ശക്തമായ മഴയില്‍ അതിരൂക്ഷമായ വെള്ളക്കെട്ടാണ് രാജ്യ തലസ്ഥാനത്ത് അനുഭവപ്പെടുന്നത്. ഇതിന്‍റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറൽ.
ഇന്ത്യയില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്‍റെ സ്വഭാവത്തില്‍ വലിയ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാമാണ് ഈ മാറ്റത്തിന് പ്രധാന കാരണമെന്ന് വിദഗ്ദർ വിശദീകരിക്കുന്നു. അപ്പോഴും അപ്രതീക്ഷിതവും അതിശക്തവിമായ മഴ രാജ്യത്തിന്‍റെ പടിഞ്ഞാറൻ മേഖലകളില്‍ വീശി അടിക്കുകയാണ്. ഇന്ത്യയുടെ മദ്ധ്യ -കിഴക്കന്‍ പ്രദേശങ്ങളിലും മഴ ശക്തമാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. മഴ ശക്തമായി തുടരുന്നതോടെ മഴ മൂലമുള്ള അപകടങ്ങളും വര്‍ദ്ധിച്ചു. പ്രധാനമായും റോഡുകളില്‍ പതിയിരിക്കുന്ന കുഴികളും ഗര്‍ത്തങ്ങളുമാണ് അപകടങ്ങൾ വര്‍ദ്ധിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലിക്കും സമീപ നഗരങ്ങളായ നോയിഡയിലും ഗുഡ്ഗാവിലും അതിശക്തമായ മഴയാണ് പെയ്തത്. ഇത് റോഡുകളില്‍ ശക്തമായ വെള്ളക്കെട്ടിനും അതുവഴി ഗതാഗത തടസത്തിനും കാരണമായി. രാജ്യതലസ്ഥാനത്ത് ഓഫീസ് പ്രവര്‍ത്തനങ്ങളെല്ലാം തന്നെ താറുമാറായി. ഉദ്യോഗസ്ഥരും ജോലിക്കാരും പുഴയ്ക്ക് സമാനമായി മാറിയ റോഡുകളില്‍പ്പെട്ട് കിടന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ചില വീഡിയോകളും ചിത്രങ്ങളും രാജ്യതലസ്ഥാനത്തെ വെള്ളക്കെട്ടിന്‍റെ ദുരിതം എടുത്ത് കാണിച്ചു.
ദില്ലി - ഗുഡ്ഗാവ് എക്സ്പ്രസ് ഹൈവേയിലൂടെ പോവുകയായിരുന്ന ഒരു കാര്‍ അപ്രതീക്ഷിതമായി റോഡിലെ വെള്ളക്കെട്ടില്‍ ഓഫായി. ഏതാണ്ട് പാതിയോളം മുങ്ങിയ കാറില്‍ നിന്നും ഉടമ ഇറങ്ങാന്‍ ശ്രമിക്കുന്ന ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടു. 'ഒരൊറ്റ മഴയില്‍ ഗുഡ്ഗാവിലെ അവസ്ഥ ഇതാണ്. ഗുഡ്ഗാവ് ഏറ്റവും മോശം നഗരമാണ്. വിലക്കയറ്റം, തെമ്മാടിത്തം, ഗതാഗതക്കുരുക്ക്, വെള്ളക്കെട്ട്, ഒറ്റ പച്ചപ്പ് പോലുമില്ല. അത് പോലെ മോശമായ മറ്റേത് നഗരമുണ്ട്. നിങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കൂ' ചിത്രം പങ്കുവച്ച് കൊണ്ട് അമർ ടാക്സ് എന്ന എക്സ് ഹാന്‍റിലില്‍ കുറിച്ചു.
ഈ ചിത്രം ദില്ലി നഗരം കഴിഞ്ഞ മഴയില്‍പ്പെട്ട് പോയതിന്‍റെ ഒരു പ്രതീകം മാത്രമായിരുന്നു. ദില്ലി ഒന്നാം വിമാനത്താവള ടെര്‍മിനല്‍ വെള്ളക്കെട്ടിലായിരുന്നു. യാത്രക്കാരുടെ സോണുകൾക്ക് സമീപം ശക്തമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു. മഴ മൂലം വിമാനങ്ങൾ പലതും തടസപ്പെട്ടു. പല വിമാന സര്‍വ്വീസുകളും നാല് മണിക്കൂറിന് മേലെ വൈകി. 12 വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. ദില്ലിയിലെ പ്രധാന അണ്ടർപാസുകളെല്ലാം വെള്ളം മുങ്ങി. നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം മുട്ടോളം വെള്ളത്തിലായിരുന്നു. ഗതാഗതം സ്തംഭിച്ചു.
ദില്ലി കന്‍റോൺമെന്‍റിനടുത്തുള്ള അണ്ടർപാസ്, സഖിറ അണ്ടർപാസ്, പുൽ പ്രഹ്ലാദ്പൂർ, ഐടിഒ, നജഫ്ഗഢ് റോഡ്, റോഹ്തക് റോഡ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. . ഗുഡ്ഗാവിൽ, മഹിപാൽപൂർ ബൈപാസ് അണ്ടർപാസും ഐജിഐ വിമാനത്താവളത്തിന് സമീപത്ത് ദ്വാരകയിലേക്കുള്ള ഒരു അണ്ടർപാസും വെള്ളത്തിനടിയിലായി. ധൗള കുവാൻ മുതൽ വിമാനത്താവളം, ഗുഡ്ഗാവ് വരെയുള്ള ദേശീയപാത 48-ൽ, വെള്ളക്കെട്ട് മൂലം വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ജനം ഓഫീസിലേക്കുള്ള ഓട്ടത്തിനിടെ റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയ നിരവധി വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായി.


