Asianet News MalayalamAsianet News Malayalam

അഴുക്കുചാലിൽ എലിയെ മുക്കി കൊന്നയാൾക്കെതിരെ 30 പേജുള്ള കുറ്റപത്രം സമർപ്പിച്ച് യുപി പോലീസ്


മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം 10 രൂപ മുതൽ 2,000 രൂപ വരെ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാൻ സാധ്യതയുള്ള കുറ്റകൃത്യമാണ് ഇത്..

UP Police has filed a 30 page charge sheet against the person who drowned the rat in the drain bkg
Author
First Published Apr 24, 2023, 3:15 PM IST

പോലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കിയ കുറ്റവാളിയും മുന്‍ എംപിയുമായ ആതിഖ് അഹമ്മദിനെയും സഹോദരനെയും അക്രമികള്‍ വെടിവച്ച് കൊലപ്പെടുത്തുമ്പോള്‍ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ തത്സമയം ടെലിക്കാസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിന്‍റെ പേരില്‍ 12 പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ നല്‍കി. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ പട്ടാപകല്‍ അക്രമികള്‍ വെടിവച്ച് കൊന്നത്. ബിരുദ വിദ്യാർത്ഥിനിയായ റോഷ്‌നി ആഹിർവാറാണ് അന്ന് കൊല്ലപ്പെട്ടത്. പ്രതികളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇതിനിടെയാണ് ഇതേ ഉത്തര്‍പ്രദേശേ പോലീസ് ഏവരെയും അതിശയപ്പെടുത്തി ഒരു കുറ്റപത്രം സമര്‍പ്പിച്ചത്. 

എലിയുടെ വാലിൽ കല്ലു കെട്ടി അഴുക്കുചാലിൽ മുക്കി കൊലപ്പെടുത്തിയ ആൾക്കെതിരെയാണ് യുപി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നും രണ്ടുമല്ല 30 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പോലീസ് . കഴിഞ്ഞവർഷം നവംബർ നടന്ന സംഭവത്തിൽ ഉത്തർപ്രദേശ് പോലീസ് ആണ് ബുദൗൺ കോടതിയിൽ 30 പേജുള്ള കുറ്റപത്രമാണ് ഈ കേസില്‍ യുപി പോലീസ് സമർപ്പിച്ചത്. ഫോറൻസിക് റിപ്പോർട്ട്, മീഡിയ വീഡിയോകൾ, വിവിധ വകുപ്പുകളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. 

എട്ട് വയസുകാരിയുടെ സന്ദേശം, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കടലില്‍ നിന്ന് കണ്ടെത്തി!

പിഴവുകൾ ഒന്നും കൂടാതെയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് നേതൃത്വം നൽകിയ സർക്കിൾ ഓഫീസർ (സിറ്റി) അലോക് മിശ്ര പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് കുറ്റപത്രത്തിന്‍റെ അടിസ്ഥാനം. എലിയുടെ ശ്വാസകോശം, കരൾ എന്നീ ആന്തരിക അവയവങ്ങളിൽ അണുബാധകൾ ഉണ്ടായിരുന്നുവെന്നും ശ്വാസകോശത്തിലെ അണുബാധ മൂലമുണ്ടാകുന്ന ശ്വാസംമുട്ടൽ മൂലമാണ് മരണം സംഭവിച്ചതെന്നും  പോലീസിന്‍റെ കുറ്റപത്രിത്തില്‍ പറയുന്നു.

നവംബർ 25-നാണ് ഈ കേസുമായി ബന്ധപ്പെട്ട് മനോജ് കുമാറിനെതിരെ മൃഗപീഡനത്തിന് യുപി പോലീസ് കേസെടുത്തത്. സംരക്ഷക പ്രവർത്തകനായ വികേന്ദ്ര ശർമ്മയുടെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മനോജ് കുമാർ എലിയുടെ വാലിൽ കല്ലുകെട്ടി അതിനെ അഴുക്ക് ചാനലിലേക്ക് എറിയുന്നത് താൻ കണ്ടു എന്നാണ് ശർമയുടെ പരാതി.  എലിയെ രക്ഷപ്പെടുത്താൻ താൻ അഴുക്കുചാലിൽ ഇറങ്ങിയെങ്കിലും അത് അപ്പോഴേക്കും മരിച്ചിരുന്നുവെന്നും ശർമ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം 10 രൂപ മുതൽ 2,000 രൂപ വരെ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാൻ സാധ്യതയുള്ള കുറ്റകൃത്യമാണ് ഇതെന്നാണ് മുതിർന്ന അഭിഭാഷകൻ രാജീവ് കുമാർ ശർമ്മ പറയുന്നത്.

10 രൂപ നോട്ടില്‍, വിവാഹത്തില്‍ നിന്നും തന്നെ രക്ഷിക്കാന്‍ അപേക്ഷിച്ച് കാമുകി എഴുതിയ കുറിപ്പ് വൈറല്‍
 

Latest Videos
Follow Us:
Download App:
  • android
  • ios