അത് മൃ​ഗശാലയിലെ മൃഗങ്ങളെയോ ആളുകളെയോ ഉപദ്രവിച്ചിട്ടില്ലെന്നും ക്രിമിനൽ പ്രവർത്തനത്തിന്റെയോ അതിക്രമിച്ച് കടന്നതിന്റെയോ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നും പാർക്കിന്റെ ഡയറക്ടർ പറഞ്ഞു.

ടെക്സാസിലെ ഒരു മൃ​ഗശാല (Texas zoo) കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച ഒരു ചിത്രം കണ്ടവരെയെല്ലാം അമ്പരപ്പിച്ചിരിക്കുകയാണ്. സെക്യൂരിറ്റി ക്യാമറ(security camera)യിൽ പതിഞ്ഞ ചിത്രത്തിൽ എന്താണ് എന്ന് തിരിച്ചറിയപ്പെടാത്ത ഒരു ജീവി (unidentified creature) അതുവഴിയെല്ലാം ചുറ്റിത്തിരിയുന്നത് കാണാം. അത് മനുഷ്യരെപ്പോലെ രണ്ട് കാലിലാണ് നിൽക്കുന്നതെങ്കിലും അതിനുള്ളത് കൂർത്ത ചെവികളാണ്. മൃ​ഗശാലയിലെ വേലിക്കെട്ടിന് പുറത്താണ് ഈ വിചിത്രജീവി പ്രത്യക്ഷപ്പെട്ടത്. 

'മെയ് 21 -ന് രാവിലെ 1.25 ഓടെ ഇരുട്ടിൽ ഒരു രൂപമെത്തിയത് അമരില്ലോ മൃ​ഗശാല പകർത്തി. അത് വിചിത്രമായ തൊപ്പി ധരിച്ച വെളുപ്പിന് നടക്കാനിഷ്ടപ്പെടുന്ന ഒരാളാണോ, അതോ വേറെന്തെങ്കിലുമാണോ? ഈ യുഎഒ -അൺഐഡന്റിഫൈഡ് അമരില്ല ഒബ്ജക്ടിനെ കുറിച്ച് നിങ്ങൾക്ക് വല്ല ധാരണയുമുണ്ടോ' എന്നാണ് സിറ്റി ഓഫ് അമരില്ല, ടെക്സാസ് ഫേസ്ബുക്കിൽ ചോദിച്ചത്. 

അത് മൃ​ഗശാലയിലെ മൃഗങ്ങളെയോ ആളുകളെയോ ഉപദ്രവിച്ചിട്ടില്ലെന്നും ക്രിമിനൽ പ്രവർത്തനത്തിന്റെയോ അതിക്രമിച്ച് കടന്നതിന്റെയോ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നും പാർക്കിന്റെ ഡയറക്ടർ പറഞ്ഞു. സെക്യൂരിറ്റി ക്യാമറാ ദൃശ്യങ്ങൾ പ്രകാരം മെയ് 21 -ന് 1.30 മുതലുള്ള ചിത്രമാണിത്. ഇത് എന്തായിരിക്കും എന്നതിനെ കുറിച്ചുള്ള പ്രദേശവാസികളുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും മെയിലയക്കാൻ മൃ​ഗശാല അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഈ ആഴ്ച ആദ്യം ഇന്തോനേഷ്യയിലെ ഒരു മൃഗശാലയിൽ നിന്നുള്ള മറ്റൊരു ക്ലിപ്പ് വൈറലായിരുന്നു, അതിൽ ഒരാൾ ഒറാങ്ങുട്ടാന്റെ സമീപത്തേക്ക് പോവുകയാണ്. എന്നാൽ, അതിഷ്ടപ്പെടാത്ത ഒറാങ്ങുട്ടാൻ കൈ നീട്ടി അയാളുടെ ടീ ഷർട്ട് പിടിച്ച് ശക്തിയായി വലിക്കുകയാണ്. ആകെ പെട്ടുപോയ ഇയാളെ സഹായിക്കാൻ മറ്റൊരാൾ കൂടി അങ്ങോട്ട് ചെല്ലുന്നു. എന്നാൽ ഒറാങ്ങുട്ടാൻ അയാളെ വിടാൻ തയ്യാറാവുന്നില്ല. ടി ഷർട്ടിൽ നിന്നും വിട്ടശേഷം പിന്നീട് ഒറാങ്ങുട്ടാൻ സന്ദർശകന്റെ കാലിൽ പിടിച്ച് വലിക്കുകയാണ്. ഈ സന്ദർശകൻ സന്ദർശകരുടെ പരിധി കടന്ന് ഒറാങ്ങുട്ടാന് അടുത്തേക്ക് പ്രവേശിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

Scroll to load tweet…