അയാൾ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. അതാണ് ഇങ്ങനെ ചെയ്യാനൊരു പ്രധാന കാരണം. നാല് മണിക്കൂറിന് ശേഷമാണ് അയാൾ ടവറിൽ നിന്നും താഴെ ഇറങ്ങുന്നത്. അയാളെ തടവിൽ വയ്ക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു എന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ പറയുന്നു. 

ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടാകുന്നത് ഒരു അസാധാരണ കാര്യമൊന്നുമല്ല. ആ പ്രശ്നം എങ്ങനെയാണ് പരിഹരിക്കുന്നത് എന്നതിനനുസരിച്ചിരിക്കും അവരുടെ ബന്ധം എങ്ങനെയാണ് എന്നത്. എന്നാൽ, ഭാര്യയുമായുള്ള പ്രശ്നം പരിഹരിക്കാൻ ഇവിടെ ഒരാൾ ചെയ്ത കാര്യം കേട്ടാൽ ആരാണ് എങ്കിലും ഒന്ന് തലയിൽ കൈവച്ചുപോകും. അത്രയേറെ അപകടം പിടിച്ച കാര്യമാണ് അയാൾ ചെയ്‍തിരിക്കുന്നത്. 

മഹാരാഷ്ട്രയിലെ ജാൽന ജില്ലയിലാണ് സംഭവം. മദ്യപിച്ച് ഒരാൾ നൂറടി നീളമുള്ള മൊബൈൽ ടവറിൽ വലിഞ്ഞു കയറി. അതിന്റെ കാരണം എന്തായിരുന്നു എന്നോ. ഇയാളോട് പിണങ്ങി സ്വന്തം വീട്ടിൽ പോയി നിൽക്കുന്ന ഭാര്യ തിരികെ വരണം. 

അയാളെ താഴെ ഇറക്കാൻ വേണ്ടി നാട്ടുകാർക്കും ഉദ്യോ​ഗസ്ഥർക്കും കുറേ പണിപ്പെടേണ്ടി വന്നു. അതിനായി അവരുടെ കുടുംബപ്രശ്നം പരിഹരിച്ച് നൽകുമെന്ന് നാട്ടുകാരും പൊലീസുകാരും അ​ഗ്നിശമനസേനയിലെ ഉദ്യോ​ഗസ്ഥരും ഇയാൾക്ക് ഉറപ്പ് നൽകി. ​ഗണപത് ബക്കൽ എന്നാണ് ഈ ടവറിൽ വലിഞ്ഞു കയറിയ ആളുടെ പേര്. ബദ്‌നാപൂർ തഹസിൽ ദാബാദി ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. 

Scroll to load tweet…

അയാൾ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു. അതാണ് ഇങ്ങനെ ചെയ്യാനൊരു പ്രധാന കാരണം. നാല് മണിക്കൂറിന് ശേഷമാണ് അയാൾ ടവറിൽ നിന്നും താഴെ ഇറങ്ങുന്നത്. അയാളെ തടവിൽ വയ്ക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു എന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ പറയുന്നു. 

സംഭവത്തിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. നാല് മണിക്കൂറാണ് യുവാവ് ടവറിന്റെ മുകളിൽ ഇരുന്നത്. ഏതായാലും സംഭവം നേരിൽ കണ്ടവരും വീഡിയോയിൽ കണ്ടവരുമെല്ലാം യുവാവിന്റെ പെരുമാറ്റത്തിൽ അന്തംവിട്ടു പോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. യുവാവിന്റെ ഭാര്യ തിരികെ വരാൻ സമ്മതിച്ചോ എന്ന് എന്തായാലും വ്യക്തമല്ല.