Asianet News MalayalamAsianet News Malayalam

പത്ത് വര്‍ഷത്തോളം ഫേസ്ബുക്ക് സുഹൃത്തുക്കള്‍; ഒടുവില്‍ വിവാഹിതരാകാന്‍ തീരുമാനിച്ച് രണ്ട് യുഎസ് സ്ത്രീകള്‍ !

ട്രേസി ബ്രൗണിന് വയസ് 50 ആണ്. ചെറിൽ പർസയ്ക്ക് 62 ഉം. ഇരുവരും പത്ത് വര്‍ഷത്തോളം ഫേസ്ബുക്ക് സുഹൃത്തുക്കളായിരുന്നു. ഒടുവില്‍, ആദ്യമായി പരസ്പരം കണ്ടപ്പോള്‍ ഇരുവരും അനുരുക്തരായി.

US women finally decided to get married after their Facebook friendship of ten years bkg
Author
First Published Sep 1, 2023, 1:21 PM IST


പ്രണയിക്കാന്‍ പ്രായം തടസമില്ലെന്നത് ലോകം അംഗീകരിച്ച കാര്യമാണ്. പലപ്പോഴും ആളുകള്‍ അപ്രതീക്ഷിതമായ ബന്ധങ്ങളില്‍ എത്തിച്ചേരുന്നതും അസ്വാഭാവികമല്ല. അതിന് രാജ്യാതിര്‍ത്തിയോ മറ്റെന്തെങ്കിലുമോ തന്നെ ഒരു തടസവുമല്ലെന്ന് അടുത്തകാലത്തായി നമ്മള്‍ കണ്ടതാണ്. പബ്ജി പോലുള്ള ഗെയ്മുകളിലൂടെ പരിചയപ്പെട്ട്, ഒടുവില്‍ പ്രണയമായി, കാമുകനെ വിവാഹം കഴിക്കാനായി പാകിസ്ഥാനില്‍ നിന്നും മൂന്ന് മക്കളുമായി അനധികൃതമായി ഇന്ത്യയിലേക്ക് വന്ന സീമാ ഹൈദറിനെ കുറിച്ച് അടുത്തകാലത്താണ് വര്‍ത്തകള്‍ പുറത്ത് വന്നത്. പിന്നാലെ അത്തരം വാര്‍ത്തകള്‍ നിരവധി നമ്മള്‍ കണ്ടു. ആ ഗണത്തിലേക്ക് ഏറ്റവും ഒടുവിലായി എത്തുന്ന വാര്‍ത്ത യുഎസില്‍ നിന്നാണ്.

ഫേസ് ബുക്ക് എന്ന ലോകമെങ്ങും വ്യാപകമായി ആളുകള്‍ ഉപയോഗിക്കുന്ന സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ രണ്ട് യുഎസ് സ്ത്രീകള്‍ പരസ്പരം ആദ്യമായി കണ്ടപ്പോള്‍ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. അതും ഫേസ്ബുക്കിലൂടെ പത്ത് വര്‍ഷത്തോളം പരസ്പരം സൗഹൃദത്തിലായിരുന്നതിന് ശേഷം. ട്രേസി ബ്രൗണ്‍ (50), ചെറിൽ പർസ (62) എന്നീ രണ്ട് യുഎസ് സ്ത്രീകളാണ് സുഹൃത്തുക്കള്‍ എന്നതിനുമപ്പുറം തങ്ങള്‍ തമ്മിലൊരു ആത്മബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതും. പത്ത് വര്‍ഷത്തോളം ഫേസ്ബുക്കിലൂടെ പരസ്പരം സൗഹൃദ സംഭാഷണങ്ങള്‍ നടത്തിയിരുന്നെങ്കിലും ആദ്യമായി കണ്ടപ്പോഴാണ് തങ്ങള്‍ ഇരുവരും ടെക്‌സാസിലെ ഡാളസിൽ കുറച്ച് ബ്ലോക്കുകൾ മാത്രം അകലെയാണ് താമിസിക്കുന്നതെന്ന് പോലും ഇവര്‍ തിരിച്ചറിഞ്ഞത്.  

മറ്റ് യാത്രക്കാർക്ക് മനഃസമാധാനം വേണം; 'മുതിർന്നവർക്ക് മാത്ര' മായി പ്രത്യേക സ്ഥലം അനുവദിച്ച് വിമാനക്കമ്പനി !

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ ഫേസ്ബുക്കിലെ ബിസിനസ് പേജുകള്‍ പരസ്പരം പരിശോധിച്ച ശേഷമാണ് തങ്ങള്‍ പിന്തുടരാന്‍ ആരംഭിച്ചതെന്ന് ഇവര്‍ പറയുന്നു. തുടക്കത്തില്‍ ഇരുവരും ജോലി സംബന്ധമായ കാര്യങ്ങളായിരുന്നു പങ്കുവച്ചിരുന്നത്. “എന്‍റെ ബിസിനസ്സ് പേജ് ആദ്യം പിന്തുടർന്നതിന് ശേഷം ഒമ്പത് വർഷം മുമ്പ് ആദ്യമായി സൗഹൃദ അഭ്യർത്ഥന അയച്ചത് ട്രേസിയാണ്. അഞ്ച് വർഷം മുമ്പ് വരെ ഞങ്ങൾ പരസ്പരം പോസ്‌റ്റുകളിൽ കമന്‍റ് ചെയ്‌തിരുന്നു, അവളുടെ ഊർജത്തെ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞ് ഞാൻ അവൾക്ക് ഒരു സന്ദേശം അയച്ചു, അതായിരുന്നു ഞങ്ങളുടെ ആദ്യ ഇടപെടൽ." ചെറിൽ മാധ്യമങ്ങളോട് പറഞ്ഞു. 'അന്ന് എനിക്ക് അറുപത് വയസായിരുന്നു. അതിനാല്‍ ഈ ബന്ധത്തെ കുറിച്ച് അമ്മയോട് പോലും പറയാന്‍ ഞാന്‍ ഭയന്നു. ഒടുവില്‍ കഴിഞ്ഞ വാലന്‍റൈന്‍സ് ഡേയ്ക്ക് രണ്ടും കല്പിച്ച് ഞാനത് ആദ്യമായി ട്രേസി പറയുകയായിരുന്നു.' അവര്‍ കൂട്ടിച്ചേര്‍ത്തു. 

റെസ്റ്റോറന്‍റില്‍ നിന്നും ലഭിച്ച ബില്ലില്‍ 'മുട്ടന്‍ തെറി'ക്ക് 15 ഡോളർ; വിചിത്രമായ ബില്ല് വൈറല്‍ !

എന്നാല്‍, ടെക്സാസിനെ ബാധിച്ച തരത്തില്‍ ശക്തമായൊരു മഞ്ഞ് വീഴ്ചയുണ്ടായ കാലത്ത് അത് ട്രേസിയെയും സാരമായി ബാധിച്ചു. കാലാവസ്ഥാ വ്യതിയാനം തന്‍റെ ആരോഗ്യത്തെ ബാധിച്ചെന്ന് ട്രേസി ഫേസ്ബുക്കിലെഴുതിയത് ചെറില്‍ കാണാനിടയായി. പിന്നാലെ ചെറില്‍, ട്രേസിയെ വീട്ടിലേക്ക് ഭക്ഷണത്തിന് ക്ഷണിച്ചു. അങ്ങനെയാണ് ഇരുവരും ആദ്യമായി പരസ്പരം കാണുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ട്രേസി തന്നെ ആലിംഗനം ചെയ്തെന്ന് ചെറില്‍ പറയുന്നു. പിന്നാലെ സൗഹൃദം ഡേറ്റിംഗിന് വഴി തെളിച്ചു. ഇത് ഏതാണ്ട് ആറ് മാസത്തോളം തുടര്‍ന്നു. പിന്നാലെയാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. അടുത്ത് തന്നെ തങ്ങളുടെ മധുവിധു ആഘോഷിക്കാന്‍ മെക്സികോയിലേക്ക് പറക്കാന്‍ ഇരിക്കുകയാണ് രണ്ട് പേരുമെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Follow Us:
Download App:
  • android
  • ios