12 വര്‍ഷം മുമ്പ്, ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിലേക്ക് പോയപ്പോള്‍ കാണാതായതായിരുന്നു സോയ് എന്ന പട്ടിയെ. കാലിഫോര്‍ണിയയിലെ  ബെനേസിയയില്‍ താമസിക്കുന്ന മിഷേലിന്റെതായിരുന്നുപട്ടി. മിഷേല്‍ സാന്‍ ജോക്വിന്‍ കൗണ്ടിയില്‍ താമസിച്ച കാലത്തായിരുന്നു സോയിയെ കാണാതായത്.  

''എനിക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. എന്നേ മരിച്ചുപോയെന്ന് ഞങ്ങള്‍ വിശ്വസിച്ചുപോന്ന പട്ടിയാണ് ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം തിരികെ വന്നത്...''

കാലിഫോര്‍ണിയയിലെ (California) സാന്‍ ജോക്വിന്‍ കൗണ്ടി ഷെറിഫ് (San Joaquin County Sheriff) ഓഫീസിനു മുന്നില്‍ നിര്‍ത്തിയ മൃഗസംരക്ഷണ വകുപ്പ് വാഹനത്തില്‍ തന്റെ പട്ടി സോയിയെ (Zoey) കണ്ടപ്പോള്‍ ആശ്ചര്യം അടക്കാനാവാത്ത സ്വരത്തില്‍ മിഷേല്‍ (Michelle) പറഞ്ഞു. 

ആരും അന്തംവിട്ടുപോവുന്നതായിരുന്നു ആ കൂടിക്കാഴ്ച. 12 വര്‍ഷം മുമ്പ്, ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറിലേക്ക് പോയപ്പോള്‍ കാണാതായതായിരുന്നു സോയ് എന്ന പട്ടിയെ. കാലിഫോര്‍ണിയയിലെ ബെനേസിയയില്‍ താമസിക്കുന്ന മിഷേലിന്റെതായിരുന്നുപട്ടി. മിഷേല്‍ സാന്‍ ജോക്വിന്‍ കൗണ്ടിയില്‍ താമസിച്ച കാലത്തായിരുന്നു സോയിയെ കാണാതായത്. 

''കടയില്‍കയറി സാധനം വാങ്ങി ഇറങ്ങി വന്നപ്പോള്‍ കാണാതായതാണ് അവനെ. അന്നു തന്നെ പൊലീസിലും മറ്റും പരാതി നല്‍കിയിരുന്നു. അന്വേഷണവും നടന്നു. എന്നാല്‍, ഒരു തുമ്പും കിട്ടിയില്ല. അവന്‍ ഇനി ബാക്കിയുണ്ടാവില്ല എന്നു തന്നെയാണ് കരുതിയത്.''-മിഷേല്‍ ടുഡേ.കോം പോര്‍ട്ടലിനോട് പറയുന്നു. 

കാലിേഫാര്‍ണിയയിലെ സ്‌റ്റോക്ടണിലെ ഒരു ഒഴിഞ്ഞ സ്ഥലത്താണ് ഈ പട്ടിയെ കണ്ടെത്തിയത്. ആരോ ഏതോ വാഹനത്തില്‍നിന്നും ഇവിടെ ഇറക്കി സ്ഥലം വിടുകയായിരുന്നു. തീരെ അവശനായിരുന്നു പട്ടി. പ്രായവുമുണ്ട്. ആരോ പട്ടിയെ കണ്ടെത്തിയ കാര്യം ഷെറിഫിന്റെ ഓഫീസിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് ചെന്ന് പട്ടിയെ കൊണ്ടുവന്നു. പട്ടിയുടെ മൈക്രോചിപ്പ് പരിശോധിച്ചപ്പോഴാണ് പേരും മറ്റു വിവരങ്ങളും അറിഞ്ഞത്. 

''സോയ് എന്നാണ് പേരെന്നും 10 വര്‍ഷം മുമ്പ് കാലിഫോര്‍ണിയയില്‍നിന്നു തന്നെയാണ് കാണാതായതെന്നുമാണ് മൈക്രോചിപ്പിലുണ്ടായിരുന്നത്. ഈ പട്ടി ചത്തുപോയി എന്നാണ് മൈക്രോചിപ്പ് കമ്പനിയുടെ രേഖകളിലുണ്ടായിരുന്നത്. എങ്കിലും ഉടമയുടെ വിവരങ്ങള്‍ അതിലുണ്ടായിരുന്നു.''-പട്ടിയെ ഉടമയ്ക്ക് എത്തിച്ചുകൊടുക്കാന്‍ ഏറെ ശ്രമങ്ങള്‍ നടത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ ബ്രന്‍ഡന്‍ ലെവിന്‍ പറഞ്ഞു. 

''ഭാഗ്യത്തിന് ഉടമയുടെ ഫോണ്‍ നമ്പര്‍ മാറിയിരുന്നില്ല. വിളിച്ചപ്പോഴേ നമ്പര്‍ കിട്ടി. ഉടമ മിഷേല്‍ പഴയ സ്ഥലത്തുനിന്നും മാറിയിരുന്നു. എന്നാല്‍, നമ്പര്‍ മാറ്റിയിരുന്നില്ല. പട്ടിയുടെ കാര്യം കേട്ടപ്പോള്‍ അവരാകെ അമ്പരന്നുപോയി. അത് ബാക്കിയുണ്ടാവും എന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല.''-ബ്രന്‍ഡന്‍ ലെവിന്‍ പറയുന്നു. 

എന്തായാലും വിവരമറിഞ്ഞപാടെ മിഷേല്‍ സോയിയെ കാണാന്‍ കൗണ്ടി ഷെറിഫ് ഓഫീസിലേക്ക് ചെന്നു. അവിടെ ഒരു വാഹനത്തില്‍ മിഷേലിനെ കാത്തിരിപ്പുണ്ടായിരുന്നു സോയ്. 

Scroll to load tweet…

''ആറു മാസം പ്രായമുള്ളപ്പോഴാണ് സോയും ഇരട്ടസഹോദരിയും ഞങ്ങള്‍ക്കടുത്ത് എത്തിയത്. ആറു മാസത്തോളം സോയ് ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. പിന്നീട്, കടലില്‍ പോയി വന്നപ്പോഴാണ് കാണാതായത്.''-മിഷേല്‍ പറഞ്ഞു. 

കാണാതായ സ്ഥലത്തുനിന്നും ഏതാണ്ട് അറുപത് മൈല്‍ ദൂരെയുള്ള സ്ഥലത്തു വെച്ചാണ് സോയിയെ തിരിച്ചുകിട്ടിയത്.