അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാരം ഒരു വർഷം കൊണ്ട് ആറ് കിലോ കൂടി 108 കിലോ ആയെന്ന് ഔദ്യോഗിക മെഡിക്കൽ റിപ്പോർട്ട്. അമിതവണ്ണത്തിന് തൊട്ടടുത്താണെങ്കിലും ട്രംപിന്റെ ആരോഗ്യം തൃപ്തികരമാണെന്നും, ഭാരം കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ ഭാര കൂടുതലാണ് അമേരിക്കൻ സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. കഴിഞ്ഞ ഒരു വർഷം കൊണ്ട് പ്രസിഡന്‍റിന്‍റെ ഭാരം ആറ് കിലോയോളം കൂടി 108 കിലോയായെന്ന് ഡോക്ടർമാർ. യുഎസ് പ്രസിഡന്‍റിന്‍റെ ഔദ്ധ്യോഗിക ഡോക്ടറായ ഡോ. ഷോൺ ബാർബബെല്ലയാണ് പ്രസിഡന്‍റിന്‍റെ ഭാരം 238 പൗണ്ട് (ഏതാണ്ട് 108 കിലോ) ആയെന്ന് അറിയിച്ചത്. 2025 ഏപ്രിലിന് ശേഷം നടത്തിയ നടക്കുന്ന ഔദ്ധ്യോഗിക മെഡിക്കൽ ചെക്കപ്പിന് പിന്നാലെയാണ് ട്രംപിന്‍റെ ആരോഗ്യ വിവരങ്ങൾ പുറത്ത് വന്നത്. 22 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ക്യാൻസർ സ്ക്രിനിംഗ് അടക്കമുള്ള എല്ലാ പരിശോധനകളും നടന്നെന്ന് കഴിഞ്ഞ വെള്ളിയാഴ്ച പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
അമിതവണ്ണത്തിന് തൊട്ടടുത്ത്
ഭാരം കൂടുന്നതൊഴിച്ചാൽ പ്രസിഡന്‍റിന്‍റെ ആരോഗ്യത്തിന് മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ആറ് അടി മൂന്നിഞ്ച് ഉയരമുള്ള ട്രംപിന്‍റെ ബോഡി മാസ് 29.7 ആണ്. ബോഡി മാസ് 30 ആണ് അമിതവണ്ണമുള്ളതായി ഡോക്ടർമാർ കണക്കാക്കുന്നതെന്ന് അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള കൗൺസിലിംഗ് ട്രംപിന് നൽകിയിട്ടുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.
“ഭക്ഷണക്രമം, കുറഞ്ഞ അളവിലുള്ള ആസ്പിരിൻ, ശാരീരിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കൽ, തുടർച്ചയായ ശരീരഭാരം കുറയ്ക്കൽ എന്നിവ ഉൾപ്പെടെയുള്ള പ്രതിരോധ കൗൺസിലിംഗ് നൽകിയിട്ടുണ്ട്,” റിപ്പോർട്ടിൽ പറയുന്നു. ഹൃദയ, ശ്വാസകോശ, നാഡീ, മൊത്തത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾ എന്നിവ ശക്തമാണെന്നും 79 -കാരനായ ട്രംപ് മികച്ച ആരോഗ്യത്തോടെ ഇരിക്കുനെന്നും ഡോ. ഷോൺ ബാർബബെല്ല കൂട്ടിച്ചേർത്തു.
നല്ല ആരോഗ്യം
2018 -ൽ 223 ആയിരുന്നു ട്രംപിന്‍റെ കൊളസ്ട്രോൽ നില. കഴിഞ്ഞ ഏപ്രിൽ ഇത് 140 ആയിരുന്നു. മരുന്നുകൾ ഉപയോഗിക്കുന്നതിനാൽ ഇപ്പോൾ 143 -ലാണ് കൊളസ്ട്രോൾ. മോശം കോളസ്ട്രോളായ എൽഡിഎൽ കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോായ എച്ച്ഡിഎൽ കൂട്ടുന്നതിനുമായി ട്രംപ് റോസുവാസ്റ്റാറ്റിൻ, എസെറ്റിമൈബ് എന്നീ മരുന്നുകൾ കഴിക്കുന്നു. ഒപ്പം ആസ്പിരിന്‍റെ അളവ് കുറയാക്കാനും നിർദ്ദേശമുണ്ട്. തിരക്കേറിയ ദൈനംദിന ഷെഡ്യൂൾ കൈകാര്യം ചെയ്യുന്നത് ട്രംപിന്‍റെ ആരോഗ്യത്തെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.


