Asianet News MalayalamAsianet News Malayalam

ഫുൾടൈം വീട്ടിലിരുന്നാൽ അച്ഛനുമമ്മയും നൽകും 90,000 രൂപ, ജോലിയില്ലാത്ത യുവാക്കളുടെ പുതിയ ജീവിതം

വെറുതെ ഭക്ഷണമൊക്കെ കഴിച്ച് തോന്നും പോലെ ജീവിച്ചാലൊന്നും ഈ തുക കിട്ടില്ല. നല്ല ഉത്തരവാദിത്തമുള്ള മക്കളായി ജീവിച്ചാൽ മാത്രമേ ഈ തുക കിട്ടൂ. അതിനായി മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കണം, വീട്ടിലെ ജോലികൾ ചെയ്യണം, അവർക്കൊപ്പം ​ഗ്രോസറി സ്റ്റോറുകളിൽ പോകണം ഇതൊക്കെ വേണ്ടി വരും.

unemployment full time daughter and full time son trend in china rlp
Author
First Published Mar 7, 2024, 4:09 PM IST

ലോകത്തെവിടെയായാലും യുവാക്കൾ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് തൊഴിലില്ലായ്മ. എന്നാൽ, ചൈനയിലെ യുവാക്കൾക്ക് ഈ തൊഴിലില്ലായ്മയെ നേരിടാൻ ഒരു പ്രത്യേക വഴി തുറന്ന് കിട്ടിയിട്ടുണ്ട് എന്നാണ് പറയുന്നത്. മുഴുവൻ സമയം വീട്ടിലെ കുട്ടിയായി ഇരിക്കുക. അതിന് അച്ഛനും അമ്മയും അവർക്ക് ശമ്പളം നൽകും. റിപ്പോർട്ടുകൾ പറയുന്നത് ഇങ്ങനെ മുഴുവൻ സമയവും അച്ഛന്റെയും അമ്മയുടേയും കൂടെ വീട്ടിൽ തന്നെ നിന്ന് അവർക്കാവശ്യമുള്ള കാര്യങ്ങളെല്ലാം നോക്കി അവരുടെ നല്ല മക്കളായി തുടരുന്നതിന് 8000 യുവാൻ അതായത് ഏകദേശം 94,000 രൂപ വരെ മാതാപിതാക്കൾ അവർക്ക് നൽകുന്നുണ്ട് എന്നാണ്. 

വെറുതെ ഭക്ഷണമൊക്കെ കഴിച്ച് തോന്നും പോലെ ജീവിച്ചാലൊന്നും ഈ തുക കിട്ടില്ല. നല്ല ഉത്തരവാദിത്തമുള്ള മക്കളായി ജീവിച്ചാൽ മാത്രമേ ഈ തുക കിട്ടൂ. അതിനായി മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കണം, വീട്ടിലെ ജോലികൾ ചെയ്യണം, അവർക്കൊപ്പം ​ഗ്രോസറി സ്റ്റോറുകളിൽ പോകണം ഇതൊക്കെ വേണ്ടി വരും. ബിബിസി നേരത്തെ ഇത്തരത്തിലുള്ള ഒരു 29 -കാരിയോട് സംസാരിച്ചിരുന്നു. അവൾ നേരത്തെ ഒരു ​ഗെയിം ഡെവലപ്പറായിരുന്നു. എന്നാൽ, പിന്നീട് ഒരു മുഴുവൻ സമയ മകളായി അച്ഛനമ്മമാർക്കൊപ്പം വീട്ടിൽ തന്നെ താമസിക്കുകയായിരുന്നു. അതിന് അച്ഛനും അമ്മയും അവൾക്ക് പണവും കൊടുക്കും. 

പാത്രം കഴുകുക, ഭക്ഷണം തയ്യാറാക്കുക, വീട്ടിലെ ജോലികൾ ചെയ്യുക എന്നിവയൊക്കെയായിരുന്നു അവൾക്ക് ചെയ്യേണ്ടിയിരുന്നത്. എന്തുകൊണ്ട് ജോലിയുപേക്ഷിച്ച് ഇങ്ങനെ വീട്ടിലിരിക്കാൻ തീരുമാനിച്ചു എന്ന ചോദ്യത്തിന് അവളുടെ മറുപടി സമ്മർദ്ദമില്ല, കൂടുതൽ നേരം വീട്ടിൽ തന്നെ സമാധാനമുള്ള അന്തരീക്ഷത്തിൽ കഴിയാം എന്നതായിരുന്നു. #FullTimeDaughter, #FullTimeSon തുടങ്ങിയ ഹാഷ്‍ടാ​ഗുകളിൽ ഇത്തരം മുഴുവൻ സമയം വീട്ടിലെ കുട്ടിയായിരിക്കുന്നവരുടെ അനേകം കഥകൾ കാണാം. 

കൊള്ളാമല്ലേ, പണിയില്ലാത്ത മക്കൾക്ക് ശമ്പളവുമായി, അച്ഛനും അമ്മയ്ക്കും അവരുടെ മക്കളെ ഫുൾടൈം വീട്ടിൽ കിട്ടുകയും ചെയ്യും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios