താമസിക്കുന്നത് മുംബൈയിലെ ആഡംബര ഫ്ലാറ്റില്‍. ഒരു മഴ പെയ്താല്‍ സകല ലിഫ്റ്റും പ്രവര്‍ത്തിക്കാതെയാവും. 30 നിലകള്‍ നടന്നു കയറണം. പോസ്റ്റുമായി യുവാവ്. 

വലിയ വലിയ ന​ഗരമാണെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അടിസ്ഥാനസൗകര്യങ്ങൾ ചിലപ്പോൾ വേണ്ടവിധമുണ്ടാകണമെന്നില്ല. അതുപോലെ, ഒരനുഭവമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മുംബൈയിൽ മൺസൂൺ കാലത്ത് താമസക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കാവുന്ന ഒരു പോസ്റ്റാണ് ഈ യുവാവ് ഷെയർ ചെയ്തിരിക്കുന്നത്. മോഹിത് ഹിരാനന്ദാനി എന്ന യുവാവ് ഷെയർ ചെയ്ത പോസ്റ്റിൽ പറയുന്നത്, മഴയെത്തുടർന്ന് തന്റെ റെസിഡൻഷ്യൽ കെട്ടിടത്തിലെ അഞ്ച് ലിഫ്റ്റുകളും പ്രവർത്തനരഹിതമായി എന്നും തുടർന്ന് സ്റ്റെയർകേസ് കയറേണ്ടി വന്നു എന്നുമാണ്. പടികൾ കയറുന്ന വീഡിയോയാണ് യുവാവ് ഷെയർ ചെയ്തിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആഡംബര വസതി എന്നു പറഞ്ഞെടുത്ത കെട്ടിടമാണ്, ഉയർന്ന വാടക നൽകുന്നുണ്ട്. എന്നിട്ടും, കാലാവസ്ഥ മോശമായാൽ ഒരു ലിഫ്റ്റ് പോലും പ്രവർത്തിക്കില്ലെന്ന് യുവാവ് പറയുന്നു. 'ഒരു ആഡംബര കെട്ടിടത്തിൽ താമസിക്കാൻ മാസം ഏകദേശം 1 ലക്ഷം രൂപ നൽകുന്നു, പക്ഷേ, മഴ പെയ്യുന്ന നിമിഷം 5 ലിഫ്റ്റുകളും പണിമുടക്കും, അതിനാൽ ഇപ്പോൾ നിങ്ങൾ ഒരു ട്രെക്കിംഗ് പോലെ 30 നിലകൾ കയറുകയാണ്' എന്നാണ് വീഡിയോയ്ക്ക് മുകളിൽ എഴുതിയിരുന്നത്.

എങ്ങനെയൊക്കെയോ അകത്തെത്തി. എന്നാൽ, അതിനുശേഷം തന്നെ കാത്തിരുന്ന മറ്റൊരു പ്രശ്നത്തെക്കുറിച്ചും ഹിരാനന്ദാനി പറയുന്നു. 'നിങ്ങൾ വീട്ടിലെത്തുമ്പോൾ. വെള്ളവുമില്ല. വാഹ് മുംബൈ ലൈഫ്' എന്നാണ് അദ്ദേഹം ക്യാപ്ഷനിൽ എഴുതിയത്. മുംബൈയിലെയും മറ്റ് മെട്രോ നഗരങ്ങളിലെയും ഹൈറൈസ് അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നവരുടെ ശ്രദ്ധ വീഡിയോ ആകർഷിച്ചു കഴിഞ്ഞു. സമാനമായ പ്രശ്നങ്ങൾ അനുഭവിക്കുന്നതായി അനേകരാണ് കമന്റ് ബോക്സിൽ പറഞ്ഞിരിക്കുന്നത്.

View post on Instagram

'ഇതുകൊണ്ടാണ് മുംബൈയിലെ ആഡംബര കെട്ടിടങ്ങൾ ബ്രോഷറുകളിൽ മാത്രം ആഡംബരമായിരിക്കുന്നത്' എന്നാണ് ഒരാൾ എഴുതിയത്. 'ഒരു നീണ്ട ദിവസത്തിന് ശേഷം 30 നിലകൾ കയറുന്നത് ഒരു ശിക്ഷ പോലെയാണ് തോന്നുന്നത്, അല്ലാതെ വീട്ടിലേക്കുള്ള മടങ്ങിവരവല്ല' എന്നായിരുന്നു മറ്റൊരു കമന്റ്.