വീഡിയോയില്‍ കടിച്ച് പാമ്പിനെ കൊണ്ട് തന്നെ വിഷം എടുപ്പിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. 

മൂർഖന്‍ പാമ്പ് കടിച്ച സ്ത്രയെ ആശുപത്രിയില്‍ കൊണ്ട് പേകേണ്ട സമയത്ത് ബാധ ഒഴിപ്പിക്കല്‍ ചടങ് നടത്തിയ ഗ്രാമീണരുടെ പ്രവര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമർശനത്തിന് വഴി വച്ചു. ബീഹാറിലെ സീതാമർഹിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മൂർഖന്‍ പാമ്പ് കടിച്ച സ്ത്രീയെ ആശുപത്രിയില്‍ കൊണ്ട് പോകുന്നതിന് പകരം ബാധ ഒഴിപ്പിക്കൽ ചടങ്ങ് നടത്തിയത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ശൈലേന്ദ്ര ശുക്ല എന്ന എക്സ് ഉപയോക്താവാണ് സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോയില്‍ ചുറ്റും പുരുഷന്മാരായ നാട്ടുകാര്‍ വട്ടം കൂടി നില്‍ക്കുമ്പോൾ ഒത്ത നടുക്കായി ഒരു സ്ത്രീയെ കിടത്തിയിരിക്കുന്നത് കാണാം. അവര്‍ ഉടുത്തിരുന്ന മഞ്ഞ സാരി കൊണ്ട് തന്നെ മുഖവും മറച്ചിരിക്കുകയാണ്. കൈല്‍ പാദവും കൈപ്പത്തികളും മാത്രമാണ് പുറത്ത് കാണുന്നത്. ഇവരുടെ ശരീരത്തിത്തോട് ചേര്‍ന്ന് ഒരു മൂര്‍ഖന്‍ പാമ്പിനെയും കാണാം. പാമ്പ് ഇഴഞ്ഞ പുറത്തേക്ക് പോകാന്‍ ശ്രമിക്കുമ്പോൾ നാട്ടുകാര്‍ ഒരു കമ്പ് കൊണ്ട് പാമ്പിനെ തോണ്ടിയെടുത്ത് സ്ത്രീയുടെ ശരീരത്തിന് മുകളിലേക്ക് വീണ്ടും വീണ്ടും വലിച്ചിടുന്നതും വടി ഉപയോഗിച്ച് യുവതിയുടെ ശരീരത്തോട് ചേര്‍ത്ത് പിടിക്കുന്നതും വീഡിയോയില്‍ കാണാം.

Scroll to load tweet…

വീഡിയോ വൈറലായതിന് പിന്നാലെ ഇത് ഭൂതോച്ഛാടനമോ ബാധ ഒഴിപ്പിക്കലോ അല്ലെന്നും മറിച്ച് കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമെടുപ്പിക്കുന്ന ചാടങ്ങാണെന്നും ചിലര്‍ എഴുതി. അതേസമയം സ്ത്രീയുടെ ജീവന്‍ രക്ഷപ്പെട്ടോയെന്ന് വീഡിയോയില്‍ വ്യക്തമല്ല. മൂര്‍ഖനെ പോലുള്ള പാമ്പുകൾ അതീവ മാരകമായ വിഷമാണ് ഒരൊറ്റ കടിയില്‍ തന്നെ ഇരയുടെ ശരീരത്തിലേക്ക് കടത്തി വിടുന്നത്. അതിനാല്‍ പെട്ടെന്ന് തന്നെ മുറിവ് സോപ്പ് ഉപയോഗിച്ച് കഴുകി, മുറിവിന് മുകളില്‍ മുറുക്കെ കെട്ട രക്തയോട്ടം തടഞ്ഞ് ഉടനെ തന്നെ രോഗിയെ ആശുപത്രിയിലെത്തിക്കമെന്ന് വിദഗ്ദര്‍ പറയുന്നു. അല്ലാത്ത പക്ഷം.രോഗി മരിക്കാനുള്ള സാധ്യത കൂടുതലാണ്.