കഴിക്കുന്ന ഭക്ഷണത്തിന്‍റെ രുചി-മണം-മറ്റ് വ്യത്യാസങ്ങള്‍ എന്ന വിശദമായി വിവരിക്കുന്നതിനും വിലയിരുത്തുന്നതിനും ജീവനക്കാരന് ഉത്തരവാദിത്തമുണ്ടായിരിക്കും. ഇതിനായി മണിക്കൂറിന് 15 ഡോളർ അതായത് 1,237 ഇന്ത്യന്‍ രൂപയാണ് പ്രതിഫലം. 


ക്ഷണം കഴിക്കുന്നതിന് എന്തിന് രുചിച്ച് നോക്കുന്നതിന് നിങ്ങള്‍ക്ക് പണം തന്നാല്‍? എന്നെങ്കിലും അത്തരമൊരു ജോലിയുടെ സാധ്യതയെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അത്തരത്തിൽ ഒരു ജോലിയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, നിങ്ങള്‍ക്കായി ഒരു സുവർണ്ണാവസരം കാത്തിരിക്കുന്നു. വിസ്കോൺസിൻ - മാഡിസൺ യൂണിവേഴ്സിറ്റിയിലെ ഡയറി റിസർച്ച് സെന്‍ററിന് ഒരു ചീസ് രുചി പരീക്ഷകനെ ആവശ്യമുണ്ട്. സ്ഥാപനത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഈ മാസം ആദ്യവാരം ചീസ് ടേസ്റ്ററിനെ തേടിയുള്ള പരസ്യം പ്രത്യക്ഷപ്പെട്ടത്.

എല്ലാത്തരം ഭക്ഷണങ്ങളോടും, പ്രത്യേകിച്ച് ചീസ്, പിസ്സ, മറ്റ് പാലുൽപ്പന്നങ്ങൾ എന്നിവയോട് ഏറെ താൽപ്പര്യമുള്ളവർക്ക് ഈ ജോലിക്കായി ശ്രമിക്കാവുന്നതാണ്. പരിശോധനയ്ക്കായി നല്‍കുന്ന ഉൽപ്പന്നത്തിന്‍റെ രൂപം, ഘടന, സൗരഭ്യം, സുഗന്ധം തുടങ്ങിയ എല്ലാ കാര്യങ്ങളെക്കുറിച്ചും ടേസ്റ്റേർസ് വിശദമായ വിവരണം കമ്പനിക്ക് നൽകണം. കഴിക്കുന്ന ഭക്ഷണത്തിന്‍റെ രുചി-മണം-മറ്റ് വ്യത്യാസങ്ങള്‍ എന്ന വിശദമായി വിവരിക്കുന്നതിനും വിലയിരുത്തുന്നതിനും ജീവനക്കാരന് ഉത്തരവാദിത്തമുണ്ടായിരിക്കും. ഇതിനായി മണിക്കൂറിന് 15 ഡോളർ അതായത് 1,237 ഇന്ത്യന്‍ രൂപയാണ് പ്രതിഫലം. 

വീടിനുള്ളിൽ കണ്ടെത്തിയത് 8 അടിയുള്ള പെരുമ്പാമ്പ്; പേടിച്ചരണ്ട് വീട്ടുകാര്‍

ഇനി ജോലിക്ക് ആവശ്യമായ വൈദഗ്ധ്യം നിങ്ങൾക്ക് ഇല്ലെങ്കിൽ, വിഷമിക്കേണ്ട. കാരണം ആവശ്യമായ പരിശീലനം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പക്ഷേ ചീസിനോടും ചീസ് അടങ്ങിയിരിക്കുന്ന ഭക്ഷണ സാധനങ്ങളോടും നിങ്ങള്‍ക്ക് ഒരിക്കലും മടുപ്പുണ്ടാകാൻ പാടില്ല. അവ ആസ്വദിച്ച് കഴിക്കാൻ എപ്പോഴും നിങ്ങള്‍ തയാറായിരിക്കണം. ഇത് ചെറിയൊരു വെല്ലുവിളിയല്ല. 

ജോലി ലഭിക്കുന്നവർ കമ്പനിയുടെ ഔദ്യോഗിക ചീസ് ടേസ്റ്റേഴ്സ് ആയിരിക്കും. ഇവർ നൽകുന്ന വിവരണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കമ്പനി തങ്ങളുടെ ഉൽപാദനത്തിൽ മാറ്റം വരുത്തുക. അതായത് നിങ്ങളുടെ രുചിയായിരിക്കും കമ്പനിയുടെയും രുചി. പക്ഷേ അത് സ്ഥാപിച്ചെടുക്കുന്നതില്‍ നിങ്ങളുടെ കഴിവാണ് പ്രധാനം. ജോലിയിൽ പ്രവേശിക്കുന്നവർ മറ്റ് ഭക്ഷ്യ ഉൽപന്നങ്ങൾക്കൊപ്പം തന്നെ ആഴ്ചയിൽ 24 ചീസ് സാമ്പിളുകളും 12 പിസ്സകളും വരെ ആസ്വദിക്കാൻ തയാറായിരിക്കണം. ഓരോ ദിവസവും മൂന്ന് മണിക്കൂർ വരെ നീണ്ട് നിൽക്കുന്നതായിരിക്കും ജോലി. നിലവിൽ നിയമനം താൽക്കാലികമാണെങ്കിലും തെരഞ്ഞെടുക്കപ്പെടുന്നവരുടെ കഴിവിനും മികവിനും അനുസരിച്ച് നിയമനത്തിൽ മാറ്റമുണ്ടാകും. 

ഹെൽമറ്റില്ലാതെ വണ്ടിയോടിച്ച് നടുറോട്ടിൽ നവവധുവിന്‍റെ റീൽ ഷൂട്ട്; നല്ല ഒന്നാന്തരം മറുപടി നൽകി ഡൽഹി പൊലീസ്