Asianet News MalayalamAsianet News Malayalam

ഇത് കൊള്ളാം പൊളിക്കും; ആരെങ്കിലും പറയുമോ ഇതൊരു ഓട്ടോറിക്ഷയുടെ വിൻഡോയാണെന്ന്

'ഇത് മുംബൈയിലെ ഒരു 1bhk പോലെ ഉണ്ട്' എന്നായിരുന്നു ഒരാൾ കമന്റ് നൽകിയത്. 'ഇതിന് കൂടുതൽ പണം വല്ലതും ഓട്ടോ ഡ്രൈവർ ചോദിച്ചോ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

this Auto Rickshaw went viral because of its window
Author
First Published Aug 31, 2024, 7:16 PM IST | Last Updated Aug 31, 2024, 7:16 PM IST

ആളുകൾ ​ഗതാ​ഗതത്തിനായി ഉപയോ​ഗിക്കുന്ന വാഹനങ്ങളിൽ പ്രധാനിയാണ് ഓട്ടോറിക്ഷ. പലപ്പോഴും സോഷ്യൽ മീഡിയയിൽ ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട അനേകം ചിത്രങ്ങളും വീഡിയോകളും വൈറലായി മാറാറുണ്ട്. അത് ചിലപ്പോൾ ഓട്ടോയിലെഴുതി വച്ചിരിക്കുന്ന വാക്കുകൾ കാരണമാവാം, ഓട്ടോ ഒരുക്കിയിരിക്കുന്നത് എങ്ങനെയാണ് എന്നതിനാലാവാം. എന്തിനേറെ പറയുന്നു ഓട്ടോ ഡ്രൈവർമാരുടെ ഇഷ്ടാനിഷ്ടങ്ങളും സ്വഭാവവും എല്ലാം പ്രതിഫലിക്കുന്ന ഓട്ടോകൾ വരേയും ഉണ്ട്. 

എന്തായാലും, ഈ വൈറലായിരിക്കുന്ന ഓട്ടോയ്ക്കും ഉണ്ട് ഒരു പ്രത്യേകത. അത് മറ്റൊന്നുമല്ല, ഈ ഓട്ടോയുടെ വിൻഡോ കണ്ടാൽ അത് ഒരിക്കലും ഒരു ഓട്ടോയുടെ വിൻഡോയാണ് എന്ന് പറയില്ല. ശരിക്കും ഈ ഓട്ടോയുടെ വിൻഡോ കണ്ടാൽ ഒരു വീടിന്റെയോ ഫ്ലാറ്റിന്റെയോ ഒക്കെ വിൻഡോ ആണെന്നാണ് തോന്നുക. Tanvi Gaikwad എന്ന യൂസറാണ് ചിത്രം എക്സിൽ (ട്വിറ്റർ) പോസ്റ്റ് ചെയ്തിരിക്കുന്നത്. വിൻഡോ മാത്രമായിട്ടാണ് കാണുന്നതെങ്കിൽ ഇതൊരു ഓട്ടോയുടെ ചിത്രമാണ് എന്ന് നമുക്ക് മനസിലാവുക പോലും ഇല്ലായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. 

എന്തായാലും, വളരെ പെട്ടെന്നാണ് ചിത്രം വൈറലായി മാറിയത്. നിരവധിപ്പേർ ചിത്രത്തിന് കമന്റുകളുമായി എത്തി. 'ഇത് മുംബൈയിലെ ഒരു 1bhk പോലെ ഉണ്ട്' എന്നായിരുന്നു ഒരാൾ കമന്റ് നൽകിയത്. 'ഇതിന് കൂടുതൽ പണം വല്ലതും ഓട്ടോ ഡ്രൈവർ ചോദിച്ചോ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'മഴ പെയ്യുന്ന സമയമാണെങ്കിൽ ഈ ഓട്ടോ റൈഡിന് കൂടുതൽ പണം ഓട്ടോക്കാരന് നൽകിയേനെ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ഇതൊരു ഓട്ടോയല്ല, ഒരു പുഷ്പക വിമാനം തന്നെയാണ്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

Latest Videos
Follow Us:
Download App:
  • android
  • ios