ആയിരക്കണക്കിന് മീനുകളാണ ഇവിടെ ചന്തുപൊന്തുന്നത്. റിസര്‍വോയറിലേക്ക് വെള്ളമൊഴുകുന്ന ലാസ് അനിമാസ് നദീമുഖത്ത് ടെക്വില നിര്‍മാണത്തിനിടെ ബാക്കിയാവുന്ന രാസവസ്തുക്കളടക്കം നിക്ഷേപിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനമാണ് ഇത്രയും വലിയ പാരിസ്ഥിതിക ദുരന്തത്തിന് കാരണമായത്. വന്‍കിട കമ്പനികളുടെ നിര്‍ബന്ധ പ്രകാരം, നിയമങ്ങള്‍ ലംഘിച്ച് ഇതിനുള്ള അനുമതി നല്‍കുകയായിരുന്നുവെന്നാണ് ആക്ടിവിസ്റ്റുകള്‍ പറയുന്നത്. 

ലോകത്തെങ്ങും ആരാധകരുള്ള മെക്‌സിക്കന്‍ മദ്യമായ ടെക്വിലയുടെ പേരില്‍ വന്‍പാരിസ്ഥിതിക ദുരന്തം. മെക്‌സിക്കോയിലെ സാന്‍ ഒനോഫ്രെ ജലസംഭരണിയാണ് ട്വെകിലയുടെ അവശിഷ്ടങ്ങള്‍ വന്നടിഞ്ഞ് മലിനമായത്. ഇതിനെ തുടര്‍ന്ന്, ആയിരക്കണക്കിന് മീനുകളാണ ഇവിടെ ചന്തുപൊന്തുന്നത്. റിസര്‍വോയറിലേക്ക് വെള്ളമൊഴുകുന്ന ലാസ് അനിമാസ് നദീമുഖത്ത് ടെക്വില നിര്‍മാണത്തിനിടെ ബാക്കിയാവുന്ന രാസവസ്തുക്കളടക്കം നിക്ഷേപിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനമാണ് ഇത്രയും വലിയ പാരിസ്ഥിതിക ദുരന്തത്തിന് കാരണമായത്. വന്‍കിട കമ്പനികളുടെ നിര്‍ബന്ധ പ്രകാരം, നിയമങ്ങള്‍ ലംഘിച്ച് ഇതിനുള്ള അനുമതി നല്‍കുകയായിരുന്നുവെന്നാണ് ആക്ടിവിസ്റ്റുകള്‍ പറയുന്നത്. 

മെക്‌സിക്കോയുടെ പ്രധാനവരുമാന മാര്‍ഗങ്ങളിലൊന്നാണ് ടെക്വില നിര്‍മാണം. മെക്‌സിക്കോയിലെ ഏറ്റവുമധികം ടെക്വില ഡിസ്റ്റിലറികള്‍ പ്രവര്‍ത്തിക്കുന്നത് ഈ ജലസംഭരണി സ്ഥിതി ചെയ്യുന്ന ഏയത്‌ലാന്‍ മേഖലയിലാണ്. ടെക്വില നിര്‍മാണത്തിന് ഉപയോഗിക്കുന്ന നീല അഗാവെ ചെടികള്‍ സമൃദ്ധമാണ് ഇവിടെ. ഇവിടെയുള്ള ഡിസ്റ്റിലറികളില്‍നിന്നും ടെക്വില നിര്‍മാണത്തിനിടെ ബാക്കിയാവുന്ന വെനിസ എന്നറിയപ്പെടുന്ന മാലിന്യമാണ് നദിയില്‍ ഒഴുക്കുന്നത്. ടെക്വില അവക്ഷിപ്തങ്ങള്‍ നദീമുഖത്ത് ഒഴുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നദിയില്‍ മീനുകള്‍ വ്യാപകമായി ചത്തൊടുങ്ങിയത്. നദിയിലെ വിഷമലിനീകരണം, പ്രദേശവാസികളെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്. തങ്ങളുടെ കൃഷിയെയും മല്‍സ്യബന്ധനത്തെയും മലിനീകരണം സാരമായി ബാധിക്കുമെന്ന് അവര്‍ കരുതുന്നു. അതിനാല്‍, മലിനീകരണത്തിന് എതിരായ പോരാട്ടത്തിന് ഒരുങ്ങുകയാണ് ഇവര്‍.

നീല അഗാവെ ചെടികള്‍

നദിയില്‍ ചത്തുപൊങ്ങുന്ന മീനുകളെ പുറത്തെടുക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. 60 മുതല്‍ 80 ടണ്‍ വരെ മീനുകളെ ഇവിടെനിന്നും പുറത്തടുത്തതായി പരിസ്ഥിതി സംരക്ഷണ ഏജന്‍സിയായ എ എസ് സിയുടെ ഡയരക്ടറായ ഓരിയോണ്‍ ഫ്‌ളോറെസ് പറയുന്നു ഈ വിഷമലിനീകരണത്തില്‍നിന്നും നദിയെ സംരക്ഷിക്കാനുള്ള ഈര്‍ജിത നടപടികള്‍ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ വര്‍ഷങ്ങള്‍ എടുക്കാതെ നദിയിലെ വിഷാംശം നീക്കം ചെയ്യാനാവില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. വീണ്ടും ടെക്വില അവശിഷ്ടങ്ങള്‍ നദിയിലേക്ക് തള്ളുന്നത് തടയുക, നദി വൃത്തിയാക്കാനുള്ള ഊര്‍ജിത നടപടികള്‍ ആരംഭിക്കുക, ജലസംഭരണിയിലെ മല്‍സ്യങ്ങളെയും ജലസസ്യങ്ങളെയും സംരക്ഷിക്കുക എന്നിങ്ങനെ സമഗ്രമായ നടപടികളിലൂടെ മാത്രമേ ഫലം കാണാനാവൂ എന്നാണ് ഗൗദലജാറ സര്‍വകലാശാലയിലെ വാട്ടര്‍ മാനേജ്‌മെന്റ് വിദഗ്ധനായ ആല്‍ഡോ കാസ്‌റ്റെനെഡ പറയുന്നത്. മറ്റ് നദികളിലും ടെക്വില അവശിഷ്ടങ്ങള്‍ ധാരാളമായി ഒഴുക്കാറുണ്ടെന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ കണ്ണടക്കാറാണ് പതിവെന്നും അദേദഹം കൂട്ടിച്ചേര്‍ത്തു. 

സര്‍ക്കാറിന്റെ പരിസ്ഥിതി സംരക്ഷണ ഏജന്‍സി, ഭൂമാനേജ്‌മെന്റ് ഏജന്‍സി, ജലകമീഷന്‍, പരിസ്ഥിതി പ്രൊസിക്യൂട്ടറുടെ ഓഫീസ് എന്നീ ഏജന്‍സികള്‍ സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. ജലസ്രോതസ്സുകളിലേക്ക് ടെക്വില അവിശിഷ്ടങ്ങള്‍ തള്ളുന്നതിനെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജലം ശുചീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും അവര്‍ പറയുന്നു. 

എന്നാല്‍, മല്‍സ്യങ്ങള്‍ വ്യാപകമായി ചത്തൊടുങ്ങിയത് ഇവിടത്തെ മല്‍സ്യബന്ധന സമൂഹത്തെ സാരമായി ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മല്‍സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്ന നൂറുകണക്കിനാളുകളാണ് ഇവിടെ പ്രതിസന്ധിയിലായത്. ഇവിടെനിന്നും മീന്‍ പിടിക്കാന്‍ കഴിയാത്തതിനാല്‍, സാമ്പത്തികമായി തകര്‍ന്ന അവസ്ഥയിലാണെന്ന് മല്‍സ്യ തൊഴിലാളികള്‍ പറയുന്നു.