Asianet News MalayalamAsianet News Malayalam

യുദ്ധസ്‍മാരകത്തിൽ ടോപ്പില്ലാതെ ഫോട്ടോയ്ക്ക് പോസ് ചെയ്‍തു, യുവതിക്ക് 48 മണിക്കൂർ വിലക്ക്

അവിടെയുണ്ടായിരുന്ന പലരും അവളുടെ പെരുമാറ്റത്തെ അപലപിച്ചു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശേഷമാണ് അവർ അവൾക്ക് പിഴ ചുമത്തുകയും നഗരത്തിൽ നിന്ന് 48 മണിക്കൂർ നിരോധനം ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധ പെരുമാറ്റ ഉത്തരവ് നൽകുകയും ചെയ്തത്. 

tourist pose topless in war memorial thrown out
Author
Venice, First Published Jan 28, 2022, 12:12 PM IST

വെനീസില്‍ വിനോദസഞ്ചാരി(Tourist)യായ ഒരു സ്ത്രീക്ക് 48 മണിക്കൂർ അവിടെ പ്രവേശനം നിഷേധിച്ചു. യുദ്ധസ്‍മാരകത്തില്‍ ടോപ്പില്ലാതെ(Topless) ചിത്രമെടുക്കാന്‍ പോസ് ചെയ്‍തതാണ് നടപടിക്ക് കാരണമായത്. 30 -കാരിയായ ഈ ചെക്ക് വനിത ലഗൂണില്‍ നീന്താന്‍ പോകുന്നതിന് മുമ്പ്, ഇറ്റലിയിലെ വീരമൃത്യു വരിച്ച സൈനികർക്കായി സമർപ്പിച്ചിരിക്കുന്ന യുദ്ധസ്മാരകത്തിന് മുന്നില്‍ തന്റെ വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയതായും അവിടെ വച്ചതായും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. 

തുടർന്ന്, യുവതി, പ്രതിമകള്‍ക്ക് സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ഫാസിസത്തിനെതിരെ പോരാടാൻ ജീവൻ നൽകിയ സ്ത്രീകൾക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. സ്ത്രീയെ വെനീസിൽ നിന്ന് 48 മണിക്കൂർ വിലക്കുകയും $513 (38,500 രൂപ) പിഴ ചുമത്തുകയും ചെയ്തു.

അവിടെയുണ്ടായിരുന്ന പലരും അവളുടെ പെരുമാറ്റത്തെ അപലപിച്ചു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശേഷമാണ് അവർ അവൾക്ക് പിഴ ചുമത്തുകയും നഗരത്തിൽ നിന്ന് 48 മണിക്കൂർ നിരോധനം ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധ പെരുമാറ്റ ഉത്തരവ് നൽകുകയും ചെയ്തത്. ചിത്രത്തില്‍ അവള്‍ക്ക് ആ പ്രതിമ കിട്ടണമായിരുന്നു എന്ന് സംഭവത്തെക്കുറിച്ച് ഒരു പൊലീസ് വക്താവ് സിഎൻഎന്നിനോട് പറഞ്ഞു. സ്ത്രീ, സ്മാരകത്തിലിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. പിന്നീട് അവൾ ക്ഷമാപണം നടത്തിയെന്ന് ഞാൻ കരുതുന്നു എന്നും അവർ കൂട്ടിച്ചേർത്തു.

വെനീസിൽ ഇത്തരം സംഭവങ്ങൾ ആദ്യമായല്ല. ഇതുപോലെ മാന്യമല്ലാത്ത പെരുമാറ്റത്തിന് പലരെയും നേരത്തെയും കുറ്റം ചുമത്തുകയും പൊലീസ് അന്വേഷിക്കുകയും ഒക്കെ ചെയ്‍തിരുന്നു. അതിൽ, വസ്ത്രം ധരിക്കാതെ ഡൈവിം​ഗിനിറങ്ങിയ ആൾ വരെ പെടുന്നു. 

Follow Us:
Download App:
  • android
  • ios