ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളില്‍ പുരുഷന് അമ്പതിനും അറുപതിനും ഇടയില്‍ പ്രായം കാണും. എന്നാല്‍ അയാളുടെ ഭാര്യ വളരെ ചെറുപ്പമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
റസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കനെത്തിയ ദമ്പതികളുടെ ഭക്ഷണ ബില്ല് വിഭജിക്കണമോയെന്ന് സപ്ലൈയര്‍ ചോദിച്ചത് ഇഷ്ടപ്പെടാതിരുന്ന ഭര്‍ത്താവ് ബില്ലില്‍ സപ്ലൈയര്‍ക്കുള്ള മറുപടി എഴുതി നല്‍കി തങ്ങളുടെ അതൃപ്തി വ്യക്തമാക്കി. എന്തുകൊണ്ടാണ് സപ്ലൈയര്‍ക്ക് ടിപ്സ് കൊടുക്കാത്തതെന്ന് അദ്ദേഹം ബില്ലിലെ കുറിപ്പിലൂടെ വിശദീകരിച്ചു. യുഎസിലെ ഒരു റസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാനെത്തിയ ഭാര്യയും ഭര്‍ത്താവും കഴിച്ച ഭക്ഷണത്തിന് 102 ഡോളറായിരുന്നു ബില്ലായത്. ഈ ബില്ല് രണ്ട് പേര്‍ക്കായി വിഭജിക്കണോയെന്ന് ചോദിച്ചതാണ് ഭര്‍ത്താവിന് ഇഷ്ടപ്പെടാതിരുന്നതെന്ന് സപ്ലൈയര്‍ പറയുന്നു. യൂറോപ്പിലും യുഎസിലുമൊക്കെ കൂട്ടം ചേര്‍ന്ന് ഭക്ഷണം കഴിക്കാന്‍ കയറിയാലും ഓരോരുത്തരും തങ്ങള്‍ കഴിച്ച ഭക്ഷണത്തിന്‍റെ പണം അവരവര്‍ തന്നെ കൊടുക്കുന്നതാണ് പതിവ്.
പെണ്‍കുട്ടിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിക്കുന്ന കള്ളന്‍റെ ഭയം ജനിപ്പിക്കുന്ന വീഡിയോ !
'ഒരു ടിപ്പുമില്ല. കാരണം എന്നോടും ഭാര്യയോടും ഞങ്ങൾക്ക് പ്രത്യേകം പ്രത്യേകം ബില്ലുകള്‍ വേണോ എന്ന് ചോദിക്കുന്നത് വളരെ പരുഷമായ കാര്യമാണ്." ഭര്‍ത്താവ് ബില്ലിലെഴുതി. ഭക്ഷണം കഴിക്കാനെത്തിയ ആള്‍ എങ്ങനെയാണ് അത്തരമൊരു സന്ദേശം ബില്ലിലെഴുതിയതെന്ന് താന്‍ അതിശയപ്പെട്ടെന്ന് സപ്ലൈയര്‍ പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളില്‍ പുരുഷന് അമ്പതിനും അറുപതിനും ഇടയില്‍ പ്രായം കാണും. എന്നാല്‍ അയാളുടെ ഭാര്യ വളരെ ചെറുപ്പമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഭക്ഷണം കഴിക്കാനെത്തുന്നവരുടെ സൗകര്യാര്‍ത്ഥം ബില്ലുകള്‍ പകുത്ത് നല്‍കണമോയെന്ന് അന്വേഷിക്കണെന്ന് റസ്റ്റോറന്‍റിലെ നിയമം അനുശാസിക്കുന്നു. താന്‍ അത് അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് സപ്ലൈയര്‍ പറയുന്നു. "എന്‍റെ ജോലിയെ സംബന്ധിച്ച് ബില്ലുകള്‍ വിഭജിക്കണമോയെന്ന് ഞങ്ങള്‍ ഉപഭോക്താവിനോട് ചോദിക്കണം. ബില്ലുകള്‍ ഒന്നിച്ചാണെന്ന് കരുതരുത്.' അവര്‍ പറഞ്ഞു. കുറച്ച് നാള്‍ മുമ്പ് ഒരു കുടുംബം ഭക്ഷണം കഴിക്കാനെത്തിയിരുന്നു. അന്ന് ഒരെറ്റ ബില്ല് നല്‍കിയപ്പോള്‍, ഭാര്യ തങ്ങള്‍ക്ക് രണ്ട് ബില്ലുകള്‍ വേണമെന്ന് പരാതി പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് ബില്ലുകള്‍ രണ്ടായി നല്‍കണമോയെന്ന് ചോദിക്കാന്‍ സപ്ലൈയര്‍മാരോട് റസ്റ്റോറന്‍റ് ആവശ്യപ്പെട്ടത്.
ഉപഭോക്താവ് ടിപ്പ് നല്‍കാത്തതില്‍ തനിക്ക് അസ്വസ്ഥതയില്ലെന്ന് സപ്ലൈയര്‍ പറഞ്ഞെങ്കിലും അവരുടെ കുറിപ്പ് തന്‍റെ ആത്മാഭിമാനത്തെ ബാധിച്ചെന്ന് അവര്‍ സമ്മതിച്ചു. ഉപഭോക്താക്കളുടെ സൗകര്യം മാത്രമാണ് തങ്ങള്‍ ഇവിടെ നോക്കുന്നത്. എന്നാല്‍, ഉപഭോക്താവില്‍ നിന്ന് ഒരിക്കലും താന്‍ ഇത്തരമൊരു മറുപടി പ്രതീക്ഷിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിഷയം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചതോടെ നിരവധി പേര്‍ തങ്ങളുടെ അഭിപ്രായമെഴുതാനെത്തി. ഉപഭോക്താവിന്‍റെ പ്രവര്‍ത്തി മര്യാദയില്ലാത്തതാണെന്നായിരുന്നു മിക്കവരും കുറിച്ചത്.
