രാത്രിയിൽ ബൈക്ക് യാത്രക്കാര്‍ക്ക് നേരെ ചാടുന്ന പുലിയുടെ ദൃശ്യങ്ങൾ പിന്നാലെ എത്തിയ കാറിന്‍റെ ഡാഷ് ക്യാമില്‍ പതിഞ്ഞു.
ബൈക്ക് യാത്രക്കാര്‍ക്ക് നേരെ ചാടിയെങ്കിലും പുലിയുടെ ചാട്ടം പിഴച്ചതിനാല്‍ ബൈയ്ക്ക് യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആന്ധ്രാപ്രദേശിലെ തിരുപ്പതിയ്ക്ക് സമീപത്താണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 7:00 മണിയോടെ അലിപിരിയിലെ മൃഗശാല പാർക്കിന് സമീപത്ത് കൂടി പോവുകയായിരുന്ന ബൈക്ക് യാത്രക്കാരെയാണ് പുള്ളിപ്പുലി ആക്രമിച്ചത്. തൊട്ട് പിന്നാലെയുണ്ടായിരുന്ന കാറിന്‍റെ ഡാഷ്ക്യാം ദൃശ്യങ്ങൾ സമൂപ മാധ്യമങ്ങളില്‍ വൈറലായി.
ദൃശ്യങ്ങളില്‍ മുന്നിലെ ബൈക്കിയിൽ പോകുന്ന രണ്ട് യാത്രക്കാരെ കാണാം. പെട്ടെന്ന പൊന്തക്കാടുകൾക്കിടയില്‍ നിന്നും ഒരു പുള്ളിപ്പുലി ചാടി വരികയും പിന്നിലുള്ളയാളെ പിടികൂടാന്‍ ശ്രമിക്കുന്നു. എന്നാല്‍ പുലിയുടെ ചാട്ടം പിഴയ്ക്കുകയും അത് റോഡിലേക്ക് അടിച്ച് വീഴുകയുമായിരുന്നു. പിന്നാലെ എത്തിയ കാറിന് അടിയില്‍പ്പെടാതിരിക്കാന്‍ പുലി പെട്ടെന്ന് തന്നെ അവിടെ നിന്നും രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.
സമീപ കാലത്തായി ഇന്ത്യയിലെമ്പാടും വന്യമൃഗങ്ങൾ ഗ്രാമങ്ങളിലേക്ക് ഇറങ്ങി വളര്‍ത്തുമൃഗങ്ങളെയും മനുഷ്യരെയും അക്രമിക്കുന്ന സംഭവങ്ങൾ കൂടിവരികയാണ്. കേരളത്തിൽ നിന്നും ആന്ധ്രയിൽ നിന്നും കര്‍ണ്ണാടകത്തിൽ നിന്നും ഗുജറാത്തില്‍ നിന്നും സമാനമായ നിരവധി റിപ്പോര്‍ട്ടുകളാണ് സമീപ കാലത്തായി പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായ മറ്റൊരു വീഡിയോയില്‍ ഒരു വീടിന്‍റെ വരാന്തിയിൽ ഇരിക്കുന്ന പൂച്ചയ്ക്ക് അടുത്തേക്ക് ഒരു പുള്ളിപ്പുലി പെട്ടെന്ന് കയറി ചെല്ലുന്നു. പുലിയെ കണ്ട പൂച്ച ഭയന്ന് മാറാതെ പുലിയെ എതിരിടുന്നു. ഇതോടെ ഭയന്ന് പോയ പുലി ഓടുന്ന സിസിടിവി ദൃശ്യങ്ങളായിരുന്നു അത്.


