ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ യുഎസ് യുവതിയായ ക്രിസ്റ്റൻ ഫിഷർ, തൻ്റെ മാതൃരാജ്യത്ത് ലഭ്യമല്ലാത്തതും ഇന്ത്യയിൽ സാധാരണമായതുമായ 10 കാര്യങ്ങൾ വിശദീകരിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം വീഡിയോ പങ്കുവെച്ചു.
ഇന്ത്യയിൽ സ്ഥിര താമസമാക്കിയ യുഎസ് യുവതിയാണ് ക്രിസ്റ്റൻ ഫിഷർ. ഇന്ത്യയിൽ ജീവിക്കുന്നതിലൂടെ തങ്ങൾ കണ്ടെത്തിയ നേട്ടങ്ങളെ കുറിച്ച് ക്രിസ്റ്റന്‍ സ്ഥിരമായി ഇന്‍സ്റ്റാഗ്രാം വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ഇന്ത്യയിൽ നിന്നും ദത്തെടുത്ത കുട്ടിയുൾപ്പെടെ നാല് കുട്ടികളുടെ അമ്മ കൂടിയാണ് ക്രിസ്റ്റന്‍ ഫിഷർ. കഴിഞ്ഞ ദിവസം ക്രിസ്റ്റന്‍ താന്‍റെ മാതൃരാജ്യമായ യുഎസില്‍ ലഭിക്കാത്തതും ഇന്ത്യയില്‍ ലഭിക്കുന്നതുമായി 10 കാര്യങ്ങൾ എണ്ണമിട്ട് നിരത്തിയതിന് പിന്നാലെ വീഡിയോ വൈറലായി. അതില്‍ കുട്ടികൾക്കുള്ള സ്കൂൾ യൂണിഫോം മുതല്‍ എംആർപി വരെയുള്ള വിവിധങ്ങളായി കാര്യങ്ങളുണ്ട്.
10 കാര്യങ്ങൾ
ഇന്ത്യയില്‍ ലഭ്യമുള്ളതും യുഎസില്‍ ലഭിക്കുന്നതുമായി 10 കാര്യങ്ങൾ ക്രിസ്റ്റന്‍ ഫിഷർ എണ്ണമിട്ട് നിരത്തി. അതില്‍ ഒന്നാമത്തേതായി ഉള്ളത് എംആര്‍പിയാണ്. അതെ നമ്മുടെ മാക്സിസം റീട്ടൈൽ പ്രൈസ് തന്നെ. അമേരിക്കയില്‍ അങ്ങനൊരു വില നിശ്ചയമില്ലെന്നാണ് ക്രിസ്റ്റന്‍ പറയുന്നത്. അവിടെ കടക്കാരന് അയാൾക്ക് ആവശ്യമുള്ള വില ഇട്ട് സാധനം വില്‍ക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യയിലുടനീളമുള്ള വിലകുറഞ്ഞതും സൗകര്യപ്രദവുമായ റോഡരികിലെ റെസ്റ്റോറന്‍റുകളാണ് ധാബകൾ, അമേരിക്കയിൽ നിങ്ങൾക്ക് അവ കണ്ടെത്താൻ കഴിയില്ലെന്ന് ക്രിസ്റ്റന്‍ രണ്ടാമതായി കുറിച്ചു. ജെറ്റ് സ്പ്രേകൾ ശുചിത്വത്തിന് അത്യാവശ്യമായ ഒന്നാണ്, പക്ഷേ, അമേരിക്കയിൽ നിങ്ങൾക്ക് ടോയ്‌ലറ്റ് പേപ്പർ മാത്രമേ കണ്ടെത്താൻ കഴിയൂ. ഇന്ത്യയിലെ തെരുവുകളിൽ കുരങ്ങുകൾ ഇടയ്ക്കിടെ കറങ്ങാറുണ്ട്. എന്നാൽ അമേരിക്കയിൽ മൃഗശാലയിൽ മാത്രമേ കുരങ്ങുകളെ കാണാൻ കഴിയൂ. റിക്ഷകളും ഓട്ടോറിക്ഷകളും വളരെ സൗകര്യപ്രദവും സാധാരണക്കാര്‍ക്ക് ചെലവ് കുറഞ്ഞതുമായ ഗതാഗത മാർഗങ്ങളാണ്. അമേരിക്കയിൽ എല്ലാവരും സ്വന്തം കാർ ഉപയോഗിക്കുന്നു. അമേരിക്കയിലെ പൊതുവിദ്യാലയങ്ങളിൽ സ്കൂൾ യൂണിഫോം ധരിക്കാറില്ല, എന്നാൽ, ഇന്ത്യയിൽ എല്ലാ സ്കൂൾ കുട്ടികളും യൂണിഫോം ധരിക്കുന്നു.
UPI അഥവാ ഏകീകൃത പേയ്‌മെന്‍റ് ഇന്‍റർഫേസാണ് ഇന്ത്യയിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളിൽ ഒന്നെന്നും ക്രിസ്റ്റിന്‍ പറയുന്നു. കാരണം അത് പണമടയ്ക്കാനും ചെലവുകൾ ട്രാക്ക് ചെയ്യാനും വളരെ സൗകര്യപ്രദവും എളുപ്പവുമായ മാർഗമാണ്. എട്ട് മിനിറ്റിനുള്ളിൽ എന്തും നിങ്ങളുടെ വീട്ടിലേക്ക് എത്തിക്കാൻ കഴിയുന്ന ഡെലിവറി ആപ്പുകൾ ഇന്ത്യയുടെ ആഡംബരമാണ്, എന്നാൽ അമേരിക്കയിൽ ഇതുപോലൊന്ന് ഇതുവരെയായും നിലവിലില്ല. ഇന്ത്യൻ കടകളിലും വീടുകളിലും മാഗി ഉൽപ്പന്നങ്ങൾ ഒരു പ്രധാന ഉൽപ്പന്നമാണ്, പക്ഷേ, അവ യുഎസ്എയിൽ ലഭ്യമല്ല. എറ്റവും അവസാനമായി നല്ല വിലപേശൽ കണ്ടെത്താനുള്ള രസകരമായ മാർഗമാണ് ബസാറുകളും ഔട്ട്ഡോർ മാർക്കറ്റുകളുമെന്നും എന്നാൽ, അമേരിക്കയിൽ അത്തരം വിലപേശൽ വിപണികളില്ലെന്നും ക്രിസ്റ്റൻ ചൂണ്ടിക്കാട്ടുന്നു.
പ്രതികരണം
72,000-ത്തിലധികം പേരാണ് വീഡിയോ ഇതിനകം കണ്ടത്. നിരവധി പേര്‍ ക്രിസ്റ്റിന്‍റെ താരതമ്യങ്ങൾ കണ്ട് അത്ഭുതപ്പെട്ടു, പ്രത്യേകിച്ച് യുഎസിൽ എംആർപിയുടെ അഭാവവും തൽക്ഷണ ഡെലിവറികളുമെന്ന വാദം പലരെയും അത്ഭുതപ്പെടുത്തി. മിക്ക നഗരങ്ങളിലും ജീവിതം വളരെ എളുപ്പമാണ്, നിങ്ങൾക്ക് എല്ലാം ഓർഡർ ചെയ്യാൻ കഴിയും, അവർ അത് നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കും. അതെ, അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വം, ചില ഭരണപരമായ പ്രശ്നങ്ങൾ തുടങ്ങിയ ചില അടിസ്ഥാന പ്രശ്നങ്ങൾ ഞങ്ങൾക്കുണ്ട്, പക്ഷേ ഇന്ത്യയെ വൃത്തിയുള്ളതും പച്ചപ്പുള്ളതും മികച്ചതും മനോഹരവുമാക്കാൻ ഞങ്ങൾ നിരന്തരം പ്രവർത്തിക്കുന്നുവെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്.


