കാറിൽ കയറുന്ന യാത്രക്കാർക്ക് നിരവധി സൗകര്യങ്ങളാണ് കാറിനുള്ളിൽ അദ്ദേഹം ഒരുക്കിയിട്ടുള്ളത്. ശീതള പാനീയങ്ങളും ലഘു ഭക്ഷണവും വൈഫൈയും ഉൾപ്പെടെയുള്ള സേവനങ്ങൾ ഈ കാറിലെ യാത്രക്കാർക്ക് സൗജന്യമാണ്.
ബെംഗളൂരുവിലെ ഒരു ആഡംബര ഓട്ടോയെക്കുറിച്ചുള്ള സമീപകാല വാർത്ത ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴതിന് സമാനമായ രീതിയിൽ സാമൂഹിക മാധ്യമങ്ങളില്‍ ഉൾപ്പെടെ താരമായി മാറിയിരിക്കുകയാണ് ദില്ലിയിൽ നിന്നുള്ള ഒരു ഊബർ ഡ്രൈവർ. ശ്യാംലാൽ യാദവ് എന്ന ട്വിറ്റർ ഉപയോക്താവാണ് ദില്ലിയില്‍ ഈ ആഡംബര ഊബർ കാറിനെ കുറിച്ചുള്ള വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. കാറിൽ കയറുന്ന യാത്രക്കാർക്ക് നിരവധി സൗകര്യങ്ങളാണ് കാറിനുള്ളിൽ അദ്ദേഹം ഒരുക്കിയിട്ടുള്ളത്. ശീതള പാനീയങ്ങളും ലഘു ഭക്ഷണവും വൈഫൈയും ഉൾപ്പെടെയുള്ള സേവനങ്ങൾ ഈ കാറിലെ യാത്രക്കാർക്ക് സൗജന്യമാണ്. തന്‍റെ കാറിൽ ആവശ്യസേവനങ്ങളുടെ ഒരു വലിയ നിര തന്നെ ഒരുക്കി യാത്രക്കാരെ ഇത്തരത്തിൽ അത്ഭുതപ്പെടുത്തുന്ന ടാക്സി ഡ്രൈവറുടെ പേര് അബ്ദുൽ ഖാദർ എന്നാണ്.
ഫോൺ ബൂത്തിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശു 57 വർഷങ്ങൾക്ക് ശേഷം അമ്മയെ തിരിച്ചറിഞ്ഞു
പ്രഥമശുശ്രൂഷാ സാമഗ്രികൾ, ലഘുഭക്ഷണം, വെള്ളം, വായിക്കാൻ ആവശ്യമായ പുസ്തകങ്ങൾ, ശീതള പാനീയങ്ങൾ , വൈഫൈ എന്നിങ്ങനെയുള്ള നിരവധി സൗകര്യങ്ങൾ സൗജന്യമാണ്. ഈ സേവനങ്ങൾ ഒന്നും ഉപയോഗിക്കുന്നതിന് യാതൊരു വിധത്തിലുള്ള അധിക പണവും യാത്രക്കാർ നൽകേണ്ടതില്ല. എന്നാൽ കാറിൽ ചെറിയൊരു പെട്ടി സ്ഥാപിച്ചിട്ടുണ്ട് താല്പര്യമുള്ള യാത്രക്കാർക്ക് അതിൽ ഇഷ്ടമുള്ള പണം നിക്ഷേപിക്കാം. കുട്ടികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതിനായാണ് അബ്ദുൽ ഖാദർ ഈ പണം ശേഖരിക്കുന്നത്രേ. പെർഫ്യൂം, കുട, ടൂത്ത്പിക്കുകൾ, ടിഷ്യൂകൾ എന്നിവയും ഈ ടാക്സിയെ കൂടുതൽ ആകർഷകമാക്കുന്നു. ഈ സാധനങ്ങൾ എല്ലാം കൃത്യമായി ലേബൽ ചെയ്ത് യാത്രക്കാർക്ക് എളുപ്പത്തിൽ എടുക്കാൻ സാധിക്കുന്ന വിധത്തിൽ സീറ്റുകൾക്ക് പിന്നിലായാണ് സൂക്ഷിച്ചിരിക്കുന്നത്. ഏഴ് വർഷമായി ഡ്രൈവർ ജോലി ചെയ്യുന്ന അബ്ദുൽ ഖാദർ വളരെ അപൂർവമായി മാത്രമേ തന്‍റെ റൈഡുകൾ ഉപേക്ഷിക്കാറുള്ളൂവെന്നും യാദവ് ട്വിറ്റർ പോസ്റ്റിൽ പറയുന്നു.
