സന്നദ്ധ സേവനത്തിൽ ഏറെ തല്പരനായ പെർസ് ആളുകളെ സഹായിക്കുന്നതും അവരുമായി സംസാരിക്കുന്നതും തന്‍റെ ജീവിതത്തിൽ കൂടുതൽ ഊർജ്ജം നൽകുന്ന കാര്യങ്ങളായാണ് ചൂണ്ടിക്കാണിക്കുന്നത്. 


ലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാൽ യുവാക്കൾ പോലും വലയുന്ന ഈ കാലഘട്ടത്തിൽ മനുഷ്യന്‍റെ ശരാശരി ആയുസിനെ തോൽപ്പിച്ച ഒരു മനുഷ്യൻ ഇന്ന് തന്‍റെ ജീവിതം ആഘോഷിക്കുകയാണ്. വിസ്കോൺസിനിൽ താമസിക്കുന്ന രണ്ടാം ലോക മഹായുദ്ധസേനാനിയായ സാൽ സാൽവദോർ പെർസ് ആണ് തന്‍റെ 103 ആം ജന്മദിനം ആഘോഷിച്ച് കൊണ്ട് ലോകത്തിന് മുന്നിൽ അത്ഭുതമാകുന്നത്. പെർസ് തന്‍റെ ദീർഘായുസ്സിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത് മൂന്ന് ഘടകങ്ങളാണ്: ഒന്ന് ഡോക്ടർമാർ, രണ്ട് ഫാർമസിസ്റ്റുകൾ, മൂന്നാമത്തേത് രാത്രിയിൽ ഒരു ഗ്ലാസ് റെഡ് വൈൻ.

സന്നദ്ധ സേവനത്തിൽ ഏറെ തല്പരനായ പെർസ് ആളുകളെ സഹായിക്കുന്നതും അവരുമായി സംസാരിക്കുന്നതും തന്‍റെ ജീവിതത്തിൽ കൂടുതൽ ഊർജ്ജം നൽകുന്ന കാര്യങ്ങളായാണ് ചൂണ്ടിക്കാണിക്കുന്നത്. മറ്റുള്ളവരോട് ഒപ്പമുള്ള സമയം താൻ പരമാവധി ആസ്വദിക്കുകയാണെന്നും അദ്ദേഹം പറയുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് അമേരിക്കൻ സൈന്യത്തിൽ നാല് വർഷത്തോളം സജീവമായി സേവനം ചെയ്ത പെർസ് തന്‍റെ ജീവിത നേട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് അതിനെ നോക്കി കാണുന്നത്.

വീട്ടുടമ വാങ്ങിയ ലോട്ടറി ടിക്കറ്റ് ജോലിക്കാരിക്ക് സമ്മാനിച്ചു; അടിച്ചത് 83 കോടി, പിന്നാലെ വന്‍ ട്വിസ്റ്റ് !

View post on Instagram

ഈ 'കൂട്ടി'ൽ നിന്നും രക്ഷയില്ലാത്തത് ആർക്ക്? ചോദ്യവുമായി 'ദ കേജ്'

നാല് വർഷത്തെ സൈനിക സേവനത്തിന് ശേഷം പെർസ് ബസ് ഡ്രൈവറായും പിന്നീട് ചിക്കാഗോ ട്രാൻസിറ്റ് അതോറിറ്റിയുടെ സൂപ്പർവൈസറായും ജോലി ചെയ്തു. 1985- സൂപ്പർവൈസർ ജോലിയിൽ നിന്നും വിരമിച്ചതിനെത്തുടർന്ന് അദ്ദേഹവും ഭാര്യ മേരി ലൂവും ജാൻസ്‌വില്ലിലേക്ക് താമസം മാറി. 2011-ൽ മേരി ലൂ അന്തരിച്ചു. എന്നാൽ ഇപ്പോഴും മക്കളും കൊച്ചുമക്കളും അവരുടെ മക്കളും അടങ്ങുന്ന കുടുംബവും സാൽവഡോർ പെർസിനൊപ്പമുണ്ട്. 

റെഡ് വൈനിന്‍റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ അവകാശവാദം യുഎസിലെ നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ നിന്നുള്ള ഗവേഷണവുമായി യോജിക്കുന്നതാണ്. ഗവേഷണ പഠനം അനുസരിച്ച്, റെഡ് വൈനിലെ റെസ്‌വെറാട്രോൾ, ആന്തോസയാനിൻ, കാറ്റെച്ചിൻസ് തുടങ്ങിയ ആന്‍റിഓക്‌സിഡന്‍റുകളുടെ സാന്നിധ്യം മൂലം, മിതമായ അളവില്‍ റെഡ് വൈൻ പ്രതിദിനം ഉപയോഗിച്ചാല്‍ വിട്ടുമാറാത്ത വിവിധ രോഗങ്ങളെ തടയാൻ സഹായിക്കുമെന്നാണ്. 

'പോലീസിനോടാണ് കളി.....'; സാന്താ ക്ലോസിന്‍റെ വേഷത്തില്‍ ലഹരി വേട്ടയ്ക്കിറങ്ങി പോലീസ് !