വീട്ടിനുള്ളില്‍ നിന്നും ഇത്രയേറെ പാമ്പുകളെ പിടികൂടിയതോടെ കൂടുതല്‍ പാമ്പുകളുണ്ടാന്‍ സാധ്യതയുണ്ടെന്ന് കരുതി വീട്ടുകാര്‍ വീട് ഉപേക്ഷിച്ച് ബന്ധുവീട്ടിലേക്ക് താമസം മാറി. 

ത്തർപ്രദേശിലെ കനൗജിലെ ഒരു വീട്ടില്‍ നിന്നും പിടികൂടിയത് 11 മൂർഖന്‍ കുഞ്ഞുങ്ങളെ. ഇത്രയധികം പാമ്പുകളെ വീട്ടിനുള്ളില്‍ നിന്നും പിടികൂടിയതിന് പിന്നാലെ വീട്ടുകാര്‍ വീട് ഉപേക്ഷിച്ചെന്ന് റിപ്പോര്‍ട്ട്. കനൗജിലെ ഗുർസഹൈഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. പിടികൂടിയ 11 മൂര്‍ഖന്‍ കുഞ്ഞുങ്ങളെ ഒരു ബക്കറ്റിലില്‍ ഇട്ടിരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

മുറിക്കുള്ളില്‍ നിന്നും ആദ്യമൊരു പാമ്പിന്‍ കുഞ്ഞിനെ ആണ് കണ്ടെത്തിയത്. പിന്നാലെ വീട്ടുകാര്‍ ഒരു പാമ്പാട്ടിയുടെ സഹായം തേടി. അദ്ദേഹം നടത്തിയ അന്വേഷണത്തിലാണ് ഒന്നിന് പുറകെ ഒന്നെ രീതിയില്‍ 11 ഓളം മൂര്‍ഖന്‍ കുഞ്ഞുങ്ങളെ പിടികൂടിയത്. ഇതോടെ ഭയന്ന് പോയ വീട്ടുകാര്‍ ബന്ധു വീട്ടിലേക്ക് താമസം മാറിയെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കനൗജിലെ റസിഡന്‍ഷ്യൽ ഏരിയയിലെ വീട്ടില്‍ മൂര്‍ഖന്‍ പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത് പ്രദേശത്തും ആശങ്ക സൃഷ്ടിച്ചു.

Scroll to load tweet…

കണ്ടെത്തിയ മൂര്‍ഖന്‍ കുഞ്ഞുങ്ങൾക്ക് അധിക ദിവസത്തെ പ്രായമില്ല. അതിനാല്‍ വീട്ടില്‍ ചിലപ്പോൾ കൂടുതല്‍ പാമ്പിന്‍ കുഞ്ഞുങ്ങളോ മുട്ടയ്ക്ക് അടയിരുന്ന മൂര്‍ഖന്‍ പാമ്പിനെയോ കാണാന്‍ സാധ്യതയുണ്ടെന്ന് പാമ്പ് പിടിത്തക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ വീട് മാറിയത്. കുടുതല്‍ പാമ്പുകൾ വീട്ടിലുണ്ടോയെന്ന അന്വേഷണവും നടക്കുന്നു. കൂടുതൽ പാമ്പുകൾ എപ്പോൾ വേണമെങ്കിലും പുറത്തുവരുമെന്ന് ഭയന്ന കുടുംബാംഗങ്ങൾ വീട്ടിൽ താമസിക്കുന്നത് ജീവന് അപകടമാണെന്ന് പറഞ്ഞു. പിടികൂടിയെ പാമ്പുകളെ റെസിഡന്‍ഷ്യൽ ഏരിയയില്‍ നിന്നും ദൂരെ മാറി തുറന്ന് വിട്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.