സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയിൽ, ഒരു സ്ത്രീ przechodzącej obok pociągu ലോക്കോപൈലറ്റിന് നേരെ കല്ലെറിയുന്നത് കാണാം. സംഭവം മുംബൈയിലാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് ഇത് പശ്ചിമ ബംഗാളിലാണെന്ന് വ്യക്തമായി.

ത്തരേന്ത്യയിലെ റെയില്‍വേ അനുഭവങ്ങളും കാഴ്ചകളും ദക്ഷിണേന്ത്യയിൽ നിന്നും പ്രത്യേകിച്ചും കേരളത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ പേടിപ്പിച്ച് പണം അടിച്ച് മാറ്റാനെത്തുന്ന പാമ്പാട്ടികൾ മുതല്‍ സൈഡ് സീറ്റിലിരുന്ന് മോബൈല്‍ നോക്കുമ്പോൾ അടിച്ച് മാറ്റാനെത്തുന്ന മോഷ്ടാക്കൾ വരെ വിവിധ തരത്തിലുള്ള അനുഭവങ്ങൾ നിങ്ങൾക്ക് ഉത്തരേന്ത്യന്‍ യാത്രയില്‍ അനുഭവിക്കാന്‍ കഴിയും. എന്നാല്‍ കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഒരു പോലെ അമ്പരപ്പിച്ചു. തൊട്ടടുത്ത പാളത്തിലൂടെ എതിർവശത്തേക്ക് പോകുന്ന ഒരു ലോക്കൽ ട്രെയിനിന്‍റെ ലോക്കോപൈലറ്റിന് നേരെ മറ്റൊരു ട്രെയിനില്‍ നിന്നും കല്ലെറിയുന്ന ഒരു സ്ത്രീയുടെ വീഡിയോയായിരുന്നു അത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഒരുപോലെ ഞെട്ടലും ആശയക്കുഴപ്പവും സൃഷ്ടിച്ചു. നിരവധി പേർ സംഭവം നടന്നത് മുംബൈയിലാണെന്ന് അവകാശപ്പെട്ടെങ്കിലും അത് മറ്റൊരു സ്ഥലത്ത് നിന്നുള്ളതായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

വൈറൽ ക്ലിപ്പിൽ

ഒരു ലോക്കൽ ട്രെയിനിന്‍റെ വാതിക്കൽ നിന്നിരുന്ന ഒരു സ്ത്രീ പെട്ടെന്ന് കൈയിലൊരു കല്ലുമായി മുന്നോട്ട് നീങ്ങുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. കല്ല വച്ച് സ്ത്രീ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കാഴ്ചക്കാര്‍ ആലോചിച്ച് നില്‍ക്കുന്നതിനിടെ പെട്ടെന്ന് തൊട്ടടുത്ത ട്രാക്കിലൂടെ ഒരു ട്രെയിന്‍ വരുന്ന ശബ്ദം കേൾക്കാം. പിന്നാലെ ട്രെയിന്‍ കടന്ന് പോകുമ്പോൾ യുവ, തന്‍റെ കൈയിലിരുന്ന കല്ല് ലോക്കോപൈലന്‍റെ നേര്‍ക്ക് വലിച്ചെറിയുന്നതും വീഡിയോയില്‍ കാണാം.

Scroll to load tweet…

കല്ലെറിഞ്ഞ ശേഷം, യുവതി ട്രെയിനിന് നേരെ കൈ ചൂണ്ടി വളരെ ദേഷ്യത്തിൽ ആക്രോശിക്കുന്നത് കാണാം. എന്നാൽ, രണ്ട് ട്രെയിനുകളുടെയും ശബ്ദം കാരണം അവരെന്താണ് പറഞ്ഞതെന്ന് കേൾക്കാന്‍ കഴിയുമായിരുന്നില്ല. ഈ ഭയാനകമായ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയില്‍ പ്രതിഷേധത്തിന് കാരണമായി. സമൂഹ മാധ്യമ ഉപയോക്താക്കൾ മുംബൈ പോലീസിനെ ടാഗ് ചെയ്ത് നടപടി വേണമെന്ന് ആവശ്യപ്പെട്ടു.

പ്രതികരണം

സംഭവം നടന്നത് മുംബൈയിലാണെന്നായിരുന്നു സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചത്. എന്നാൽ യഥാര്‍ത്ഥത്തില്‍ സംഭവം നടന്നത് പശ്ചിമ ബംഗാളിലാണ്. പലരും ആ സ്ത്രീയ്ക്ക് മാനസിക പ്രശ്നമുണ്ടെന്നാണ കുറിച്ചത്. മറ്റ് ചിലര്‍ അവര്‍ പ്രതികാരം തീര്‍ക്കുകയാണെന്ന് എഴുതി. പശ്ചിമ റെയിൽവേ (WR), മധ്യ റെയിൽവേ (CR) ഡിവിഷനുകൾക്ക് കീഴിൽ സർവീസ് നടത്തുന്ന മുംബൈയിലെ ലോക്കൽ ട്രെയിനുകളുടെ രൂപമായിരുന്നില്ല ആ ട്രെയിനിന് ഉണ്ടായിരുന്നത്. പകരം ട്രെയിനില്‍ "ER" എന്ന അടയാളം ഉണ്ട്, ഇത് പശ്ചിമ ബംഗാളിലും സമീപ സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്ന ഈസ്റ്റേൺ റെയിൽവേയെ സൂചിപ്പിക്കുന്നു. ഈസ്റ്റേൺ റെയിൽവേയേക്ക് കീഴിലുള്ള ഒരു ട്രെയ്നിന് നേരെയാണ അക്രമണം നടന്നത്. സ്ഥലം കൃത്യമായി തിരിച്ച് അറിഞ്ഞില്ലെങ്കിലും വിഷയം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതയി പശ്ചിമ റെയിൽവേ അറിയിച്ചു.