ക്യൂബെക് പ്രവിശ്യയിലെ ചൈൽഡ് പ്രൊട്ടക്ഷൻ സർവീസിൽ നിന്നാണ് പങ്കാളികളായി കഴിയുന്ന മൂന്ന് പുരുഷന്മാരും കുട്ടിയെ ദത്തെടുത്തിരിക്കുന്നത്.

പങ്കാളികളായ മൂന്ന് പുരുഷന്മാർ നിയമപരമായി ഒരു കുട്ടിയെ ദത്തെടുത്ത അപൂർവമായ സംഭവമാണ് ക്യൂബെക്കിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഒരു മൂന്നുവയസുകാരിയെയാണ് പങ്കാളികളായ മൂന്ന് പുരുഷന്മാരും ചേർന്ന് ദത്തെടുത്തിരിക്കുന്നത്. ക്യൂബെക് പ്രവിശ്യയിലെ ചൈൽഡ് പ്രൊട്ടക്ഷൻ സർവീസിൽ നിന്നാണ് പങ്കാളികളായി കഴിയുന്ന മൂന്ന് പുരുഷന്മാരും കുട്ടിയെ ദത്തെടുത്തിരിക്കുന്നത്. ഇവിടെ പങ്കാളികളായ മൂന്നു പുരുഷന്മാർ (male polyamorous trio -throuple) ഒരു കുഞ്ഞിനെ നിയമപരമായി ദത്തെടുക്കുന്ന ആദ്യത്തെ സംഭവമാണ് ഇത് എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹോം സ്റ്റഡിയും കോടതിയുടെ വിവിധ നടപടിക്രമങ്ങളും ഒക്കെ പൂർത്തിയാക്കിയ ശേഷമാണ് ഇവർക്ക് കുട്ടിയെ ദത്തെടുക്കാനുള്ള നിയമപരമായ അനുമതി ലഭിച്ചത്. പങ്കാളികളായ പുരുഷന്മാരിൽ രണ്ടുപർ കുട്ടിയുടെ നിയമപരമായ മാതാപിതാക്കളായി തുടരും. അതേസമയം മൂന്നാമത്തെയാൾക്ക് ഒരു പിതാവിന്റെ അം​ഗീകാരമില്ലെങ്കിലും കുട്ടിയുടെ നിയമപരമായ അവകാശം ലഭിക്കും. കുട്ടികൾക്ക് രണ്ടിൽ കൂടുതൽ ലീ​ഗലായ മാതാപിതാക്കളുണ്ടാകാനുള്ള അവകാശമുണ്ട് എന്ന് അംഗീകരിച്ച ക്യൂബെക്ക് സുപ്പീരിയർ കോടതിയുടെ 2025 -ലെ വിധിയുടെ പശ്ചാത്തലത്തിലാണ് ഇത്. സിവിൽ കോഡ് ഭേദഗതി ചെയ്യാൻ പ്രവിശ്യാ സർക്കാരിനെ വിധി നിർബന്ധിതരാക്കിയിരുന്നു.

Scroll to load tweet…

2025 ഏപ്രിലിലാണ്, കുട്ടികളുടെ രക്ഷാകർതൃ പദവി ഒന്നോ രണ്ടോ ആളുകളിൽ മാത്രമായി പരിമിതപ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ക്യൂബെക്കിന്റെ സുപ്പീരിയർ കോടതി വിധിച്ചത്. ഒന്നിലധികം പേരുള്ള കുടുംബങ്ങൾക്ക് കൂടുതൽ അംഗീകാരം നൽകുന്നതിനായി പിന്നാലെ ഭേദഗതികളും നിർദ്ദേശിച്ചു. നിലവിലെ കേസിലും ഇത് ബാധകമാവുകയായിരുന്നു. അതോടെ ക്യൂബെക്കിൽ ആദ്യമായി പങ്കാളികളായ മൂന്നുപേർക്ക് ചേർന്ന് ഒരു കുഞ്ഞിനെ ദത്തെടുക്കാൻ സാധിച്ചു. സ്വവർ​ഗാനുരാ​ഗികളായ മൂന്ന് പങ്കാളികളാണ് കുഞ്ഞിനെ ദത്തെടുത്തിരിക്കുന്നത് എന്നതും വാർത്ത ലോകശ്രദ്ധയാകർഷിക്കാൻ കാരണമായി തീർന്നിട്ടുണ്ട്.