ഓംനി വാനിന്‍റെ മുന്‍ വശത്തെ ഗ്ലാസ് ഇല്ലെന്നുള്ളത്, അതുവഴി കയറുന്ന വായുവിന്‍റെ ചലനത്തില്‍ നിന്നും വ്യക്തമാണ്. പെട്ടെന്ന് എന്താണ് രൂപം എന്ന് പോലും വ്യക്തമല്ലാത്ത ഒരു വസ്തു, ഓംനിയുടെ മുന്‍വശത്ത് കൂടി അകത്തേക്ക് വരികയും പുറകിലൂടെ കടന്ന് പോവുകയും ചെയ്യുന്നു. 

സാമൂഹിക മാധ്യമങ്ങിളില്‍ ഓരോ ദിവസവും നിരവധി വീഡിയോകളാണ് പങ്കുവയ്ക്കപ്പെടുന്നത്. ഇതില്‍ പലതും വൈറലാവാനായി കൃത്രിമമായി നിര്‍മ്മിക്കപ്പെടുന്നവയാണ്. അത്തരം വീഡിയോകള്‍ പലപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് ശേഷമാകും അതിന്‍റെ സത്യാവസ്ഥയെ കുറിച്ച് ആളുകള്‍ അറിയുക. അത്തരത്തില്‍ ഒരു വീഡിയോ നെറ്റിസണ്‍സിന്‍റെ നെഞ്ചില്‍ തീ കോരിയിടാന്‍ പ്രാപ്തമായിരുന്നു. ഒടുവില്‍ സത്യാവസ്ഥ അറിഞ്ഞപ്പോള്‍ തങ്ങള്‍ പറ്റിക്കപ്പെട്ടത് പോലെയായെന്ന് ചിലരെങ്കിലും കുറിച്ചു. 

മുന്‍വശത്തെ ഗ്ലാസ് ഇല്ലാതെ അതിവേഗത്തില്‍ പോകുന്ന ഒരു ഓംനി വാനിന്‍റെ ഉള്‍വശമാണ് വീഡിയോയുടെ തുടക്കത്തില്‍ ഉള്ളത്. സാമാന്യം വേഗതയില്‍ പോകുന്ന ഓംനി വാനില്‍ ഒരു വശത്ത് മാത്രമാണ് സീറ്റുള്ളത്. അതും ഒരോ സീറ്റ് വച്ച്. മുന്‍ വശത്തെ ഗ്ലാസ് ഇല്ലെന്നുള്ളത്, അതുവഴി കയറുന്ന വായുവിന്‍റെ ചലനത്തില്‍ നിന്നും വ്യക്തമാണ്. പെട്ടെന്ന് എന്താണ് രൂപം എന്ന് പോലും വ്യക്തമല്ലാത്ത ഒരു വസ്തു, ഓംനിയുടെ മുന്‍വശത്ത് കൂടി അകത്തേക്ക് വരികയും പുറകിലൂടെ കടന്ന് പോവുകയും ചെയ്യുന്നു. വീഡിയോ കണ്ട പലരും ആശ്ചര്യപ്പെട്ടു. എന്തായിരുന്നു എന്ന് എല്ലാവരും ആശ്ചര്യത്തോടെ അന്വേഷിച്ചു. പലരും വീഡിയോ പല തവണ റീപ്ലൈ ചെയ്തു. ഒടുവില്‍ നിരവധി പേര്‍ ആ സമയത്ത് ഓംനിയുടെ ഉള്ളിലൂടെ കടന്ന് പോയത് ഒരു മനുഷ്യനാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് അവര്‍ അതിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചു. 

Scroll to load tweet…

പേര് 'ബിസ്ക്കറ്റ്'; പശുവിനെ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തി മുസ്ലീം മതവിശ്വാസി

Scroll to load tweet…

സ്വപ്നയാത്രയ്ക്ക് 17 ലക്ഷം മുടക്കി ടിക്കറ്റെടുത്തു; ഒടുവില്‍ ആളെ കയറ്റാതെ ആഢംബരക്കപ്പല്‍ യാത്രതിരിച്ചു

ഓടുന്ന വാഹനത്തിനുള്ളിലൂടെ ഒരു മനുഷ്യന്‍ പറന്ന് പോകുന്നതിന് സമാനമായ രീതിയില്‍ കടന്ന് പോയെന്ന് പറഞ്ഞത് പക്ഷേ പലര്‍ക്കും അത്രയ്ക്ക് ദഹിച്ചില്ല. ചിലര്‍ വീണ്ടും സംശയവുമായി എത്തി. ഒടുവില്‍ ചിലര്‍ അതിന്‍റെ യഥാര്‍ത്ഥ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു. ആ വീഡിയോയില്‍ റോഡില്‍ ഏതാണ്ട് ഓംനി വാനിന്‍റെ ഫ്രണ്ട് ഗ്ലാസിന് സമാനമായ ഉയരത്തില്‍ ഒരു പ്രത്യേക തട്ടില്‍ ഒരാള്‍ കിടക്കുന്നത് കാണാം. അല്പനേരത്തിന് ശേഷം ഓംനി വാന്‍ വരികയും കിടന്നിരുന്ന ആള്‍ ചെറിയൊരു ചാട്ടത്തിലൂടെ ഓംനിക്ക് ഉള്ളിലൂടെ പുറത്തേക്ക് തെറിക്കുകയും ചെയ്യുന്നു. സത്യത്തില്‍ അയാള്‍ക്ക് സ്ഥാന ചലനം ഉണ്ടാകുന്നില്ല. മറിച്ച് ഓംനി വേഗത്തില്‍ പോകുമ്പോള്‍ അയാള്‍ വാനിനുള്ളിലൂടെ കടന്ന് പോകുന്നതായി കാഴ്ചക്കാരന് അനുഭവപ്പെടുകയാണ്.

ചീറ്റയും മുതലയും തമ്മിലുള്ള പോരാട്ടം; നിങ്ങളുടെ ശ്വാസോച്ഛ്വാസത്തെ നിശ്ചലമാക്കും ഈ പോരാട്ടം !