വളരെ ഏറെ നേരം സംഘത്തിലെ മുഴുവൻ ആളുകളും മത്സ്യം കാരണം വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത് എന്നും ക്യാപ്റ്റൻ പറയുന്നുണ്ട്. ഒരുപാട് നേരത്തെ പരിശ്രമത്തിന് ശേഷമാണ് മത്സ്യം ബോട്ടിന്റെ അരികിലെങ്കിലും എത്തിയത്.

പലപ്പോഴും ആളുകൾ ഭീമൻ മത്സ്യങ്ങളെ പിടികൂടുന്ന വാർത്തകൾ മാധ്യമങ്ങളിൽ വരാറുണ്ട്. അതുപോലെ,‍ യുഎസ്എയി -ൽ ഒരു കൂട്ടം പേർ ചേർന്ന് നീണ്ട മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ പിടികൂടിയത് 306 കിലോ​ഗ്രാം വരുന്ന ബ്ലൂഫിൻ ട്യൂണയെ ആണ്. വലിയ പരിശ്രമത്തിന് പിന്നാലെയാണ് മീനിനെ വലയിലാക്കാൻ ഇവരുടെ സംഘത്തിന് സാധിച്ചത്. മാർച്ച് 24 -ന് ടെക്‌സാസ് തീരത്താണ് സംഭവം നടന്നത്. ക്രൂവിന്റെ ക്യാപ്റ്റൻ ആയിരുന്നത് ടിം ഓസ്‌ട്രീച്ച് എന്നയാൾ ആയിരുന്നു. 

ആകെ 56 നീണ്ട യാത്രക്കിടെയാണ് സംഘം ഈ ഭീമൻ മത്സ്യത്തെ ബോട്ടിലാക്കിയത്. എന്നാൽ, അവസാനത്തെ രണ്ട് മണിക്കൂർ കഠിന പരിശ്രമമാണ് മത്സ്യത്തിനെ പിടികൂടാൻ സംഘത്തെ സഹായിച്ചത്. 16 മത്സ്യത്തൊഴിലാളികളും അഞ്ച് പേരുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സാധാരണയായി ഇതുപോലെ മീനിനെ പിടികൂടുമ്പോൾ വേ​ഗത്തിൽ തന്നെ ആളുകൾ തളരുകയും വലിയ മീനിനെ പിടികൂടാൻ ഉള്ള ശ്രമം ഉപേക്ഷിക്കുകയും ചെയ്യാറാണ്. എന്നാൽ, തങ്ങൾ ആ ശ്രമം ഉപേക്ഷിച്ചില്ല എന്നും സംഘത്തിന്റെ ക്യാപ്റ്റൻ ഓസ്ട്രിച്ച് പറയുന്നു. 

വളരെ ഏറെ നേരം സംഘത്തിലെ മുഴുവൻ ആളുകളും മത്സ്യം കാരണം വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത് എന്നും ക്യാപ്റ്റൻ പറയുന്നുണ്ട്. ഒരുപാട് നേരത്തെ പരിശ്രമത്തിന് ശേഷമാണ് മത്സ്യം ബോട്ടിന്റെ അരികിലെങ്കിലും എത്തിയത്. മീൻ പിടിക്കുന്നതിനുള്ള ഉപകരണം പോലും അത് തകർത്തു കളഞ്ഞു. ഒടുവിൽ തകർന്ന ഉപകരണത്തിന്റെ കഷ്ണം വച്ചാണ് അതിനെ പിടികൂടിയത് എന്നും ഓസ്‌ട്രിച്ച് പറഞ്ഞു. 

മൊത്തത്തിൽ എട്ട് പേരുടെ കഠിന പരിശ്രമത്തിനെ തുടർന്നാണ് വെള്ളത്തിലുണ്ടായിരുന്ന മീനിനെ ബോട്ടിലേക്ക് വലിച്ചിട്ടത് എന്നും ഓസ്ട്രിച്ച് പറഞ്ഞു.