ജയിലില്‍വെച്ച് വ്യത്യസ്ത സമയങ്ങളില്‍ ജയില്‍ അന്തേവാസികളായ സ്ത്രീകളുമായി നിരന്തരം ലൈംഗിക ബന്ധം പുലര്‍ത്തി എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. 

ജയിലിലെ അന്തേവാസികളുമായി (Prison inmates) ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിന് ജയില്‍ ഉദ്യോഗസ്ഥന്‍ (prison official) അറസ്റ്റില്‍. അമേരിക്കയിലെ (US) റോഡ് ഐലന്റിലുള്ള (Rhodes Island) ക്രാന്‍സ്റ്റന്‍ ജയിലിലാണ് സംഭവം. ഇവിടെയുള്ള ജയില്‍ ഉദ്യോഗസ്ഥനായ ജസ്റ്റിന്‍ എം ടോയ് എന്ന 37 കാരനാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാവര്‍ക്കുള്ള ദുര്‍ഗുണ പരിഹാര സ്ഥാപനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ജസ്റ്റിന്‍. മൂന്ന് അന്തേവാസികളുമായി ലൈംഗിക ബന്ധം പുലര്‍ത്തി എന്ന കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

ജയിലില്‍വെച്ച് വ്യത്യസ്ത സമയങ്ങളില്‍ ജയില്‍ അന്തേവാസികളായ സ്ത്രീകളുമായി നിരന്തരം ലൈംഗിക ബന്ധം പുലര്‍ത്തി എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. ജയില്‍ അന്തേവാസികളെ നേര്‍വഴിക്ക് നയിക്കാനുള്ള ചുമതലയുള്ള ഉദ്യോഗസ്ഥന്‍ അന്തേവാസികളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതായി വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്ത്. 

തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മൂന്ന് അന്തേവാസികളുമായി ഇയാള്‍ മാസങ്ങളോളം അവിഹിത ബന്ധം പുലര്‍ത്തുന്നതായി കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ്, അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ്. ഇയാളുടെ അറസ്റ്റ് വിവരം ദുര്‍ഗുണ പരിഹാര വകുപ്പ് സ്ഥിരീകരിച്ചു. 

ഉദ്യോഗസ്ഥ തലത്തിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ചയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടയായിരുന്നു അറസ്റ്റ്.