Asianet News MalayalamAsianet News Malayalam

വിവാഹത്തിന് മുമ്പ് ആണ്‍കുട്ടികള്‍ക്ക് ഒന്നിലധികം പങ്കാളികളെ അനുവദിക്കുന്ന ഗോത്രം !

മംഗ്യാന്‍ ജനതയുടെ ദൈവ വിഗ്രഹങ്ങള്‍ നശിപ്പിക്കാന്‍ സ്പാനിഷ് സൈന്യം തീരുമാനിച്ചതോടെ മംഗ്യാന്‍ ഗോത്രം തങ്ങളുടെ പരമ്പരാഗത ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ മംഗിയയ്ക്ക് താഴെയുള്ള സങ്കീർണ്ണമായ ഗുഹാ ശൃംഖലകളിൽ ഒളിപ്പിച്ചു.

tribe that allows boys multiple partners before marriage bkg
Author
First Published Dec 15, 2023, 12:58 PM IST


യൂറോപ്പില്‍ വ്യാവസായ യുഗം വന്നതിന് പിന്നാലെ ലോകമെങ്ങും പര്യവേക്ഷണങ്ങള്‍ക്കും അധിനിവേശത്തിനും യൂറോപ്യന്‍ രാജാക്കന്മാര്‍ പദ്ധതി തയ്യാറാക്കി. റോമിന്‍റെ അനുഗ്രഹാശിസുകള്‍ ഇത്തരം അന്വേഷണങ്ങളെ ത്വരിതപ്പെടുത്തി. പിന്നാലെ തെക്കേ അമേരിക്കയിലേക്കും ആഫ്രിക്കയിലേക്കും ഇന്ത്യയിലേക്കും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും യൂറോപ്യന്‍ സൈന്യവും പിന്നാലെ റോമില്‍ നിന്നുള്ള മതപ്രചാരകരും എത്തി. യൂറോപ്യന്‍ അധിനിവേശത്തോടൊപ്പം ക്രിസ്തുമതവും അങ്ങനെ ലോകമെങ്ങും വ്യാപിച്ചു. തദ്ദേശീയ ജനതകള്‍ പുതിയ ദൈവത്തെ ആരാധിച്ച് തുടങ്ങി. എന്നാല്‍, എന്നെങ്കിലും ക്രിസ്തുമതത്തിലുള്ള വിശ്വാസം നഷ്ടപ്പെടുമ്പോള്‍ പഴയ ദൈവങ്ങളെ ആരാധിക്കാനായി വിഗ്രഹങ്ങള്‍ ഗുഹകളില്‍ ഒളിപ്പിച്ച് വച്ച ഒരു ഗോത്രമുണ്ടായിരുന്നു, അങ്ങ് ഫിലീപ്പിയന്‍സില്‍, മംഗ്യാൻ ഗോത്രം.

ഇന്ന് ഏതാണ്ട് 40 ശതമാനത്തോളം പേര്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തങ്കിലും തങ്ങളുടെ പഴയ ശീലങ്ങളില്‍ പലതും ഇവര്‍ ഇപ്പോഴും കൂടെ കൊണ്ട് നടക്കുന്നു. ഇന്നും കാട്ടില്‍ മധുരക്കിഴങ്ങ് കൃഷിയും പര്‍വ്വതമേഖലകളില്‍ നെല്‍കൃഷിയും ചെയ്ത് ജീവിക്കുന്ന മംഗ്യാൻ ഗോത്ര സമൂഹം പന്നിവേട്ടയില്‍ പ്രഗത്ഭരാണ്. 16 -ാം നൂറ്റാണ്ടില്‍ ഫിലീപ്പിയന്‍സിലേക്ക് സ്പാനിസ് സൈന്യം എത്തുമ്പോള്‍ അവിടെ മംഗ്യാന്‍ അടക്കം നിരവധി വ്യത്യസ്ത ഗോത്ര സമൂഹങ്ങളാല്‍ സമ്പന്നമായിരുന്നു. പിന്നാലെ ഈ ഗോത്ര സമൂഹങ്ങളെയെല്ലാം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കി. എന്നാല്‍ മതപരിവര്‍ത്തനത്തിന് വിസമ്മതിച്ച മംഗ്യാന്‍ ഗോത്രം അവസാന നിമിഷം വരെ പിടിച്ച് നിന്നു.

കുക്ക് ദ്വീപ് സമൂഹത്തിലെ ജനവാസമുള്ള 13 ദ്വീപുകളും ക്രിസ്തുമതം സ്വീകരിച്ചപ്പോഴും മംഗ്യാന്‍ മാറി നിന്നു. ഒടുവില്‍ മംഗ്യാന്‍ ജനതയുടെ ദൈവ വിഗ്രഹങ്ങള്‍ നശിപ്പിക്കാന്‍ സ്പാനിഷ് സൈന്യം തീരുമാനിച്ചതോടെ മംഗ്യാന്‍ ഗോത്രം തങ്ങളുടെ പരമ്പരാഗത ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ മംഗിയയ്ക്ക് താഴെയുള്ള സങ്കീർണ്ണമായ ഗുഹാ ശൃംഖലകളിൽ ഒളിപ്പിച്ചു. തുടര്‍ന്ന് ഗുഹാമുഖങ്ങള്‍ പാറകൾ കൊണ്ട് അടച്ചു. എന്നെങ്കിലും ക്രിസ്തുമതം ഉപേക്ഷിക്കുമ്പോള്‍ അല്ലെങ്കില്‍ അതിന് പ്രാപ്തമാകുമ്പോള്‍ സ്വന്തം ദൈവങ്ങളെ തിരിച്ചെടുക്കാമെന്ന് അവര്‍ കരുതി. അതേ സമയം മതം മാറിയെങ്കിലും തങ്ങളുടെ പല പാരമ്പര്യ വിശ്വാസങ്ങളെയും അവര്‍ പുതിയ മതത്തിലും പിന്തുടര്‍ന്നു. 

രണ്ടാം ലോകമഹായുദ്ധത്തിനിടെ ഇന്ത്യയില്‍ തകര്‍ന്ന് വീണ 600 യുഎസ് യുദ്ധ വിമാനങ്ങള്‍ !

അവയില്‍ ഏറ്റവും രസകരം വിവാഹാനന്തരം പുരുഷന്മാര്‍ക്ക് തങ്ങളുടെ ഭാര്യമാരെ തൃപ്തിപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിന് ചെറുപ്പത്തില്‍ തന്നെ ആണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ്. ഇതിന്‍റെ ഭാഗമായി ആണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് മുമ്പ് ഒന്നില്‍ അധികം പെണ്‍കുട്ടികളെ പങ്കാളികളായി നിര്‍ത്താന്‍ ഗോത്രാചാരം അനുവദിക്കുന്നു. എന്നാല്‍, പെണ്‍കുട്ടികള്‍ക്ക് ഒരുപാട് ആണ്‍കുട്ടികളെ പങ്കാളികളായി വയ്ക്കാന്‍ അനുവാദമില്ല. ഒപ്പം 13 വയസ് പൂര്‍ത്തിയാകുന്ന ആണ്‍കുട്ടികള്‍ക്ക് മുസ്ലീം സമൂഹങ്ങളിലേത് പോലെ സുന്നത് നടത്തുന്നു. 

'രണ്ട് ലക്ഷം കൈയീന്ന് പോയി, ബൈക്ക് കിട്ടിയുമില്ല'; ഇന്ത്യന്‍ സൈനികനെന്ന് പരിചയപ്പെടുത്തി ഓണ്‍ലൈന്‍ തട്ടിപ്പ്

പ്രദേശത്തെ മറ്റ് ഗോത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ സമാധാനപൂര്‍ണ്ണമായ ജീവിതമാണ് മംഗ്യാൻ ഗോത്ര ജനതയുടേത്. ഫിലീപ്പിയന്‍സിലെ ആദിമ ജനതയായ ഇവര്‍ പുരാതനകാലത്ത് ചൈനയുമായി വ്യാപരബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്ന് ചരിത്രകാരന്മാര്‍ കരുതുന്നു. ഇന്ന് മംഗ്യാന്‍ ഗോത്രം രണ്ടായി പിരിഞ്ഞു. യൂറോപ്യന്‍ ആക്രമണം ഭയന്ന് വടക്കന്‍ കാടുകളിലേക്ക് കയറിയ മംഗ്യാന്മാര്‍ ഇന്ന് തങ്ങളെ യഥാര്‍ത്ഥ മംഗ്യാന്‍ എന്ന് അര്‍ത്ഥം വരുന്ന 'ഹനുനുവോ മംഗ്യൻ' എന്ന് വിശേഷിപ്പിക്കുന്നു. അതേ സമയം തീരദേശത്ത് മംഗ്യാന്‍ ഗോത്രത്തില്‍ നിന്നും മതം മാറിയ ക്രിസ്തുമത വിശ്വാസികളായ മംഗ്യാന്‍ സമൂഹവും നിലനില്‍ക്കുന്നു.

കളിച്ച് കിട്ടിയ സമ്മാന തുകയ്ക്ക് വേലക്കാരിക്ക് ഫോണ്‍ സമ്മാനിച്ച് കുട്ടി; ചേര്‍ത്ത് പിടിച്ച് സോഷ്യല്‍ മീഡിയ !

Follow Us:
Download App:
  • android
  • ios