Asianet News MalayalamAsianet News Malayalam

'വിഭജിക്കപ്പെട്ട ആകാശം'; കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി ഒരു ആകാശത്തിന് രണ്ട് നിറം ! വീഡിയോ വൈറല്‍

വീഡിയോയുടെ ഏതാണ്ട് മധ്യഭാഗത്ത് നിന്ന് മറുഭാഗത്തേക്ക് കൃത്യമായി പകുത്ത് വച്ചത് പോലെ ഇരുട്ട്. അസാധാരണമായ വീഡിയോ വൈറല്‍. 

video of the sky divided into two colors went viral bkg
Author
First Published Nov 17, 2023, 9:00 AM IST


ലപ്പോഴും അസാധാരണവും അതിശയിപ്പിക്കുന്നതുമായ കാഴ്ചകള്‍ വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാകുന്നു. ഭൂമിയുടെ പ്രത്യേകതകളും ആകാശത്തിന്‍റെ അസാധാരണമായ നിറങ്ങളും ഭാവങ്ങളും ലോകങ്ങുനിന്നും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഫ്ലോറിഡയിലെ ഒരു സൂര്യാസ്തമയ സൂര്യന്‍റെ ആകാശം കാഴ്ചക്കാരെ ഞെട്ടിച്ചു. ഒരു ഭാഗത്ത് വെളിച്ചവും മറുഭാഗത്ത് ഇരുട്ടും നിറഞ്ഞതായിരുന്നു വീഡിയോ. വീഡിയോയില്‍ ഇടത് വശത്ത് സ്വര്‍ണ്ണവര്‍ണ്ണമായ വെളിച്ചമാണെങ്കില്‍ വീഡിയോയുടെ ഏതാണ്ട് മധ്യഭാഗത്ത് നിന്ന് മറുഭാഗത്തേക്ക് കൃത്യമായി പകുത്ത് വച്ചത് പോലെ ഇരുട്ട്. ഇരുട്ടിനിടയില്‍ അല്പ സ്ഥലത്ത് മാത്രം വെളിച്ചം കാണാം. 

നിറയെ വാഹനങ്ങളുള്ള റോഡിലൂടെ പോകുന്ന ഒരു കാറില്‍ നിന്നും പകര്‍ത്തിയതാണ് ഈ വീഡിയോ. വീഡിയോയില്‍ ചക്രവാളത്തില്‍ രണ്ട് നിറങ്ങളിലായി ആകാശം വിഭജിക്കപ്പെട്ടിരിക്കുന്നു. nikola 3 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 'ഫ്ലോറിഡയില്‍ നിന്ന്.... ആകാശം ഒരു നേര്‍രേഖയില്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു, കാണാന്‍ വിചിത്രമായി ഒന്നുമില്ല.' വീഡിയോയോടൊപ്പം കുറിച്ചു. ഇരുപത് ലക്ഷത്തിലേറെ പേരാണ് ഇതിനകം വീഡിയോ കണ്ടത്. പലര്‍ക്കും വീഡിയോ ഒരു വിചിത്ര കാഴ്ചയായി തോന്നി. 

ജിപിഎസ് ചതിച്ചാശാനെ; മാരത്തോണിനിടെ കാര്‍ ഉപയോഗിച്ച താരത്തിന് വിലക്ക് !

18 -ാം വയസില്‍ സ്വന്തമാക്കാനുള്ള 11 കാരന്‍റെ സ്വപ്നം പരീക്ഷാ പേപ്പറില്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ !

ചക്രവാളത്തിന് താഴെ സ്ഥിതി ചെയ്യുന്ന ഒരു ഭീമാകാരമായ മേഘം വെളിച്ചതെ തടുത്ത് നിഴൽ വീഴ്ത്തിയതാണ് ഇത്തരമൊരു ദൃശ്യാനുഭവത്തിന് കാരണമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മേഘം അസ്തമയ സൂര്യന്‍റെ നേരിട്ടുള്ള പ്രകാശത്തെ തടസ്സപ്പെടുത്തുകയും ഭൂമിയോട് അടുത്ത് മേഘങ്ങളിൽ എത്തുന്നതിൽ നിന്ന് അതിനെ തടയുകയും ചെയ്യുന്നു. ഇത് മേഘത്തിന് ഇരുപുറവും രണ്ട് തരം ആകാശ പ്രകൃതികളുടെ ഒരു മിഥ്യ സൃഷ്ടിക്കുന്നുവെന്നും റിപ്പോര്‍ട്ട് കൂട്ടിചേര്‍ത്തു. ഒരു കാഴ്ചക്കാരനെഴുതിയത്, 'സോഫ്റ്റ്വെയര്‍ പ്രശ്നം പോലെ തോന്നുന്നു' എന്നായിരുന്നു. ചിലര്‍ 'ഇത്തരം ദൃശ്യങ്ങള്‍ മുമ്പും കണ്ടിട്ടുണ്ട്' എന്ന് എഴുതി. “അത് എപ്പോഴായിരുന്നു? ഞാൻ ഫ്ലോറിഡയിലാണ് താമസിക്കുന്നത്, അങ്ങനെയൊന്നും എവിടെയും ഇല്ല, 23 വർഷമായി ഞാൻ ഇവിടെ താമസിക്കുന്നു, ” ഒരു കാഴ്ചക്കാരന്‍ അത്ഭുതപ്പെട്ടു. 

കാതടപ്പിക്കുന്ന ശബ്ദം, ഉറങ്ങാന്‍ കഴിയുന്നില്ല; ശബ്ദത്തിന്‍റെ ഉറവിടം കണ്ടെത്താനാകാതെ കുഴങ്ങി ജില്ലാ ഭരണകൂടം !
 

Follow Us:
Download App:
  • android
  • ios