Asianet News MalayalamAsianet News Malayalam

ഓരോ തവണ മിണ്ടാനും 1260 രൂപ, ഒരു ബന്ധത്തിനും തയ്യാറല്ല, ഭാര്യയുടെ വിചിത്ര ഡിമാൻഡ്, വിവാഹമോചനം നേടി യുവാവ്

വിവാഹമോചനക്കേസ് നൽകിയപ്പോൾ ഹാവോ പറഞ്ഞത് വളരെ അത്യാവശ്യത്തിന് മാത്രമേ തങ്ങൾ പരസ്പരം മിണ്ടാറുള്ളൂ, അത് തന്നെ മെസ്സേജ് വഴിയാണ് എന്നാണ്. കൗൺസിലിം​ഗ് ഒക്കെ രണ്ടുപേർക്കും നൽകിയെങ്കിലും അതും കാര്യമായ മാറ്റമൊന്നും ഉണ്ടാക്കിയില്ല.

wife demanding money for conversation and physical relationship man gets divorce in Taiwan
Author
First Published Aug 8, 2024, 10:59 AM IST | Last Updated Aug 8, 2024, 10:58 AM IST

പല കാരണങ്ങൾ കൊണ്ടും ആളുകൾ വിവാഹമോചിതരാകുന്നതിനെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ, തായ്‍വാനിൽ നിന്നുള്ള ഒരു യുവാവ് വിവാഹമോചനം നേടിയ കാരണം കേട്ടാൽ വിചിത്രമെന്ന് തോന്നും. ഭാര്യ സംസാരിക്കാനും ശാരീരികബന്ധത്തിനും പണം ആവശ്യപ്പെടുന്നു എന്ന കാരണം കൊണ്ടാണ് ഈ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടത്. 

ഹാവോ എന്ന യുവാവ് ഒരു പ്രാദേശിക കോടതി വഴിയാണ് അയാളുടെ ഭാര്യ ഷുവാനിൽ നിന്ന് വിവാഹമോചനം നേടിയത്. 2014 -ലാണ് ഹാവോയും ഷുവാനും വിവാഹിതരായത്. ഇരുവർക്കും രണ്ട് കുട്ടികളും ഉണ്ട്. നല്ല രീതിയിലായിരുന്നു കുടുംബജീവിതം മുന്നോട്ട് പോയിരുന്നതും. എന്നാൽ, 2017 -ൽ, ഷുവാൻ മാസത്തിലൊരിക്കൽ മാത്രമേ താൻ ശാരീരികബന്ധത്തിന് തയ്യാറാവൂ എന്ന് അറിയിക്കുകയായിരുന്നു. ഒടുവിൽ ഒരു വിശദീകരണവുമില്ലാതെ 2019 -ൽ എല്ലാ അടുപ്പവും അവസാനിപ്പിക്കുകയും ചെയ്തു. അതിന് കാരണമായി ഷുവാൻ ബന്ധുക്കളോട് പറഞ്ഞത് ഹാവോ തടിച്ചവനാണ് എന്നും കഴിവില്ലാത്തവനാണ് എന്നുമായിരുന്നു. 

2021 -ൽ, ഹാവോ വിവാഹമോചനത്തിന് അപേക്ഷിച്ചു. എന്നാൽ, ബന്ധം മെച്ചപ്പെടുത്താം എന്ന വാ​​ഗ്ദ്ധാനം നൽകിക്കൊണ്ട് ഷുവാൻ ഹാവോയെ വിവാഹമോചനക്കേസ് പിൻവലിക്കാൻ പ്രേരിപ്പിച്ചു. അവളെ വിശ്വസിച്ച ഹാവോ കേസ് പിൻവലിക്കുകയും തന്റെ സ്വത്ത് പോലും ഭാര്യയുടെ പേരിലാക്കുകയും ചെയ്തു. എന്നാൽ, ഷുവാൻ തന്നെ ചൂഷണം ചെയ്യുന്നത് തുടർന്നു എന്നാണ് ഹാവോ പറയുന്നത്. ഹാവോയോട് സംഭാഷണം നടത്തണമെങ്കിലോ, ശാരീരികബന്ധത്തിന് തയ്യാറാകണമെങ്കിലോ ഷുവാൻ ഓരോ തവണയും ആവശ്യപ്പെടുന്നത് NT$500 (1,260 രൂപ)യാണത്രെ. 

വീണ്ടും വിവാഹമോചനക്കേസ് നൽകിയപ്പോൾ ഹാവോ പറഞ്ഞത് വളരെ അത്യാവശ്യത്തിന് മാത്രമേ തങ്ങൾ പരസ്പരം മിണ്ടാറുള്ളൂ, അത് തന്നെ മെസ്സേജ് വഴിയാണ് എന്നാണ്. കൗൺസിലിം​ഗ് ഒക്കെ രണ്ടുപേർക്കും നൽകിയെങ്കിലും അതും കാര്യമായ മാറ്റമൊന്നും ഉണ്ടാക്കിയില്ല. എന്തായാലും, കോടതി വിവാഹമോചനം അനുവദിച്ചു. ഷുവാൻ ഉന്നത കോടതിയെ സമീപിച്ചെങ്കിലും അത് പ്രാദേശിക കോടതിയുടെ തീരുമാനം അം​ഗീകരിക്കുകയായിരുന്നു. 

(ചിത്രം പ്രതീകാത്മകം)

Latest Videos
Follow Us:
Download App:
  • android
  • ios