നാടൻ രുചിയിൽ തലക്കറി ഉണ്ടാക്കിയാലോ?. രശ്മി രഞ്ജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

മീൻ തലക്കറി നല്ല നാടൻ രുചിയിൽ ; റെസിപ്പി

വേണ്ട ചേരുവകൾ

  • മീൻ തല 1/2 കിലോ 
  • എണ്ണ 4 സ്പൂൺ 
  • ഇഞ്ചി 3 സ്പൂൺ 
  • വെളുത്തുള്ളി 3 സ്പൂൺ 
  • പച്ചമുളക് 3 എണ്ണം 
  • മുളക് പൊടി 2 സ്പൂൺ 
  • മഞ്ഞൾ പൊടി 1 സ്പൂൺ
  • മല്ലി പൊടി 2 സ്പൂൺ 
  • ഉപ്പ് 2 സ്പൂൺ
  • കുടംപുളി 5 എണ്ണം 
  • കറിവേപ്പില 2 തണ്ട് 
  • ഉലുവ പൊടി 1/2 സ്പൂൺ 
  • വെള്ളം 3 ഗ്ലാസ്‌ 
  • ചെറിയ ഉള്ളി 10 എണ്ണം 
  • കാശ്മീരി മുളക് പൊടി 1 സ്പൂൺ 

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിക്കുക. ശേഷം ചെറിയ ഉള്ളി ചതച്ചതും ഇഞ്ചി ചതച്ചതും വെളുത്തുള്ളി ചതച്ചതും പച്ചമുളക് എന്നിവ ചേർത്ത് വഴറ്റി എടുക്കുക. ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി ,ഉലുവപ്പൊടി എന്നിവ ചേർത്ത് ശേഷംഅതിലേക്ക് കുടംപുളി വെളളം ഒഴിക്കുക. ശേഷം മീനിന്റെ തല അതിലേക്ക് ഇട്ട് കൊടുക്കുക. ഉപ്പും കറിവേപ്പിലയും ചേർത്ത ശേഷം നന്നായിട്ട് തിളപ്പിച്ച് കുറുക്കി വറ്റിച്ചെടുക്കുക. എണ്ണ തെളിഞ്ഞു വരുന്നത് വരെ വറ്റിച്ചെടുക്കുക. (നല്ല ചുവപ്പ് നിറം വേണമെങ്കിൽ കാശ്മീരി മുളക് പൊടി ചേർക്കാം). 

തനി നാടൻ കേര മീൻ കറി | Fish Curry Recipe | Tuna Fish | Kerala Style | തേങ്ങ പാൽ ഒഴിച്ച മീൻ കറി 💯

തനിനാടൻ രുചിയിൽ കുറുകിയ മീൻ വറ്റിച്ചത് ; റെസിപ്പി