'ദ നണ്‍' കാണുമ്പോള്‍ വീട്ടുകാര്‍ കരുതിയിരുന്നത്, സിനിമ കണ്ട് ലൂസിയ ഭയപ്പെട്ടുപോകും എന്നാണത്രേ. പക്ഷെ, ഒരു പേടിയുമില്ലാതെ അവസാനം വരെ അവള്‍ സിനിമയിരുന്നു കണ്ടു.
കുട്ടികളുടെ പിറന്നാളിന് പല തീമുകളുമുണ്ടാകാറുണ്ട്. ക്യൂട്ടായ പല പല തീമുകള്‍... എന്നാല്‍, ഓര്‍മ്മയില്ലേ 'ദ നണ്‍' എന്ന പ്രേതപ്പടം... അതിലെ പ്രേതത്തെ? അതായാലോ പിറന്നാള്‍ തീം?
സാധാരണ കുഞ്ഞുങ്ങള്‍ ആ പ്രേതത്തെ കണ്ട് പേടിക്കുകയാണ് എങ്കില്‍ ഇവിടെ ഒരു മൂന്നു വയസ്സുകാരി പറഞ്ഞത്, അവളുടെ പിറന്നാളിന് തീമായി ദ നണ്‍ മതി എന്നാണ്. ലൂസിയ എന്നാണ് മെക്സിക്കോയിലുള്ള ഈ കുസൃതിക്കുട്ടിയുടെ പേര്. ഡിസ്നി പ്രിന്‍സസ് ഒക്കെ പഴഞ്ചനായി എന്നാണ് ഇവളുടെ അഭിപ്രായം.
'ദ നണ്‍' കാണുമ്പോള്‍ വീട്ടുകാര്‍ കരുതിയിരുന്നത്, സിനിമ കണ്ട് ലൂസിയ ഭയപ്പെട്ടുപോകും എന്നാണത്രേ. പക്ഷെ, ഒരു പേടിയുമില്ലാതെ അവസാനം വരെ അവള്‍ സിനിമയിരുന്നു കണ്ടു.
നണ്‍ ആയി വേഷം ധരിച്ച് എത്തിയ ലൂസിയയുടെ വ്യത്യസ്ത ചിത്രങ്ങള്‍ ആന്‍ഡ്രിയ എന്ന കസിനാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 'എന്‍റെ കസിന്‍റെ മൂന്നാം പിറന്നാളാണ്. സാധാരണ തീമുകള്‍ക്ക് പകരം അവള്‍ ഈ തീമാണ് തെരഞ്ഞെടുത്തതെ'ന്നും ആന്‍ഡ്രിയ ട്വിറ്ററില്‍ കുറിച്ചു. അതേ തീമില്‍ വേഷം ധരിച്ചാണ് ലൂസിയയുടെ കൂട്ടുൂകാരികളും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തത്.
ലൂസിയയുടെ മാതാപിതാക്കളും അവളുടെ ആഗ്രഹത്തെ എതിര്‍ത്തില്ല. അതേ തീമില്‍ തന്നെ കേക്കും തയ്യാറാക്കി നല്‍കി. ഏതായാലും നിരവധി പേരാണ് ട്വിറ്ററില്‍ ഈ തീം കണ്ട് അന്തം വിട്ടത്.
