Asianet News MalayalamAsianet News Malayalam

ഈ റെസ്റ്റോറന്റിലേക്ക് പ്രവേശനം കിട്ടണമെങ്കിൽ നിർബന്ധമായും കൂടെയൊരു സ്ത്രീ വേണം, വിചിത്രമായ നിയമം

ഒരാള്‍ കമന്‍റ് ചെയ്‍തത് മദ്യപാനികളെയും റൗഡികളെയും അകറ്റി നിര്‍ത്തുന്നതിനുള്ള ഒരു ഐഡിയയാവും ഇത് എന്നാണ്. എന്നാല്‍, സിംഗിളായിരിക്കുന്ന ഒരാളെഴുതിയത് എല്ലാ റെസ്റ്റോറന്‍റുകളും ഇങ്ങനെ ഒരു നിയമം കൊണ്ടുവന്നാല്‍ താന്‍ പട്ടിണി കിടന്ന് മരിക്കേണ്ടി വരും എന്നാണ്. 

this restaurant allows men only with women
Author
Jaipur, First Published Oct 20, 2021, 12:53 PM IST

പല റെസ്റ്റോറന്‍റുകളിലും(Restaurant) പലവിധത്തിലുള്ള നിയമങ്ങള്‍ നാം കാണാറുണ്ട്. അതില്‍ ചില വിചിത്രമായ നിയമങ്ങളും ഉണ്ടാകാറുണ്ട്. എന്നാല്‍, ഇവിടെ ചര്‍ച്ചയാവുന്ന ഈ റെസ്റ്റോറന്‍റ് കുറച്ച് വേറിട്ടൊരു നിയമമാണ് ഉണ്ടാക്കിയിരിക്കുന്നത്. റെസ്റ്റോറന്‍റിനകത്തേക്ക് ഏതെങ്കിലും ഒരു പുരുഷന് പ്രവേശിക്കണമെങ്കില്‍ ഉറപ്പായും അയാള്‍ക്കൊപ്പം ഒരു സ്ത്രീ കൂടി ഉണ്ടാവണം എന്നതാണ് നിയമം. 

ജയ്‍പൂരിലാണ്(Jaipur) ഈ വിചിത്രമായ നിയമമുള്ള റെസ്റ്റോറന്‍റ് ഉള്ളത്. ഈ ജയ്പൂർ റെസ്റ്റോറന്റ് ഒരു ട്വിറ്റർ ഉപയോക്താവ് അവിടെ ഇരിക്കുന്ന തന്‍റെ ചിത്രം പോസ്റ്റ് ചെയ്തതിന് ശേഷം ഓൺലൈനിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ചു. ഭക്ഷണശാലയ്ക്കുള്ളിലെ എസിയിലെ ഒരു പോസ്റ്ററില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്, 'സ്ത്രീകളോടൊപ്പം മാത്രമേ പുരുഷന്മാരെ ഇവിടെ അനുവദിക്കൂ'.  

ജയ്പൂരിലെ ഗോപി ഭോജനാലയത്തിലേക്ക് ഒരു വ്യക്തി തന്നെ കൂട്ടിക്കൊണ്ടു പോയതായി ഹർഷിത ശർമ്മ ട്വിറ്ററിൽ പങ്കുവച്ചു. ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് 'അതുകൊണ്ടാണ് ഈ വ്യക്തി എന്നെ ഇവിടെ ദാൽ റൊട്ടി കഴിക്കാൻ കൊണ്ടുവന്നത്' എന്ന് അവൾ പറഞ്ഞു. ജയ്പൂരിലെ ഗോപി പവിത്ര ഭോജനാലയ എന്നാണ് റെസ്റ്റോറന്റിന്റെ പേര് എന്നും ഹർഷിത പറഞ്ഞു. വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് വൈറലാവുകയും ചര്‍ച്ചയാവുകയും ചെയ്‍തു. സ്ത്രീകളുടെ പ്രാധാന്യം ഉയര്‍ത്തിക്കാണിക്കുന്നു റെസ്റ്റോറന്‍റ് എന്ന് പലരും കമന്‍റ് ചെയ്‍തു. 

ഒരാള്‍ കമന്‍റ് ചെയ്‍തത് മദ്യപാനികളെയും റൗഡികളെയും അകറ്റി നിര്‍ത്തുന്നതിനുള്ള ഒരു ഐഡിയയാവും ഇത് എന്നാണ്. എന്നാല്‍, സിംഗിളായിരിക്കുന്ന ഒരാളെഴുതിയത് എല്ലാ റെസ്റ്റോറന്‍റുകളും ഇങ്ങനെ ഒരു നിയമം കൊണ്ടുവന്നാല്‍ താന്‍ പട്ടിണി കിടന്ന് മരിക്കേണ്ടി വരും എന്നാണ്. എന്നാല്‍, അതിന് മറുപടിയായി മറ്റൊരാള്‍ ആരാണ് ഡേറ്റിന് പോകുമ്പോള്‍ ദാല്‍ റൊട്ടി കഴിക്കുക എന്ന് ചോദിച്ചു. ഏതായാലും നിരവധിപ്പേരാണ് കമന്റും ഷെയറും ഒക്കെയായി ഈ റെസ്റ്റോറന്റിനെ കുറിച്ച് സംസാരിച്ചത്. 

Follow Us:
Download App:
  • android
  • ios