Asianet News MalayalamAsianet News Malayalam

പോണ്‍ കാണല്‍ ജോലിക്ക് അപേക്ഷകരുടെ പ്രളയം, ഒടുവില്‍ 22 കാരിക്ക് സ്വപ്‌നജോലി!

വെറുതെ ഇരുന്ന് പോണ്‍ വീഡിയോകള്‍ കാണുക എന്നതല്ല അവളുടെ ജോലി. മറിച്ച് സെക്‌സ് പൊസിഷനുകളും, രതിമൂര്‍ച്ഛയുടെ എണ്ണവും, ദൈര്‍ഘ്യവും രേഖപ്പെടുത്തണം. 

US woman gets porn research job
Author
New York, First Published May 23, 2022, 12:00 PM IST

കഴിഞ്ഞ മാസം അഞ്ചാം തീയതിയാണ് അമേരിക്കന്‍ പോണ്‍ കമ്പനിയായ ബെഡ്ബൈബിള്‍ ആ പരസ്യം പ്രസിദ്ധീകരിച്ചത്. പോണ്‍ വീഡിയോകള്‍ കാണുന്നതിനും, വിലയിരുത്തുന്നതിനുമായി ആളുകളെ ആവശ്യമുണ്ടെന്നായിരുന്നു പരസ്യം. ഹെഡ് ഓഫ് പോണ്‍ റിസര്‍ച്ച് എന്നായിരുന്നു തസ്തികയുടെ പേര്. മണിക്കൂറിന് 1500 രൂപയായിരുന്നു കമ്പനി ശമ്പളമായി വാഗ്ദാനം ചെയ്തിരുന്നത്. 

തുടര്‍ന്ന്, ഒരു ലക്ഷത്തോളം അപേക്ഷകളാണ് അവര്‍ക്ക് ലഭിച്ചത്. അവരില്‍നിന്ന് കമ്പനി ഇതാ ഒരു ഉദ്യോഗാര്‍ത്ഥിയെ  തെരഞ്ഞെടുത്തിരിക്കുന്നു. നറുക്ക് വീണത് 22 വയസ്സുള്ള ഒരു യുവതിക്കാണ്. 

സ്‌കോട്ട്ലന്‍ഡിലെ ഗ്രീനോക്കില്‍ നിന്നുള്ള റെബേക്ക ഡിക്സണെയാണ് കമ്പനി പോണ്‍ റിസര്‍ച്ച് മേധാവിയായി തിരഞ്ഞെടുത്തത്. 90,000 അപേക്ഷകരെ പിന്തള്ളിയാണ് റെബേക്ക ഈ ജോലി നേടിയെടുത്തത്. പോണ്‍ വ്യവസായത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാനാണ് ബെഡ്ബൈബിള്‍ ഇത്തരം വ്യത്യസ്തമായ ഒരു പരീക്ഷണത്തിന് ഒരുങ്ങുന്നത്.  

 

...................................

Read More : പോൺ കമ്പനിയിൽ അവസരം, മണിക്കൂറിൽ 1500 രൂപ, ജോലി വീഡിയോ കാണൽ!
...................................

 

അതേസമയം വെറുതെ ഇരുന്ന് പോണ്‍ വീഡിയോകള്‍ കാണുക എന്നതല്ല അവളുടെ ജോലി. മറിച്ച് സെക്‌സ് പൊസിഷനുകളും, രതിമൂര്‍ച്ഛയുടെ എണ്ണവും, ദൈര്‍ഘ്യവും രേഖപ്പെടുത്തണം. സ്ത്രീ പുരുഷാനുപാതം, മുടിയുടെ നിറവ്യത്യാസം പോലുള്ള സൂക്ഷ്മമായ വിശദംശങ്ങള്‍ വീഡിയോകളില്‍ നിന്ന് ശേഖരിക്കുക കൂടി വേണം.  

''ഞാന്‍ നോക്കിയപ്പോള്‍ ഈ ജോലി എനിക്ക് അനുയോജ്യമാണെന്ന് തോന്നി. പോണ്‍ കാണാന്‍ ഇങ്ങോട്ട് പണം കിട്ടിയാല്‍ ആരാണ് വേണ്ടെന്ന് പറയുക? ഒരു ചെറിയ പട്ടണത്തില്‍ നിന്നുള്ള എന്നെ തന്നെ ഈ ജോലിക്ക് തിരഞ്ഞെടുത്തു എന്നറിഞ്ഞപ്പോള്‍ എനിക്ക് അതിശയം തോന്നി. ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഇത് ഒരു മികച്ച അവസരമായിട്ടാണ് ഞാന്‍ കാണുന്നത്. പ്രോജക്റ്റിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്''- റെബേക്ക പറഞ്ഞു.

ജോലിയുടെ ഭാഗമായി അവള്‍ക്ക് മണിക്കൂറുകളോളം പോണ്‍ വീഡിയോകള്‍ കാണേണ്ടി വരും. തുടര്‍ന്ന്, വീഡിയോകളില്‍  നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് കമ്പനിയ്ക്ക് റിപ്പോര്‍ട്ട് നല്‍കണം. പോണ്‍ വീഡിയോകളിലെ പുതിയ പ്രവണതകളെ കുറിച്ച് മനസ്സിലാക്കാനും സ്ഥിതിവിവരക്കണക്കുകള്‍ പഠിക്കാനും ഈ റിപ്പോര്‍ട്ട് ബെഡ്‌ബൈബിളിന് സഹായമാകും. 

പോണ്‍ഹബിന്റെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട100 വീഡിയോകള്‍ കാണുക എന്നതായിരുന്നു അവളുടെ ആദ്യ ജോലി. അത് കാണുന്നതിനൊപ്പം അവള്‍ അതിലെ വിവരങ്ങള്‍ ഒരു ഗൂഗിള്‍ സ്പ്രെഡ്ഷീറ്റിലേക്ക് പകര്‍ത്തുകയും ചെയ്തു. 

റെബേക്ക നിലവില്‍ പോണ്‍ വീഡിയോകള്‍ കാണാനായി ആഴ്ചയില്‍ 5 മണിക്കൂര്‍ മാത്രമാണ് ചിലവിടുന്നത്. എന്നാല്‍ ജോലി കിട്ടിയതോടെ അവരുടെ ജീവിതത്തിലെ പ്രധാന സംഭവമായി അതു മാറിയിരിക്കുകയാണ്. താന്‍ ഇത് ശരിക്കും ആസ്വദിക്കുന്നുവെന്നും, ഇത് ഒരു മുഴുവന്‍ സമയ ജോലിയായി ഏറ്റെടുക്കാന്‍ താത്പര്യമുണ്ടെന്നും അവള്‍ ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു. 

ഒരു കാര്‍ ഇന്‍ഷുറന്‍സ് കസ്റ്റമര്‍ സര്‍വീസ് പ്രതിനിധിയായി ജോലി ചെയ്യുന്നതിനിടെയാണ് പുതിയ ജോലി റെബേക്കയെ തേടി വന്നത്. റെബേക്ക തുറന്ന മനസ്സുള്ളവളും, ലോകത്തിലെ ആദ്യത്തെ പോണ്‍ ഡാറ്റാബേസിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവളുമാണ് എന്ന് കമ്പനി സഹസ്ഥാപകനായ ജേക്കബ് ബേഗര്‍ പറഞ്ഞു. വിഷയത്തില്‍ നൂറുശതമാനവും അഭിനിവേശമുള്ള ആളുകള്‍ക്ക് മാത്രമേ ഇതില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കൂവെന്നും, അതുകൊണ്ട് തന്നെയാണ് റെബേക്കയെ തെരഞ്ഞെടുത്തത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

“പോൺ കാണാൻ പണം വേണോ? എന്നാൽ, ബെഡ്ബൈബിളിൽ നിങ്ങൾക്ക് അനുയോജ്യമായ ജോലിയുണ്ട്. ഇതിന്റെ അകവും പുറവും ഞങ്ങൾ ആഴത്തിൽ പരിശോധിക്കുകയാണ്. ഇത് ചെയ്യുന്നതിന് ഞങ്ങൾക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്!" എന്നായിരുന്നു കമ്പനിയുടെ പരസ്യം.  

Follow Us:
Download App:
  • android
  • ios