അടിവസ്ത്രം മാത്രം ഇട്ട് മധ്യവയസ്‌കനായ ഒരാള്‍ തണുത്തുറഞ്ഞുകിടക്കുന്ന ഒരു തടാകത്തിനു ഉള്ളിലേക്ക് ചാടാനായി പോകുന്നതാണ് വീഡിയോയില്‍ ഉള്ളത്.

സുഹൃത്തുക്കളോടൊപ്പം ചേരുമ്പോള്‍ എത്ര വലിയ സാഹസികതയും കാണിക്കാന്‍ പലര്‍ക്കും മടിയില്ല. തമാശയ്ക്ക് ചെയ്യുന്ന അത്തരം കാര്യങ്ങള്‍ ചിലപ്പോഴെങ്കിലും അബദ്ധമായും വിചാരിക്കുന്നതിലും വലിയ ദുരന്തങ്ങളായും മാറാറുണ്ട്. അത്തരത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കൂടിയപ്പോള്‍ കാണിച്ച ഒരാള്‍ ഒരു തമാശ അബദ്ധമായി പോയതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അടിവസ്ത്രം മാത്രം ഇട്ട് തണുത്തുറഞ്ഞു കിടക്കുന്ന തടാകത്തിലേക്ക് എടുത്തുചാടിയ ആള്‍ക്കാണ് ഈ അബദ്ധം പിണഞ്ഞത്.

ബെസ്റ്റ് വീഡിയോസ് എന്ന ട്വിറ്റര്‍ അക്കൗണ്ട് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അടിവസ്ത്രം മാത്രം ഇട്ട് മധ്യവയസ്‌കനായ ഒരാള്‍ തണുത്തുറഞ്ഞുകിടക്കുന്ന ഒരു തടാകത്തിനു ഉള്ളിലേക്ക് ചാടാനായി പോകുന്നതാണ് വീഡിയോയില്‍ ഉള്ളത്. വീഡിയോയില്‍ ഇദ്ദേഹത്തെ മാത്രമാണ് കാണാന്‍ സാധിക്കുന്നതെങ്കിലും ചുറ്റും കൂടെ നില്‍ക്കുന്ന സുഹൃത്തുക്കള്‍ ഇദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നതും അദ്ദേഹം തിരിച്ച് അവരോട് മറുപടി പറയുന്നതും കാണാം. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളില്‍ ആരോ തന്നെയാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. 

Scroll to load tweet…

അതീവ ആവേശത്തോടുകൂടിയാണ് തടാകത്തിലേക്ക് ഇദ്ദേഹം ചാടുന്നത്. എന്നാല്‍ വിചാരിച്ചത് പോലെ ആയിരുന്നില്ല കാര്യങ്ങള്‍. തടാകത്തിനു മുകളിലെ മഞ്ഞുപാളികള്‍ പൊട്ടി വിചാരിച്ചത് പോലെ അദ്ദേഹം വെള്ളത്തിലേക്ക് വീണില്ല. മറിച്ച് മഞ്ഞുപാളികളില്‍ നടുവ് ഇടിച്ചു വീണ അദ്ദേഹം ഏറെ ദൂരം മുന്‍പോട്ട് തെന്നി നീങ്ങിയതിനുശേഷം ആണ് തടാകത്തിലെ വെള്ളത്തിനുള്ളിലേക്ക് എത്തിയത്. വെള്ളത്തില്‍ വീണതും അദ്ദേഹം ഏറെ പണിപ്പെട്ട് വീണ്ടും വേഗത്തില്‍ മഞ്ഞുപാളികളില്‍ പിടിച്ച് കരയിലേക്ക് കയറുന്നതും കാണാം. വീഴ്ചയില്‍ ശരീരത്തിന് നല്ല പരിക്ക് പറ്റിയിട്ടുണ്ട് എന്നത് അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. 

ഏതായാലും 34 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ 24 ലക്ഷത്തിലധികം ആളുകള്‍ കണ്ടു. 24.6k ലൈക്കുകളും വീഡിയോ നേടി. വീഡിയോ കണ്ടവരിലേറിയ പങ്കും ആശങ്കപ്പെട്ടത് അദ്ദേഹത്തിന്റെ ശാരീരികാവസ്ഥയെ കുറിച്ച് ആയിരുന്നു.