എന്തായാലും, അവളുടെ പോസ്റ്റ് വൈറലായി മാറിയതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ചിലരെല്ലാം പറഞ്ഞത്, ഇത് കുറച്ച് കൂടിപ്പോയി. ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ ഈ കരാറിന്റെ ഒക്കെ ആവശ്യമുണ്ടോ എന്നാണ്

ഒരുപാട് ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് കാമില ഡോ റൊസാരിയോ. തന്റെ ഭർത്താവും താനും തമ്മിലുള്ള 'പാരന്റിം​ഗ് എ​ഗ്രിമെന്റി'ന്റെ പേരിൽ വലിയ വിമർശനമാണ് ഇപ്പോൾ കാമിലയ്ക്ക് നേരെ ഉണ്ടായിരിക്കുന്നത്. കുട്ടികളെ ​ഗർഭം ധരിച്ചിരിക്കുമ്പോഴും അവരെ വളർത്തുമ്പോഴും താൻ നേരിടുന്ന വെല്ലുവിളികൾക്ക് ഭർത്താവ് നഷ്ടപരിഹാരം തരണം എന്നാണ് അവളുടെ ആവശ്യം. 'വിമെൻ ടാക്സ്' എന്നാണ് അവൾ ഇതിനെ പറയുന്നത്. 

ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഭർത്താവ് അവൾക്ക് 9000 രൂപയാണത്രെ നൽകുന്നത്. അതായത്, ഒരു വർഷം ഏകദേശം 2,63,783 രൂപ. ആ പണം താൻ നെയിൽ ചെയ്യുന്നതടക്കമുള്ള തന്റെ ആവശ്യങ്ങൾക്ക് ചെലവഴിക്കുമെന്നും കാമില പറയുന്നു. മാസത്തിൽ ഒരിക്കൽ തനിക്കുണ്ടാവുന്ന ആർത്തവം, രണ്ട് ​ഗർഭധാരണങ്ങൾ, രണ്ടും സി സെക്ഷനുകളാണ് ഉണ്ടായത്. മിക്ക ദിവസങ്ങളിലും താൻ ഛർദ്ദിച്ചു. ഇതിനൊക്കെയുള്ള നഷ്ടപരിഹാരം എന്നോണമാണ് ഈ നികുതി എന്നും കാമില പറയുന്നു. 

View post on Instagram

ഒരു മാനിക്യുറും പെഡിക്യുറും ചെയ്യുന്നത് തന്നെ എത്രമാത്രം സന്തോഷിക്കുമെന്ന് തനിക്ക് വിശദീകരിക്കാനാവില്ല. ആർത്തവത്തിന്റെ പ്രയാസങ്ങളെ മറികടക്കാൻ ഇത് സഹായിക്കും എന്നാണ് കാമില പറയുന്നത്. 

എന്തായാലും, അവളുടെ പോസ്റ്റ് വൈറലായി മാറിയതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ചിലരെല്ലാം പറഞ്ഞത്, ഇത് കുറച്ച് കൂടിപ്പോയി. ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ ഈ കരാറിന്റെ ഒക്കെ ആവശ്യമുണ്ടോ എന്നാണ്. അതിന് മറുപടിയെന്നോണം ഇത് ഭർത്താവിന്റെ ഐഡിയയാണ് ശരിക്കും എന്നാണ് കാമില പറഞ്ഞത്. 

അതേസമയം, കാമില ചെയ്തതിൽ ഒരു തെറ്റുമില്ല. സ്ത്രീകൾ ചെയ്യുന്ന കാര്യങ്ങളെല്ലാം മിക്കവാറും ത്യാ​ഗങ്ങളാണ് എന്ന് പറ‍ഞ്ഞ് അവ​ഗണിക്കാറാണ് പതിവ്. തിരിച്ചറിവിന് ഇങ്ങനെ പണം നൽകുന്നത് നല്ലതാണ് എന്ന് പറഞ്ഞവരും ഉണ്ട്.