വിവാഹ ശേഷം മൂന്ന് ദിവസത്തേക്ക് 'മലമൂത്രവിസർജ്ജനം ചെയ്യരുത്'; വിചിത്ര ആചാരവുമായി ഒരു ഗോത്രം

ചില വിശ്വാസങ്ങളുമായി ബന്ധപ്പെട്ടാണ് ടിഡോങ് ഗോത്രം ഇത്തരമൊരു വിചിത്രമായ ആചാരം ഇന്നും പിന്തുടരുന്നത്. അറിയാം ആ വിശ്വാസങ്ങളെ. 

Tidong tribes strange custom is do not defecate for three days after marriage


നുഷ്യന്‍ സൂര്യനിലേക്ക് പര്യവേക്ഷണ വാഹനങ്ങൾ അയക്കുകയും ഭൂമിക്ക് പുറത്ത് മനുഷ്യവാസയോഗ്യമായ സ്ഥല നിര്‍മ്മാണത്തിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്യുന്ന കാലമാണ് ഇത്. പക്ഷേ, അപ്പോഴും നൂറ്റാണ്ടുകൾക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യർ, അന്നത്തെ ബോധ്യത്തില്‍ രൂപപ്പെട്ടുത്തിയ പല ആചാരാനുഷ്ഠാനങ്ങള്‍ ഇന്നും സംരക്ഷിച്ച് അനുസരിച്ച് പോകുന്ന നിരവധി സമൂഹങ്ങളെ ലോകമെമ്പാടും കണ്ടെത്താന്‍ കഴിയും. അത്തരമൊരു സമൂഹത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട ചില അന്ധവിശ്വാസങ്ങളെ കുറിച്ചാണ്. വിചിത്രമായ ആ ആചാരണങ്ങളിലൊന്ന് വിവാഹ ശേഷം ഭാര്യയും ഭര്‍ത്താവും മൂന്ന് ദിവസത്തോളം ഒരു മുറിയില്‍ അടച്ചിരിക്കണമെന്നതാണ്. ഈ അവസരത്തില്‍ മുറിയില്‍ നിന്ന് ഒരിക്കല്‍ പോലും പുറത്തിറങ്ങാന്‍ പാടില്ല, എന്തിന് ടോയ്‍ലറ്റ് ഉപയോഗിക്കാന്‍ പോലുമെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.

ഇന്തോനേഷ്യയിലെ ബോർണിയോ മേഖലയിലും മലേഷ്യയിലുമായി വ്യാപിച്ച് കിടക്കുന്ന ടിഡോങ് ഗോത്രമാണ് ഇത്തരമൊരു വിചിത്രമായ ആചാരം ഇന്നും പിന്തുടരുന്നത്. ടിഡോങ് എന്ന വാക്കിന് മലകുളില്‍ താമസിക്കുന്നവര്‍ എന്ന അര്‍ത്ഥമാണുള്ളത്. ടിഡോങ് ഗോത്രത്തെ സംബന്ധിച്ച് വിവാഹം ഏറ്റവും പവിത്രമായ ഒരു ചടങ്ങായാണ് കണക്കാക്കുന്നത്. വിവാഹ ശേഷമുള്ള ആദ്യത്തെ മൂന്ന് ദിവസം മലമൂത്രവിസർജ്ജനം ചെയ്യാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ അത് വിവാഹത്തിന്‍റെ പരിശുദ്ധിയെ ബാധിക്കുമെന്ന് ഇവര്‍ കരുതുന്നു. അതോടെ വരനും വധുവും അശുദ്ധരായി തീരും. വിവാഹത്തിന്‍റെ പവിത്രത നിലനിർത്താന്‍, നവദമ്പതികൾ മൂന്ന് ദിവസത്തേക്ക് ടോയ്‍ലറ്റ് ഉപയോഗിക്കുന്നതിന് ഗോത്രാചാര പ്രകാരം വിലക്കുണ്ട്. ഇനി അങ്ങനെ ആരെങ്കിലും ചെയ്താല്‍ അത് ദുശ്ശകുനമായി കണക്കാക്കുന്നു. 

Watch Video: 'കണ്ടത് തീ ഗോളം'; മലർന്ന് കിടക്കുന്ന വിമാനത്തില്‍ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തുന്ന വീഡിയോ വൈറൽ

വധുവും വരനും മൂന്ന് ദിവസത്തേക്ക് ആചാരം അനുസരിക്കുന്നുണ്ടോയെന്ന് ഗോത്രത്തിലെ ചിലര്‍ നിരീക്ഷിക്കും. ചിലര്‍ വിവാഹത്തിലെ വിശുദ്ധി നിലനിര്‍ത്താന്‍ വധുവിനെയും വരനെയും വിവാഹത്തിന് പിന്നാലെ ഒരു മുറിയില്‍ പൂട്ടിയിടുന്നു. ദുഷ്ട ശക്തികളില്‍ നിന്നും ദുഷ് ചിന്തകളില്‍ നിന്നും വരനെയും വധുവിനെയും രക്ഷിക്കുക എന്ന വിശ്വാസം കൂടി ഈ ആചാരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു. അതായത് ടോയ്‍ലറ്റുകളില്‍ നെഗറ്റീവ് എനർജി കൂടുതലാണ്. വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ മൂന്ന് ദിവസം ഈ നെഗറ്റീവ് എനർജി വധുവിനെയും വരനെയും ബാധിക്കാനുള്ള സാധ്യതയും ഏറെ കൂടുതലാണ്.  ഇത് ഇവരുടെ ബന്ധത്തെ മോശമായ രീതിയില്‍ ബാധിക്കുമെന്നും ഗോത്ര വിശ്വാസം അവകാശപ്പെടുന്നു. 

Read More:   ആന്ധ്രയിൽ നിന്നും വർഷം 750 കിലോ സ്വർണ്ണം കുഴിച്ചെടുക്കാന്‍ സ്വകാര്യ കമ്പനി

ഈ മൂന്ന് ദിവസവും ടോയ്‍ലറ്റ് ഉപയോഗിക്കാതിരിക്കാന്‍ വരനും വധുവുനും വളരെ കുറച്ച് ഭക്ഷണം മാത്രമാണ് അനുവദിക്കുക. വെള്ളം കുടിക്കുന്നതും പരിമിതപ്പെടുത്തു. ഈ മൂന്ന് ദിവസം വിജയകരമായി കടന്ന് പോയാൽ ഇത് ദമ്പതികളുടെ ജീവിതത്തെ ഏറ്റവും സന്തോഷപൂര്‍ണ്ണമാക്കും. എന്നാല്‍, ആചാരം തെറ്റിച്ചാല്‍ അത് വിവാഹബന്ധം തകരുന്നതിനോ എന്തിന് ഇരുവരുടെയുമോ അല്ലെങ്കില്‍ ഒരാളുടെയോ മരണത്തിനോ കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിജയകരമായി ഈ ആചാരം പൂര്‍ത്തിയാക്കിയാല്‍ അത് വലിയ ആഘോഷമായി കൊണ്ടാടപ്പെടുന്നു. അതേസമയം മൂന്ന് ദിവസത്തോം മലമൂത്രവിസർജ്ജനം ചെയ്യാതെ ഇരിക്കുന്നത് വലിയ തോതിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ദരും ചൂണ്ടിക്കാണിക്കുന്നു. പക്ഷേ, ഇപ്പോഴും ആ ആചാരവുമായി മുന്നോട്ട് പോകാനാണ് ടിജോങ് ജനത ആഗ്രഹിക്കുന്നതെന്നും റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.  ഇവര്‍ സ്‍ലാഷ് ആന്‍റ് ബേണ്‍ രീതി ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. അതായത്, ഇടതൂര്‍ന്ന കാടുകൾ വെട്ടി വീഴ്ത്തി തീയിട്ട ശേഷം അവിടെ കൃഷിയിറക്കുന്ന രീതിയാണിത്. മണ്ണിന്‍റെ ഗുണം കുറയുന്നതോടെ ഈ പ്രദേശം ഉപേക്ഷിക്കപ്പെടുകയും മറ്റൊരു സ്ഥലം കൃഷിക്കായി കണ്ടെത്തുകയും ചെയ്യും. 

Watch Video: ഭാര്യ രണ്ടാമത്തെ മകന് സ്വന്തം കുടുംബപ്പേര് നല്‍കി, വിവാഹമോചനം നേടി ഭര്‍ത്താവ്

Latest Videos
Follow Us:
Download App:
  • android
  • ios