Asianet News MalayalamAsianet News Malayalam

ആണ്‍കുട്ടികള്‍ക്കെന്താ വീട്ടിലെ ജോലികള്‍ ചെയ്താല്‍? ആണ്‍കുട്ടികളെ അലക്കാനും, ഇസ്തിരിയിടാനും, പാചകം ചെയ്യാനും പഠിപ്പിക്കുന്ന ഒരു സ്കൂള്‍

ആദ്യമൊക്കെ വീട്ടുകാര്‍ക്ക് ആണ്‍കുട്ടികളെക്കൊണ്ട് ഈ പണിയൊക്കെ ചെയ്യിപ്പിക്കുന്നതും പഠിപ്പിക്കുന്നതും സമ്മതിക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടായിരുന്നു. 'പാചകം പഠിപ്പിക്കുന്നത് സമ്മതിക്കാം, എന്തിനാണ് മറ്റുള്ള ജോലികള്‍ പഠിപ്പിക്കുന്നത്' എന്നായിരുന്നു സംശയം.. പക്ഷെ, പ്രതിരോധങ്ങളെ എല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ക്ലാസുമായി സ്ഥാപനം മുന്നോട്ട് പോയി. 
 

this school give classes for boys learn to wash iron and cook
Author
Vigo, First Published Apr 6, 2019, 3:44 PM IST

ആണ്‍കുട്ടികള്‍ പലപ്പോഴും വീട്ടുജോലികളില്‍ നിന്നും രക്ഷപ്പെടുന്നത് 'അതൊന്നും എനിക്ക് ചെയ്യാനറിയില്ല' എന്ന ഒഴിവ് കഴിവു പറഞ്ഞിട്ടാണ്. മാത്രമല്ല, പലപ്പോഴും വീട്ടുജോലികളില്‍ ആണ്‍കുട്ടികളുടെ സഹായം വളരെ കുറവായിരിക്കും. ഇതിന് പരിഹാരമെന്നോണമാണ് സ്പെയിനിലെ ഒരു വിദ്യാഭ്യാസ സ്ഥാപനം ഒരു പ്രത്യേക വിഷയം കൂടി സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

'ഹോം എക്കണോമിക്സ്' എന്ന ഈ വിഷയത്തില്‍ പഠിക്കാനുള്ളത്, എങ്ങനെ പാത്രങ്ങളും മറ്റും കഴുകാം, വീട് വൃത്തിയാക്കാം, തുണികള്‍ അലക്കാം, ഇസ്തിരിയിടാം, പാചകം ചെയ്യാം എന്നൊക്കെയാണ്. മറ്റ് വിഷയങ്ങള്‍ക്കൊപ്പം ഇതുകൂടി പഠിക്കണം. Colegio Montecastelo എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലാണ് ഈ വിഷയം കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അധ്യാപകര്‍ മാത്രമല്ല ചില വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും ഈ വിഷയത്തില്‍ അവര്‍ക്ക് ക്ലാസെടുക്കുന്നു. 

ആദ്യമൊക്കെ വീട്ടുകാര്‍ക്ക് ആണ്‍കുട്ടികളെക്കൊണ്ട് ഈ പണിയൊക്കെ ചെയ്യിപ്പിക്കുന്നതും പഠിപ്പിക്കുന്നതും സമ്മതിക്കാന്‍ അല്‍പം ബുദ്ധിമുട്ടുണ്ടായിരുന്നു. 'പാചകം പഠിപ്പിക്കുന്നത് സമ്മതിക്കാം, എന്തിനാണ് മറ്റുള്ള ജോലികള്‍ പഠിപ്പിക്കുന്നത്' എന്നായിരുന്നു സംശയം.. പക്ഷെ, പ്രതിരോധങ്ങളെ എല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ക്ലാസുമായി സ്ഥാപനം മുന്നോട്ട് പോയി. 

ക്ലാസുകളിലിരുന്നതോടെ പെണ്‍കുട്ടികള്‍ക്ക് മാത്രമേ ചെയ്യാനാകൂ, അവരാണ് ഇതൊക്കെ ചെയ്യേണ്ടത് എന്നൊക്കെ കരുതിയിരുന്ന ജോലികള്‍ പലതും ആണ്‍കുട്ടികള്‍ പഠിച്ചെടുത്തു. അതവരെ സന്തോഷിപ്പിച്ചു. അതോടെ, ആദ്യം എതിര്‍ത്തിരുന്ന രക്ഷിതാക്കളില്‍ നിന്നടക്കം അഭിനന്ദനങ്ങളും എത്തിത്തുടങ്ങി. ക്ലാസിലിരുന്ന ആണ്‍കുട്ടികള്‍, പാചകത്തിലും ക്ലീനിങ്ങിലും, ഇസ്തിരിയിടുന്നതിലുമെല്ലാം വീട്ടുകാരെ സഹായിച്ചു തുടങ്ങി. ഒറ്റക്കായാലും കുഴപ്പമില്ല, തന്നെക്കൊണ്ട് ഇവയൊക്കെ സാധിക്കുമെന്ന ആത്മവിശ്വാസവുമായി. 

ഏതായാലും കോഴ്സ് വന്‍ വിജയമായതോടെ സ്പെയിനിലെ മറ്റ് സ്കൂളുകളിലേക്കും ഇത് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്.  
 

Follow Us:
Download App:
  • android
  • ios