മാസങ്ങൾക്ക് മുമ്പാണ് യുവതി ഇയാൾ ഫാക്കൽറ്റി മെമ്പറായ പരിശീലനകേന്ദ്രത്തിൽ എത്തുന്നത്. അധ്യാപകനോട് പ്രണയം തോന്നിയ യുവതി അത് അയാളെ അറിയിക്കുകയും ചെയ്തു. എന്നാൽ, താൻ വിവാഹിതനാണ് എന്നു പറഞ്ഞ് അധ്യാപകൻ യുവതിയെ അവ​ഗണിക്കുകയായിരുന്നു.

യുപിഎസ്‍സി പരിശീലനകേന്ദ്രത്തിലെ അധ്യാപകന്റെ മോർഫ് ചെയ്ത ന​ഗ്നവീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചതിന് യുവതി അറസ്റ്റിൽ. സംഭവം നടന്നത് ആന്ധ്രപ്രദേശിലാണ്. യുവതിയുടെ അധ്യാപകനും തെലങ്കാന ഹോക്കോടതിയിൽ അഭിഭാഷകനുമായ യുവാവിന്റെ ന​ഗ്നചിത്രമാണ് യുവതി പ്രചരിപ്പിച്ചത്. 

യുവതിക്ക് അധ്യാപകനോട് പ്രണയം തോന്നിയിരുന്നു. യുവതി ഇത് അധ്യാപകനെ അറിയിക്കുകയും ചെയ്തു. എന്നാൽ, വിവാഹിതനായ അധ്യാപകൻ വിദ്യാർത്ഥിയുടെ പ്രണയം നിരസിക്കുകയായിരുന്നു. ഇതിൽ പക തോന്നിയിട്ടാണത്രെ അധ്യാപകന്റെ വ്യാജ ന​ഗ്നവീഡിയോയും ചിത്രങ്ങളും യുവതി പ്രചരിപ്പിച്ചത്. വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ പ്രചരിപ്പിച്ച ദൃശ്യങ്ങളിൽ അധ്യാപകന്റെ പതിനൊന്നും രണ്ടും വയസുള്ള കുട്ടികളുടെ ചിത്രങ്ങൾ വരെ പെടുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

മാസങ്ങൾക്ക് മുമ്പാണ് യുവതി ഇയാൾ ഫാക്കൽറ്റി മെമ്പറായ പരിശീലനകേന്ദ്രത്തിൽ എത്തുന്നത്. അധ്യാപകനോട് പ്രണയം തോന്നിയ യുവതി അത് അയാളെ അറിയിക്കുകയും ചെയ്തു. എന്നാൽ, താൻ വിവാഹിതനാണ് എന്നു പറഞ്ഞ് അധ്യാപകൻ യുവതിയെ അവ​ഗണിക്കുകയായിരുന്നു. ഇതിൽ ദേഷ്യം തോന്നിയ യുവതി വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ നിന്നും അധ്യാപകന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ എടുത്തു. പിന്നീട് അത് മോർഫ് ചെയ്ത ശേഷം ഇൻസ്റ്റ​ഗ്രാമിലും യൂട്യൂബിലും വ്യാജ അക്കൗണ്ടുകൾ തുടങ്ങി അതുവഴി പ്രചരിപ്പിക്കുകയായിരുന്നു. 

അതുപോലെ സിവിൽ സർവീസ് കോച്ചിം​ഗ് സെന്ററുകൾ, ഹൈക്കോടതിയുടെ ഔദ്യോ​ഗിക പേജ് തുടങ്ങിയ ഇടങ്ങളിലെല്ലാം അവ പോസ്റ്റ് ചെയ്യുകയും ചെയ്തു. തീർന്നില്ല, അധ്യാപകന്റെ ഭാര്യയ്ക്കും ബന്ധുക്കൾക്കും എല്ലാം മോർഫ് ചെയ്ത ന​ഗ്നചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുക്കുകയും ചെയ്തു. ഹൈദ്രാബാദിലെ സൈബർ ക്രൈം പൊലീസാണ് ഒടുവിൽ ഇവരെ അനന്തപൂരിൽ നിന്നും പിടികൂടിയത്. പിന്നീട്, ഇവരെ ഹൈദ്രബാദിൽ എത്തിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

വായിക്കാം: ഇതെന്ത് പുകില്? തെരുവിൽ യുവാവിനെ എടുത്തിട്ടടിച്ച് യുവതി, ആർത്തുവിളിച്ചും കയ്യടിച്ചും കാഴ്ചക്കാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം