20-30 വര്‍ഷം മുമ്പ് ബില്ലിന് പ്രമേഹ രോഗം ബാധിച്ചു. പിന്നീടിങ്ങോട്ട് നീണ്ട ചികിത്സകള്‍. അന്നും അദ്ദേഹം ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്നു. വൃക്കകള്‍ ഏതാണ്ട് തകരാറിലായതിനാല്‍ അദ്ദേഹം അവയവദാനത്തിനായി ഒരു ദാതാവിനെ അന്വേഷിക്കുകയാണെന്നും ടിമ്മിനോട് പറഞ്ഞു. 

യാത്രകള്‍ ചെയ്യുന്നൊരാളാണ് നിങ്ങളെങ്കില്‍ യാത്രയ്ക്കിടെ നിങ്ങള്‍ പലതരത്തിലുള്ള മനുഷ്യരെ പരിചയപ്പെടും. അവരുമായുള്ള സംഭാഷണത്തിനിടെ ചിലപ്പോള്‍ അവരുടെ ജീവിത കഥ കേള്‍ക്കാന്‍ ഇടവരും. ചിലപ്പോഴത് നിങ്ങളുടെ ഹൃദയത്തെ ഏറെ സ്പര്‍ശിക്കും. അയാളുടെ ദുഖത്തില്‍ നിങ്ങളും പങ്കുകൊള്ളും. അയാളെ ആശ്വസിപ്പിക്കും ഒടുവില്‍ ഇരുവരും രണ്ട് വഴിക്ക് പിരിയുകയും ചെയ്യും. എന്നാല്‍, തന്‍റെ ഊബർ ടാക്സിയില്‍ കയറിയ യത്രക്കാരന്‍റെ കഥ കേട്ട ഡ്രൈവര്‍ സ്വന്തം വൃക്ക അദ്ദേഹത്തിന് ദാനം ചെയ്തെന്ന് കേട്ടാല്‍? അതെ അത്തരമൊരു വാര്‍ത്തയാണിത്. അസാധാരണമായ മനുഷ്യ സ്നേഹത്തെ കുറിച്ചാണ്. 

മുൻ യുഎസ് ആർമി ഉദ്യോഗസ്ഥനാണ് ടിം ലെറ്റ്‌സ്. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം മത്സ്യബന്ധനം നടത്തിയും ഊബർ ടാക്സി ഓടിച്ചും തന്‍റെ റിട്ടയര്‍മെന്‍റ് ജീവിതത്തിലാണ്. ഡയാലിസിസ് സെന്‍ററില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബില്‍ സുമിയേല്‍, ടിമ്മിന്‍റെ ഊബർ ടാക്സിയില്‍ കയറി. 72 കാരനായ ബില്‍ യാത്രയ്ക്കിടെ തന്‍റെ ജീവിതത്തെ കുറിച്ച് ടിമ്മിനോട് പറഞ്ഞു. 

View post on Instagram

കൊബാള്‍ട്ട് ഖനിയില്‍ കുടുങ്ങിയ ഒമ്പത് തൊഴിലാളികളെ അതിസാഹസീകമായി രക്ഷിക്കുന്ന വീഡിയോ വൈറല്‍

20-30 വര്‍ഷം മുമ്പ് ബില്ലിന് പ്രമേഹ രോഗം ബാധിച്ചു. പിന്നീടിങ്ങോട്ട് നീണ്ട ചികിത്സകള്‍. അന്നും അദ്ദേഹം ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്നു. വൃക്കകള്‍ ഏതാണ്ട് തകരാറിലായതിനാല്‍ അദ്ദേഹം അവയവദാനത്തിനായി ഒരു ദാതാവിനെ അന്വേഷിക്കുകയാണ്. പട്ടികയില്‍ പേര് വരുന്നത് വരെ നോക്കി നില്‍ക്കാതെ പെട്ടെന്ന് തന്നെ ഒരു ദാതാവിനെ കണ്ടെത്താന്‍ ബില്ലിനോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന്‍റെ അന്വേഷണത്തിലാണ് താനെന്നും അദ്ദേഹം ടിമ്മിനോട് പറഞ്ഞു.

ബില്ലിന്‍റെ ജീവിത കഥ കേട്ട ടിം, യാത്രയ്ക്കൊടുവില്‍ തന്‍റെ വൃക്കകളിലൊന്ന് ബില്ലിന് നല്‍കാന്‍ തീരുമാനിച്ചു. ആ മുന്‍ സൈനീകോദ്യോഗസ്ഥന്‍ തന്‍റെ പേരും ഫോണ്‍ നമ്പറും ഒരു കടലാസിലെഴുതി ബില്ലിന്‍റെ വീട്ടില്‍ നല്‍കി. തന്‍റെ തീരുമാനം അറിയിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ടിമ്മിന്‍റെ വൃക്ക ബില്ലിന് അനുയോജ്യമാണെന്ന് കണ്ടെത്തി. മൂന്ന് വര്‍ഷത്തെ അദ്ദേഹത്തിന്‍റെ കാത്തിരിപ്പ് അവസാനിക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം തന്നെ കാണാനെത്തിയ ടിമ്മിന്‍റെ ചിത്രം ബില്ല് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. ഇതിന് പിന്നാലെ നിരവധി പേരാണ് ടിമ്മിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇന്ന് ടിം ലെറ്റ്സ് ജര്‍മ്മനിയിലാണ് താമസിക്കുന്നതെങ്കിലും തന്‍റെ ജീവന്‍ രക്ഷിച്ചയാളുമായി ഇപ്പോഴും സൗഹൃദമുണ്ടെന്ന് ബില്ല് പറയുന്നു. 

കുളിച്ചിട്ട് 2 - 3 വര്‍ഷം, 100 വര്‍ഷം പഴക്കമുള്ള കിടക്കവിരി കഴുകിയിട്ടേയില്ല; ഒരു സ്ത്രീയുടെ വെളിപ്പെടുത്തല്‍!