ആഗ്രയിലെ താജ്മഹലിന് സമീപം ആളുകൾ നാണയങ്ങൾ എറിയുന്ന ഒരിടമുണ്ട്. എന്നാൽ അതൊരു ഭൂഗർഭ അറയിലേക്കുള്ള വഴിയാണെന്നും ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ രാജാവിനായി നിർമ്മിച്ച രഹസ്യ തുരങ്കമാണെന്നും ഒരു വ്ലോഗർ വെളിപ്പെടുത്തുന്നു.
ഇന്ത്യയിലെത്തുന്ന സഞ്ചാരികൾ ഒരിക്കലെങ്കിലും കണാൻ ശ്രമിക്കുന്ന ഒന്നാണ് താജ്മഹൽ. 1600-കളിൽ മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്‍റെ ഭാര്യ മുംതാസ് മഹലിന് വേണ്ടി നിർമ്മിച്ച താജ്. ആഗ്രയിലെ യമുന നദിയുടെ തീരത്താണ് താജ് സ്ഥിതി ചെയ്യുന്നത്. വെണ്ണക്കല്ലില്‍ തീർത്ത ആ കെട്ടിടം സൂര്യരശ്മികൾ തട്ടുമ്പോൾ പ്രത്യേക പ്രഭ ചൊരിയുന്നു. അടുത്തിടെ താജ്മഹല്‍ സമൂഹ മാധ്യമങ്ങളിൽ പ്രത്യേക ശ്രദ്ധ നേടി. രാജ ഗുജ്ജർ എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
രഹസ്യ തുരങ്കം
ശരീരം മുഴുവനും ധാരാളം സ്വർണ്ണം ധരിച്ച് വ്ലോഗുകൾ ചെയ്യുന്നതിൽ പ്രശസ്തമായ രാജീവ് ഭാട്ടിയെന്ന ആളുടെ ഇന്‍സ്റ്റാഗ്രാം പേജാായിരുന്നു അത്. ചരിത്രാദ്യാപകരെ നമ്മുക്ക് ആവശ്യമുണ്ടെന്ന് എഴുതിയ വീഡിയോയയില്‍ ആഗ്രാ നദിയോട് ചേര്‍ന്ന താജ്മഹലിന്‍റെ ഭാഗത്തായി അദ്ദേഹം നില്‍ക്കുന്നത് കാണാം. അദ്ദേഹം അവിടെ ഇരുമ്പ് ഗ്രില്ല് ഇട്ട് അടച്ച് പൂട്ടിയ ഒരു പ്രദേശം കാണിക്കുന്നു. അവിടെ നാണയത്തുട്ടുകളാണെന്ന് ചൂണ്ടിക്കാണിക്കുന്ന അദ്ദേഹം ദയവായി ഇവിടെ നാണയങ്ങൾ എറിയരുതെന്ന് ആവശ്യപ്പെടുന്നു. അങ്ങനെ ഒരു ആവശ്യം അവിടെ എഴുതി വച്ചിട്ടുണ്ടെങ്കിലും എത്തിച്ചേരുന്നവരില്‍ പലരും ഇപ്പോഴും അവിടെ നാണയത്തുട്ടുകൾ എറിയുന്നതായി അദ്ദേഹം അവകാശപ്പെട്ടു.
യഥാര്‍ത്ഥ്യത്തിൽ ആ ഗ്രില്ലിട്ട് മറച്ചിരിക്കുന്ന ഭാഗം ഒരു ഭൂഗര്‍ഭ അറയിലേക്കുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. താഴേയ്ക്കുള്ള ഇടനാഴിയും താജ്മഹലിന്‍റെ ഭാഗമാണെങ്കിലും പൊതുജനങ്ങൾക്ക് അങ്ങോട്ട് പ്രവേശനമില്ല. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ഉദ്യോഗസ്ഥർ മാത്രമാണ് ഇടയ്ക്കിടെ അവ തുറക്കുന്നത്, പ്രധാനമായും നാണയങ്ങൾ നീക്കം ചെയ്യുന്നതിനാണ്. എന്നാല്‍ ആ തുരങ്കം നിര്‍മ്മിക്കപ്പെട്ടത് മറ്റൊരു ആവശ്യത്തിന് വേണ്ടിയാണ്. ശത്രുക്കളുടെ ആക്രമണം ഉണ്ടായാൽ രാജാവിന് രക്ഷപ്പെടുന്നതിനായി യമുനയിലേക്ക് പെട്ടെന്ന് എത്തിച്ചേരുന്നതിനാണ് ആ തുരങ്കം നിര്‍മ്മിക്കപ്പെട്ടത്. അല്ലാതെ എത്തിച്ചേരുന്നവര്‍ക്കെല്ലാം പണം എറിയാനല്ലെന്നും രാജീവ് ഭാട്ടി ചൂണ്ടിക്കാട്ടുന്നു. ഈ തുരങ്കം വഴി പോയാൽ ചെങ്കോട്ടയില്‍ തന്‍റെ സൈന്യത്തിന് അടുത്തേക്ക് രാജാവിന് എത്തിച്ചേരാമെന്നും ഒരു വിശ്വാസം നിലനില്‍ക്കുന്നു. വീഡിയോയ്ക്ക് നിരവധി പേരാണ് അഭിനന്ദനക്കുറിപ്പ് എഴുതിയത്. രാജാ ഗുജ്ജർ ഭായി മികച്ച ഗൈഡാണെന്ന് ഒരു കാഴ്ചക്കാരന്‍ എഴുതി.


