കലങ്ങി മറിഞ്ഞൊഴുകുന്ന നദിയിലൂടെ വള്ളത്തിൽ സഞ്ചരിച്ച് റിപ്പോര്‍ട്ട് ചെയ്യവേ ഭയന്ന് പോയ മെഹ്റുന്നിസ, തങ്ങൾക്ക് വേണ്ടി പ്രര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറൽ.
കറാച്ചിയിൽ നിന്നുള്ള 'ചന്ദ് നവാബ്' റിപ്പോര്‍ട്ടിംഗ് വീഡിയോയ്ക്ക് പിന്നാലെ മറ്റൊരു റിപ്പോര്‍ട്ടിംഗ് വീഡിയോ കൂടി പാകിസ്ഥാനില്‍ നിന്നും വൈറലായി. ഇത്തവണ രവി നദിയിലെ വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്ത പാകിസ്ഥാനി ടിവി റിപ്പോര്‍ട്ടര്‍ മെഹ്റുന്നിസയുടെ റിപ്പോര്‍ട്ടിംഗ് വീഡിയോയാണ് വൈറലായത്. അതിശക്തമായി കലങ്ങി മറിഞ്ഞൊഴുകുന്ന രവി നദിയിലൂടെ വള്ളത്തിൽ സഞ്ചരിച്ച് റിപ്പോര്‍ട്ട് ചെയ്യവേ ഭയന്ന് പോയ മെഹ്റുന്നിസ തങ്ങളുടെ ടീമിന് വേണ്ടി പ്രര്‍ത്ഥിക്കാന്‍ കാഴ്ചക്കാരോട് അഭ്യര്‍ക്കുന്നു. വീഡിയോ യൂട്യൂബില്‍ പങ്കുവച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
രവി നദിക്കരയിലുള്ള വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള പാകിസ്ഥാലെ ബിബിസി റിപ്പോർട്ടർ മെഹ്റുന്നീസയുടെ ഓൺ-ഗ്രൗണ്ട് റിപ്പോർട്ടിംഗ് വീഡിയോയാണ് വൈറലായത്. ടിവി റിപ്പോര്‍ട്ടറായ മെഹ്റുന്നീസ മറ്റ് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ഒരു ബോട്ടില്‍ നദിയിലൂടെ യാത്ര ചെയ്ത് കൊണ്ട് പ്രളയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ നദയിലെ വെള്ളം ഉയർന്നു. ഇതിനിടെ ബോട്ട് ഒന്ന് ഉലഞ്ഞു. ഇതോടെ ഭയന്ന് പോയ മെഹ്റുന്നീസ വിറച്ച് കൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ നിലവിളിക്കുന്നത് കേൾക്കാം. മറ്റൊരു വീഡിയോയില്‍ മെഹ്റുന്നീസ് വള്ളത്തില്‍ ഇരുന്നു കൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്നത് കാണാം. ഇവരുടെ കൈയിൽ ബിബിസി ന്യൂസ് പഞ്ചാബ് ടിവിയുടെ മൈക്കാണ് ഇരിക്കുന്നത്.
'പേടി തോന്നുന്നു. എനിക്ക് ബാലന്‍സ് നിലനിര്‍ത്താന്‍ കഴിയുന്നില്ല. ദയവായി നിങ്ങൾ എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക' മെഹ്റുന്നീസ റിപ്പോര്‍ട്ടിംഗിനിടെ ഭയന്ന് കൊണ്ട് പറഞ്ഞു. അവരുടെ ടെലിവിഷൻ ചാനൽ യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്തതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ഒരിടത്തും ഫില്‍ട്ടർ ചെയ്യാത്ത അസംസ്കൃതവും യഥാര്‍ത്ഥവുമായ റിപ്പോര്‍ട്ട് എന്ന് നിരവധി പേർ മെഹ്റുന്നീസയുടെ റിപ്പോര്‍ട്ടിംഗിനെ അഭിനന്ദിച്ചു. അതേസമയം മറ്റ് ചിലര്‍ ഭയം തുറന്ന് പറഞ്ഞ റിപ്പോര്‍ട്ടറെ കളിയാക്കി. കറാച്ചിയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ വച്ച് പാകിസ്ഥാൻ റിപ്പോർട്ടറായ ചാന്ദ് നവാബ് നടത്തിയ വൈറൽ റിപ്പോര്‍ട്ടുംഗിനോടാണ് മറ്റ് ചിലര്‍ മെഹ്റുന്നീസയുടെ റിപ്പോര്‍ട്ടിംഗിനെ ഉപമിച്ചത്.


