റഷ്യൻ ദമ്പതികളുടെ ആഴക്കടലിലെ റെക്കോർഡ് ഡെവിംഗിനിടെ അപ്രതീക്ഷിതമായി ഭാര്യയെ കാണാതായി !
മുമ്പും നിരവധി തവണ ആഴക്കടലിൽ ഡൈവിംഗ് നടത്തി ശ്രദ്ധ നേടിയിട്ടുള്ളവരാണ് ഒസിപോവ് ദമ്പതികൾ. എന്നാൽ ഇത്തവണ ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായ ചെറിയൊരു ആത്മവിശ്വാസ കൂടുതലാണ് വലിയ അപകടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു.

ലോക റെക്കോർഡ് സ്ഥാപിക്കാനുള്ള ശ്രമത്തിനിടയിൽ റഷ്യൻ ദമ്പതികളെ കാത്തിരുന്നത് അപ്രതീക്ഷിത ദുരന്തം. ആഴക്കടലിൽ ഡൈവിംഗ് നടത്തി ലോക റെക്കോർഡ് സ്ഥാപിക്കാനുള്ള ദമ്പതികളുടെ ശ്രമത്തിനിടയിൽ ഭാര്യയെ കടലിൽ കാണാതാവുകയായിരുന്നു. റഷ്യയിലെ പീറ്റേഴ്‌സ്ബർഗ് സ്വദേശികളായ യൂറി ഒസിപോവും ഭാര്യ ക്രിസ്റ്റീന ഒസിപോവയുമാണ് ലോക റെക്കോർഡ് സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ചെങ്കടലിൽ 10 ദിവസത്തെ പര്യവേഷണം ആരംഭിച്ചത്. എന്നാൽ, ഇതിനിടയിൽ അപ്രതീക്ഷിതമായി ക്രിസ്റ്റീനയെ കാണാതാവുകയായിരുന്നു.
സ്കൂൾ മുറ്റത്ത് കളിക്കുന്നതിനിടയിൽ എട്ട് വയസ്സുകാരന് കിട്ടിയത് ആയിരം വർഷം പഴക്കമുള്ള നാണയം !
മുമ്പും നിരവധി തവണ ആഴക്കടലിൽ ഡൈവിംഗ് നടത്തി ശ്രദ്ധ നേടിയിട്ടുള്ളവരാണ് ഒസിപോവ് ദമ്പതികൾ. എന്നാൽ ഇത്തവണ ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായ ചെറിയൊരു ആത്മവിശ്വാസ കൂടുതലാണ് വലിയ അപകടത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. ചെങ്കടലിലെ വെള്ളത്തിനടിയിലുള്ള ഗുഹകളുടെ ആകർഷണീയതയിൽ ആകൃഷ്ടരായ ദമ്പതികൾ തങ്ങളുടെ പ്രത്യേക സുരക്ഷാ ഉപകരണങ്ങൾ ഉപേക്ഷിച്ച് ആഴക്കടൽ ഡൈവിംഗ് നടത്തിയതാണ് ഈ ദുരന്തത്തിന് ഇടയാക്കിയത്. ആഴക്കടലിൽ നിലതെറ്റിപ്പോയ ദമ്പതികളിൽ ഭർത്താവ് മാത്രമാണ് രക്ഷപ്പെട്ടത്. പക്ഷേ, കടലിൽ ഇയാളെ കണ്ടെത്തുമ്പോൾ ഇയാൾ തീർത്തും ബോധരഹിതനായിരുന്നു.
തെരച്ചില്‍ സംഘത്തിന് ആഴക്കടലിൽ അകപ്പെട്ടുപോയ ക്രിസ്റ്റീനയെ കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. ഇരുവരും നൈട്രജൻ നാർക്കോസിസിന് ഇരയായതാകാമെന്നാണ് പ്രാഥമിക നിഗമനം. ആഴത്തിൽ ഡൈവിംഗ് ചെയ്യുമ്പോൾ സംഭവിക്കുന്ന ബോധത്തിന്‍റെ ഒരു വിപരീത മാറ്റമാണ് ഇത്. ലഹരി ഉപയോഗിച്ചത് പോലെ ഈ അവസ്ഥയിൽ ഡൈവേഴ്സിന്‍റെ ബോധം മറിഞ്ഞ് പോകും. ക്രിസ്റ്റീനയെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ടെങ്കിലും ജീവനോടെ കണ്ടെത്താനുള്ള സാധ്യതകൾ ഇനി കുറവാണെന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നവർ പറയുന്നത്. 400 അടി താഴ്ചയിലേക്ക് മുങ്ങാൻ ശ്രമിച്ചതിനാലാകും ദമ്പതികൾക്ക് ബോധം നഷ്ടപ്പെടാന്‍ കാരണമെന്ന് റഷ്യൻ കോൺസുലേറ്റ് ജനറൽ അലക്സി സിലേവ് അഭിപ്രായപ്പെട്ടു. ക്രിസ്റ്റീനയുടെ മൃതദേഹം അതിശക്തമായ അടിയൊഴുക്കിൽ പെട്ടുപോയേക്കാമെന്നും റെസ്ക്യൂ ഷിപ്പ് കമാൻഡർ മുസ്തഫ നബീൽ ആശങ്ക പ്രകടിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക