അവിടം കൊണ്ടും തീർന്നില്ല. അവളേയും കൊണ്ട് നേരെ സൂപ്പർമാർക്കറ്റിൽ പോയി അവന് വാങ്ങാനുള്ള സാധനങ്ങളൊക്കെ വാങ്ങിവന്നു. ശേഷം അവളേയും കൂട്ടി നായയെ നടക്കാൻ കൊണ്ടുപോയി.

ഡേറ്റിം​ഗ് ഇപ്പോൾ സാധാരണമാണ്. അതിനായി ഒരുപാട് ഡേറ്റിം​ഗ് ആപ്പുകളും ഒക്കെ ഉണ്ട്. എല്ലാവർക്കും തങ്ങൾ ആദ്യമായി ഒരാളെ കാണുന്ന ദിവസത്തെ കുറിച്ച് വലിയ വലിയ പ്രതീക്ഷകളും സ്വപ്നങ്ങളും ഒക്കെ ഉണ്ടാകും. അത് മനോഹരമായ ഏതെങ്കിലും റെസ്റ്റോറന്റുകളിലോ മറ്റോ കണ്ടുമുട്ടുന്നതാകാം, മധുരതരമായ സംസാരങ്ങളാകാം... അങ്ങനെ എന്തുമാവാം. എന്നാൽ, ഒരു യുവതി താൻ ഏറ്റവും വെറുത്തുപോയ ഒരു ഡേറ്റിം​ഗ് അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 

ലോസ് ഏഞ്ചൽസിൽ നിന്നുള്ള എറിൻ ചൊലാക്കിയൻ എന്ന 28 -കാരിയാണ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. എറിൻ പറയുന്നത് എറിനും മൈക്ക് എന്ന യുവാവും ഒരു പൊതുസുഹൃത്തിലൂടെയാണ് പരിചയപ്പെട്ടത് എന്നാണ്. അങ്ങനെ സംസാരിച്ച ശേഷം ഇരുവരും നേരിൽ കാണാം എന്നും തീരുമാനിച്ചു. വളരെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് എറിൻ ആ ദിവസത്തിന് വേണ്ടി കാത്തിരുന്നത്. അങ്ങനെ വൈകുന്നേരം പറഞ്ഞ സമയത്ത് തന്നെ എറിൻ യുവാവിന്റെ വീടിന് മുന്നിലെത്തി. 

അവിടെ അവൾ യുവാവിന് വേണ്ടി കാത്തിരുന്നത് 30 മിനിറ്റ്. അതുകൊണ്ടും തീർന്നില്ല, ട്രാക്സ്യൂട്ടൊക്കെ ധരിച്ച് വന്ന യുവാവ് അവളെ വീട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സ്വന്തം വീടായി കാണണം എന്നൊക്കെ പറഞ്ഞശേഷം വർക്കൗട്ട് ചെയ്യാൻ തുടങ്ങി. തനിക്ക് കുറച്ച് നേരം വർക്കൗട്ട് ചെയ്യണം വെയിറ്റ് ചെയ്യണേ എന്നും പറഞ്ഞായിരുന്നു വർക്കൗട്ട്. 

അവിടം കൊണ്ടും തീർന്നില്ല. അവളേയും കൊണ്ട് നേരെ സൂപ്പർമാർക്കറ്റിൽ പോയി അവന് വാങ്ങാനുള്ള സാധനങ്ങളൊക്കെ വാങ്ങിവന്നു. ശേഷം അവളേയും കൂട്ടി നായയെ നടക്കാൻ കൊണ്ടുപോയി. നടത്തത്തിനിടയിലാണെങ്കിൽ നായക്കൊരു ബാത്ത്‍റൂം ബ്രേക്കും. തിരികെ വീട്ടിലെത്തിയ ഉടനെ എറിനെ യുവാവ് കൊണ്ടുപോയത് ബെഡ്ഡ്‍റൂമിലേക്കാണ്. അത് സൗണ്ട്പ്രൂഫാണ് എന്നു കാണിച്ചുകൊടുക്കുകയായിരുന്നത്രെ ലക്ഷ്യം. ഏതായാലും, ഡേറ്റിം​ഗ് ആകെ അലങ്കോലമായി എന്ന് പറയേണ്ടല്ലോ? 

പിന്നെ, എന്ത് വന്നാലും തനിക്ക് രാത്രി എട്ട് മണിക്ക് വീട്ടിൽ പോകണം എന്ന് എറിൻ നേരത്തെ പറഞ്ഞിരുന്നത് രക്ഷയായി. അങ്ങനെ ഏഴര കഴിഞ്ഞപ്പോൾ തന്നെ എറിൻ തനിക്ക് വീട്ടിൽ പോകണം എന്ന് പറഞ്ഞു തുടങ്ങി. എന്നാൽ, യുവാവിന് അത് സമ്മതമായിരുന്നില്ല. പക്ഷേ, ഒരുവിധത്തിൽ അവൾ അവിടെ നിന്നും ഇറങ്ങി. പിന്നീട്, വളരെ സത്യസന്ധമായി യുവാവിനോട് താൻ വളരെ നിരാശയാണ് എന്നും ഇനിയൊരിക്കലും യുവാവിനെ കാണാൻ ആ​ഗ്രഹമില്ല എന്നും കൂടി അവൾ പറഞ്ഞു. 

യുവാവ് അവളോട് അടുത്ത കൂടിക്കാഴ്ച ഇങ്ങനെ ആവില്ല, വീണ്ടും കാണാമെന്നൊക്കെ പറഞ്ഞ് നോക്കിയെങ്കിലും താനതിൽ വീണില്ല എന്നാണ് എറിൻ പറയുന്നത്. മാത്രമല്ല, ജീവിതത്തിലെ തന്നെ വെറുത്തുപോയ ഡേറ്റിം​ഗ് എന്നാണ് അവൾ ഇതിനെ പറയുന്നത്. 

വായിക്കാം: 490 കോടി മുടക്കിയ വിവാഹമാമാങ്കം കഴിഞ്ഞ് വെറും ഒരാഴ്ച, വരന് ജീവപര്യന്തം, നേരെ ജയിലിലേക്ക്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം