ഒരു ഭിത്തിനിറയത്തക്ക രീതിയിൽ വിശാലമായി കണ്ണാടി പതിപ്പിച്ച ഒരു മുറിയിലാണ് സംഭവം നടക്കുന്നത്. മുറിക്കുള്ളിലേക്ക് കയറിയതും കണ്ണാടിക്കുള്ളിൽ തന്നെ കണ്ട നായ ഒരു നിമിഷം അമ്പരന്ന് നിൽക്കുന്നു. പിന്നെ കുരയായി, ബഹളമായി, ഓട്ടമായി, ചാട്ടമായി... ആകെ ബഹളം.


സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ചില വീഡിയോകൾ ചിലപ്പോഴെങ്കിലും നമ്മെ ഏറെ രസിപ്പിക്കാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. സ്വന്തം പ്രതിബിംബം കണ്ണാടിയിൽ കാണുമ്പോൾ നാം എന്താണ് ചെയ്യാറ്? ചുമ്മാ നിന്നങ്ങ് ആസ്വദിക്കും അല്ലേ? എന്നാൽ കണ്ണാടിയിൽ പ്രതിബിംബം കാണുന്ന മൃഗങ്ങളുടെ പെരുമാറ്റം പലപ്പോഴും നമ്മെ ചിരിപ്പിക്കാറില്ലേ, അത്തരത്തിൽ തന്‍റെ പ്രതിബിംബം ആദ്യമായി കണ്ണാടിയിൽ കാണുന്ന ഒരു നായയുടെ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആയ റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്യപ്പെട്ട ഈ വീഡിയോ ഇതിനോടകം ലക്ഷകണക്കിന് ആളുകൾ കാണുകയും നെറ്റിസൺസിന്‍റെ ഹൃദയം കീഴടിക്കുകയും ചെയ്തു കഴിഞ്ഞു. ഒരു ഭിത്തിനിറയത്തക്ക രീതിയിൽ വിശാലമായി കണ്ണാടി പതിപ്പിച്ച ഒരു മുറിയിലാണ് സംഭവം നടക്കുന്നത്. മുറിക്കുള്ളിലേക്ക് കയറിയതും കണ്ണാടിക്കുള്ളിൽ തന്നെ കണ്ട നായ ഒരു നിമിഷം അമ്പരന്ന് നിൽക്കുന്നു. പിന്നെ വർഷങ്ങളായി താൻ കാത്തിരുന്ന ഏതോ സുഹൃത്തിനെ കണ്ടെത്തിയ സന്തോഷത്തോടെ തന്‍റെ പ്രതിബിംബത്തിന് നേര്‍ക്ക് നടക്കുന്നു. ഒടുവിൽ ആ നടത്തം അവസാനിക്കുന്നത് കണ്ണാടിൽ മുഖം ഇടിക്കുന്നതോടെയാണ്. 

അരലക്ഷത്തിലധികം രൂപയുടെ ബർഗർ, 'ഗോൾഡ് സ്റ്റാൻഡേർഡ് ബർഗർ വിൽപ്പനയ്ക്ക്; പേരില്‍ മാത്രമല്ല സ്വര്‍ണ്ണം !

വീണ്ടും അൽപ്പനേരം കൂടി തന്‍റെ പ്രതിബിംബത്തിലേക്ക് നോക്കി നിന്നതിന് ശേഷം ആശാൻ കളി തുടങ്ങുന്നു. ഓടിയും ചാടിയും കുരച്ചും ആകെ ബഹളമയം. താൻ ചെയ്യുന്നതെല്ലാം അതേപടി ചെയ്യുന്ന പുതിയ കൂട്ടുകാരനെ അവന് ഇഷ്ടപ്പെട്ടുവെന്ന് സാരം. വീഡിയോ വൈറലായതോടെ നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. നായകൾക്ക് കണ്ണാടികൾ തിരിച്ചറിയാമെന്നും എന്നാൽ അതിനുള്ളിൽ കാണുന്ന പ്രതിബിംബം തന്‍റെത് തന്നെയാണന്ന് തിരിച്ചറിയാനുള്ള കഴിവ് ഇല്ലെന്നുമായിരുന്നു ചിലർ അഭിപ്രായപ്പെട്ടത്. ഏതായാലും ഈ രസകരമായ വീഡിയോ നെറ്റിസൺസ് ഏറ്റെടുത്തു കഴിഞ്ഞു.

ഭര്‍ത്താവിനോടുള്ള പ്രണയം, നെറ്റിയില്‍ പേര് ടാറ്റൂ ചെയ്ത് പ്രകടിപ്പിക്കുന്ന ഭാര്യ; വൈറല്‍ വീഡിയോ !