ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കടുത്ത വേദന അനുഭവപ്പെട്ട യുവതിക്ക് പ്രസവിക്കാനായി തന്‍റെ കാബ് വിട്ടു നല്‍കിയ റാപ്പിഡോ ഡ്രൈവര്‍ അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചു.                      


റാപ്പിഡോ ഡ്രൈവറുടെ പ്രവര്‍ത്തിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ. രാത്രിയില്‍ പ്രസവവേദന വന്ന യുവതിയുമായി ആശുപത്രിയിലേക്ക് പോയതായിരുന്നു അദ്ദേഹം. വഴി മധ്യേ യുവതിയുടെ വേദന കലശലായി. ഇതോടെ തന്‍റെ ക്യാബ് യുവതിയ്ക്ക് പ്രസവിക്കാനായി അദ്ദേഹം വിട്ട് നല്‍കുകയും. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി അദ്ദേഹം ആശുപത്രിയിലെത്തിച്ചു. ഡ്രൈവറുടെ പ്രവര്‍ത്തിയെ കുറിച്ച് സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ഗുർഗാവ് വികാസ് നഗറിലാണ് സംഭവം നടന്നത്. 

പ്രസവവേദന വന്ന യുവതിക്കായി കാര്‍ വാടകയ്ക്ക് എടുത്ത് നല്‍കിയ ആളാണ് റെഡ്ഡിറ്റില്‍ ഹൃദയഹാരിയായ കുറിപ്പെഴുതിയത്. വീട്ടു ജോലിക്കാരനായ യുവാവിന്‍റെ ഭാര്യയ്ക്ക് രാത്രിയില്‍ പ്രസവവേദന അനുഭവപ്പെട്ടപ്പോൾ ഒരു റാപ്പിഡോ കാര്‍ ബുക്ക് ചെയ്ത് നല്‍കി. എന്നാല്‍ വഴിമധ്യേ യുവതിയുടെ വേദന കൂടുകയും അവർ ക്യാബില്‍ വച്ച് തന്നെ പ്രസവിക്കുകയായിരുന്നെന്നും അദ്ദേഹം കുറിച്ചു. യുവതിയുടെ പ്രസവമെടുക്കാന്‍ ഡ്രൈവര്‍, വീട്ടുജോലിക്കാരനെ സഹായിച്ചു. പിന്നാലെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കാനും അവര്‍ക്ക് മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പിക്കാനും അദ്ദേഹം തയ്യാറായി. മാത്രമല്ല. ആപ്പില്‍ പറഞ്ഞിരുന്ന തുകയില്‍ നിന്നും ഒരു രൂപ പോലും അദ്ദേഹം കൂടുതല്‍ വാങ്ങിയില്ലെന്നും കുറിപ്പില്‍ പറയുന്മനു. റെഡ്ഡിറ്റ് ഉപയോക്താവായ റോഹന്‍ മെഹ്റയാണ് കുറിപ്പെഴുതിയത്. 

Watch Video:മഹാ കുംഭമേളയിൽ ഡിജിറ്റൽ സ്നാനവും; 1,100 രൂപ നൽകിയാൽ 'ഫോട്ടോ കുളിപ്പിച്ചു നൽകും'

Read More: കുഞ്ഞിനെ നിരീക്ഷിക്കാൻ വച്ച സിസിടിവി കാമറയിൽ നിന്നും സ്ത്രീ ശബ്ദം; പ്രേതമോ ഹാക്കറോ? ഭയന്ന് പോയെന്ന് അമ്മ

യാത്ര പൂര്‍ത്തിയാക്കി പോയ അദ്ദേഹത്തിന്‍റെ നമ്പര്‍ പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിക്കാനും കഴിഞ്ഞി. ഇതോടെ റാപ്പിയോയ്ക്ക് ഉടമയായ പവന്‍ ഗണ്‍ടുപാലിനും താന്‍ ഡ്രൈവറുടെ ഫോണ്‍ നമ്പര്‍ ചോദിച്ച് സന്ദേശം അയച്ചെന്നും റോഹന്‍ എഴുതി. ക്യാബ് ബുക്ക് ചെയ്തതിന്‍റെ സ്ക്രീന്‍ ഷോട്ടുകളും റോഹന്‍ കുറിപ്പിനൊപ്പം പങ്കുവച്ചു. ഒടുവില്‍ റാപ്പിർഡോ ഡ്രൈവറുടെ പേര് വികാസ് എന്നാണെന്നും അദ്ദേഹം എഴുതി. റോഹന്‍റെ കുറിപ്പിന് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമ ഉപയോക്താക്കളില്‍ നിന്നും ലഭിച്ചത്. ഇന്നത്തെ കാലത്ത് ഇത്തരം ഡ്രൈവര്‍മാരാണ് നാടിന് ആവശ്യമെന്ന് ചിലരെഴുതി. ചില കുറിപ്പുകൾക്ക് മറുപടിയായി താന്‍ വികാസിനെ ഭക്ഷണത്തിന് ക്ഷണിച്ചെന്നും അദ്ദേഹത്തിന് സമ്മാനങ്ങൾ നല്‍കിയെന്നും റോഹന്‍ എഴുതി. 

Read More: 7 കോടി വർഷം പഴക്കമുള്ള ദിനോസർ ഭ്രൂണം; എന്ത് കൊണ്ട് ഒരിക്കലും വിരിയാതിരുന്നെന്ന് അത്ഭുതപ്പെട്ട് ശാസ്ത്രജ്ഞർ