Asianet News MalayalamAsianet News Malayalam

'പോകാന്‍ വരട്ടെ...'; ട്രാക്കില്‍ രാജാവിന്‍റെ പക്ഷി, ലണ്ടനില്‍ ട്രയിന്‍ നിര്‍ത്തിയിട്ടത് 15 മിനിറ്റ് !

ഇന്ത്യക്കാര്‍ പശുവിനെ ആരാധിക്കുമ്പോള്‍ അത് മൂന്നാം ലോകരാജ്യവും ഇംഗ്ലീഷുകാര്‍ സ്വാനിനെ ഭയക്കുമ്പോള്‍ അത് മഹത്വരവും ആകുന്നത് എങ്ങനെ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍റെ സംശയം.

train was stopped in London for 15 minutes because the Royal Bird Swan stood on the track bkg
Author
First Published Feb 5, 2024, 8:54 PM IST

ന്‍സ്റ്റാഗ്രാമില്‍ വൈറലായ ഒരു വീഡിയോയ്ക്ക് താഴെ ബ്രിട്ടീഷ് രാജഭക്തിക്ക് എതിരെ ട്രോള്‍. സ്വാനുമായി ബന്ധപ്പെട്ട ഒരു വീഡിയോയ്ക്ക് നേരെയായിരുന്നു ട്രോളുകളത്രയും. ഇന്ത്യയില്‍ മയിലിനുള്ളതിനേക്കാള്‍ വലിയ പദവിയാണ് ഇംഗ്ലണ്ടില്‍ സ്വാനുകള്‍ക്ക് ഉള്ളത്. അവ രാജവിന്‍റെ സ്വന്തമാണ്. സ്വാനിനെ ആരെങ്കിലും ഉപദ്രവിച്ചാല്‍ അത് രാജസ്വത്തിന് നേരെയുള്ള ആക്രമണമായി കണക്കാക്കും. പിന്നെ ജയില്‍ വാസം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ നിയമം ഇന്നും ഇംഗ്ലണ്ടില്‍ പാലിക്കപ്പെടുന്നു. അതിനാല്‍ റെയില്‍വേ ട്രാക്കിന് മുന്നില്‍ സ്വാന്‍ ഇരുന്നാല്‍ പിന്നെ അത് പറന്ന് പോകുന്നത് വരെ ആ ട്രാക്കില്‍ ട്രെയിന്‍ ഓടില്ല. അത്രതന്നെ.

ഇത് തന്നെയായിരുന്നു വീഡിയോയിലും. ലണ്ടൻ നഗരപ്രാന്തമായ ബിഷപ്പ്സ് സ്റ്റോർഫോർഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കഴിഞ്ഞ ജനുവരി 30 ന് ഒരു ട്രെയിന്‍ പുറപ്പെടാന്‍ നേരത്തായിരുന്നു അരയന്നം ട്രാക്കിന് നടുക്ക് വന്ന് നിന്നത്. പതുക്കെ ശരീരത്തിലെ പേനൊക്കെ നോക്കി. ഇരുപുറവും നോക്കി.. അങ്ങനെ അത് അവിടെ നിന്നു. ട്രെയിനിലെ യാത്രക്കാര്‍ സ്വാന്‍ ട്രാക്കില്‍ നിന്നും പോകുന്നതും കാത്ത് ക്ഷമയോടെ ഇരുന്നു. കാരണം അത്. രാജപക്ഷിയാണ്. യുകെയിലെ എല്ലാ 'അടയാളപ്പെടുത്താത്ത' ഹംസങ്ങളും രാജവിന്‍റെതാണ് സ്വാനിനെ പരിക്കേൽപ്പിക്കുകയോ എടുക്കുകയോ ചെയ്യുന്നത് യുകെയിലെ രാജവാഴ്ചയ്‌ക്കെതിരായ മോഷണത്തിന് തുല്യമായി കണക്കാക്കും. അതിനാല്‍ സാധാരണക്കാരും അധികാരികളും പോലും 'രാജകീയ' പക്ഷികളുമായി ഒരു ബലപ്രയോഗവും ഇല്ല. ബ്രിട്ടീഷ് രാജാവിന് സ്വന്തമായി  "സ്വാൻസിൻ്റെ സീനിയർ" എന്ന പദവിയും ഉണ്ട്.

ഇതൊക്കെ കൊണ്ട് ബ്രിട്ടീഷുകാരാരും സ്വാനുകളോട് മുട്ടാന്‍ പോകാറില്ല. അതിനാല്‍ തന്നെ അവ സംരക്ഷിക്കപ്പെടുന്നു. നിലവില്‍ ബ്രിട്ടനില്‍ സ്വാനുകളെ കഴിക്കാന്‍ അധികാരമുള്ളത് രാജാവിനും രാജ്ഞിക്കും മാത്രമാല്ല. എന്നാല്‍ അത്തരമൊരു പതിവ് ബ്രിട്ടനിലില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 12 -ാം നൂറ്റാണ്ട് മുതല്‍ ബ്രിട്ടനിലുള്ള ഒരു നിയമമാണിത്. രാജവാഴ്ചയുടെ കാലത്ത് പ്രഭുക്കള്‍ക്ക് സ്വാനുകളെ വളര്‍ത്താം. അതിനായി അവയുടെ കൊക്കുകളില്‍ പ്രത്യേക അധികാര ചിഹ്നം പതിക്കണം. അത്തരം അധികാര ചിഹ്നങ്ങളില്ലാത്ത എല്ലാ സ്വാനകളും രാജാവിന്‍റെത്. അവയെ വേട്ടയാനും തിന്നാനുമുള്ള അധികാരം രാജാവിന് മാത്രം. 

വീട്ടിലേക്ക് വാ എന്ന് അമ്മ; വീട്ടിലെത്തിയപ്പോൾ കണ്ടത് സ്വർണ്ണ നാണയങ്ങൾ അടങ്ങിയ മുത്തശ്ശിയുടെ ആഭരണപ്പെട്ടി !

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by RT (@rt)

'ഇനി എന്തൊക്കെ കാണണം?'; കോഴി ഇറച്ചി പച്ചയ്ക്ക് തിന്നുന്ന ഫുഡ് വ്ളോഗറുടെ വീഡിയോ വൈറല്‍ !

ഇത്തരമൊരു സംരക്ഷണമുള്ളത് കൊണ്ടാണ് അവ ഇപ്പോഴും കൊല്ലപ്പെടാതെ സംരക്ഷിക്കപ്പെടുന്നതെന്നും താന്‍ ഈ നിയമത്തെ ആരാധിക്കുന്നുവെന്നും ഒരു കാഴ്ചക്കാരനെഴുതി. പിന്നാലെ ഈ 2024 ലും രാജവാഴ്ചയുമായി നടക്കുന്ന ബ്രിട്ടൂഷാര്‍ക്കെതിരെ രൂക്ഷമായ ട്രോളുകളായിരുന്നു. “ബോസ്: നിങ്ങൾ എന്തിനാണ് വൈകിയത്? ഞാൻ: ഒരു താറാവ് എൻ്റെ ട്രെയിന് മുന്നിൽ നിന്നു." എന്ന് മറ്റൊരു കാഴ്ചക്കാരന്‍ തമാശ പറഞ്ഞു. മറ്റൊരാള്‍ ഇന്ത്യയിലെ പശു ആരാധനയും ഇംഗ്ലണ്ടിലെ സ്വാന്‍ ആരാധനയേയും താരതമ്യം ചെയ്തു. ഇന്ത്യക്കാര്‍ പശുവിനെ ആരാധിക്കുമ്പോള്‍ അത് മൂന്നാം ലോകരാജ്യവും ഇംഗ്ലീഷുകാര്‍ സ്വാനിനെ ഭയക്കുമ്പോള്‍ അത് മഹത്വരവും ആകുന്നത് എങ്ങനെ എന്നായിരുന്നു ആ കാഴ്ചക്കാരന്‍റെ സംശയം.  

ആദ്യം വില്പനയ്ക്ക് വച്ചത് 2 കോടിക്ക്, പിന്നാലെ വീട്ടിനുള്ളിൽ രഹസ്യഗുഹ കണ്ടെത്തി; പിന്നെ വില കുത്തനെ മേലേക്ക് !
 

Follow Us:
Download App:
  • android
  • ios