ചിത്രത്തിൽ കാണുന്നത് ട്രെയിനിന്റെ സീറ്റുകളുടെ ഇടയിൽ നിന്നുള്ള കാഴ്ചയാണ്. നിറയെ പ്ലാസ്റ്റിക് കുപ്പികളും കടലാസുകളും പേപ്പറുകളും എല്ലാം ട്രെയിനിൽ വലിച്ചെറിഞ്ഞതായിട്ടാണ് കാണുന്നത്.

നല്ല പൗരന്മാരായിരിക്കുക എന്നാൽ പൊതുസ്ഥലങ്ങളിൽ നന്നായി പെരുമാറുക എന്ന് കൂടി അർത്ഥമുണ്ട്. എന്നിരുന്നാൽ പോലും ഇപ്പോഴും പുറത്ത് പോയാൽ വഴിയരികിൽ തുപ്പുന്നവരും കടലാസുകളും പ്ലാസ്റ്റിക് കവറുകളുമെല്ലാം വലിച്ചെറിയുന്നവരും ഇഷ്ടം പോലെയുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ട്രെയിനിൽ നിന്നുള്ള ചില കാഴ്ചകൾ. അതുപോലെ ഒരു ചിത്രമാണ് ഇപ്പോൾ റെഡ്ഡിറ്റിൽ വലിയ വിമർശനത്തിന് കാരണമായിത്തീർന്നിരിക്കുന്നത്. 

ഏതെങ്കിലുമൊരു ലോക്കൽ ട്രെയിനായാലും ശരി രാജധാനി ആയാലും ശരി. അതിന്റെ അകത്തെ കാഴ്ചകൾ ചിലപ്പോൾ ഒട്ടും നല്ലതായിരിക്കണം എന്നില്ല. രാജധാനി എക്സ്പ്രസിന്റെ അകത്തെ കാഴ്ചകളാണ് ഈ ചിത്രത്തിലുള്ളത്. ഗോവയിലെ മഡ്ഗാവിൽ നിന്ന് ഡൽഹിയിലെ നിസാമുദ്ദീനിലേക്കുള്ള രാജധാനി എക്‌സ്പ്രസിൽ നിന്നാണ് റെഡ്ഡിറ്റ് യൂസർ ഈ ചിത്രം പകർത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് ഇന്ത്യക്കാർ ഇത്ര വൃത്തിയില്ലാത്തവരായിരിക്കുന്നത് എന്നാണ് റെഡ്ഡിറ്റ് യൂസറുടെ ചോദ്യം. ഒപ്പം ആളുകളുടെ പൗരബോധമില്ലായ്മയെ കുറിച്ചും ആളുകൾ വിമർശനങ്ങൾ ഉന്നയിച്ചു.

ചിത്രത്തിൽ കാണുന്നത് ട്രെയിനിന്റെ സീറ്റുകളുടെ ഇടയിൽ നിന്നുള്ള കാഴ്ചയാണ്. നിറയെ പ്ലാസ്റ്റിക് കുപ്പികളും കടലാസുകളും പേപ്പറുകളും എല്ലാം ട്രെയിനിൽ വലിച്ചെറിഞ്ഞതായിട്ടാണ് കാണുന്നത്. ഭക്ഷണം കഴിച്ച ശേഷവും വെള്ളം കുടിച്ച ശേഷവും കുപ്പികളും കവറുകളും എല്ലാം വലിച്ചെറിഞ്ഞിരിക്കുന്നതാണ് കാണാം. 

എന്തുകൊണ്ടാണ് ഇന്ത്യക്കാർ ഇത്ര വൃത്തിയില്ലാത്തവരായിരിക്കുന്നത്? അവനവനുണ്ടാക്കുന്ന ഈ വൃത്തികേടിൽ എങ്ങനെ ഒരാൾക്ക് കിടന്നുറങ്ങാനാവും? എന്തുകൊണ്ടാണ് ഇന്ത്യക്കാർക്ക് പൗരബോധം ഇല്ലാത്തത്? 2700 രൂപയുടെ രാജധാനിയും 1800 -ന്റെ ദുരന്തോയും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് എന്നാണ് കാപ്ഷൻ നൽകിയിരിക്കുന്നത്. നിരവധിപ്പേരാണ് ഈ ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇന്ത്യക്കാരുടെ പൗരബോധമില്ലായ്മയെ കുറിച്ചാണ് മിക്കവരും ഇതിൽ കമന്റ് നൽകിയിരിക്കുന്നത്. 

വായിക്കാം: ആ പണം വേണ്ട, കുട്ടിക്ക് കളിപ്പാട്ടം വാങ്ങിക്കോളൂ; കുഞ്ഞുമായി ആശുപത്രിയിലേക്ക്, ടാക്സി ചാർജ്ജ് വാങ്ങാതെ യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം