Asianet News MalayalamAsianet News Malayalam

ഡേറ്റിന് പോയ യുവതി കഴിച്ചത് 15000 രൂപയുടെ ഭക്ഷണം, ബില്ല് കണ്ട യുവാവ് ബാത്ത്‍റൂമിൽ പോകാനെന്നും പറഞ്ഞ് മുങ്ങി

ഇരുവരും തമ്മിൽ നടന്ന സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടും യുവതി പങ്കുവെച്ചു. താൻ കുറച്ച് ഡ്രിങ്ക്സ് കഴിക്കാമെന്നേ പ്രതീക്ഷിച്ചുള്ളൂ. പക്ഷേ, യുവതി അവിടുത്തെ ഭക്ഷണം മൊത്തം ഓർഡർ ചെയ്തു എന്നായിരുന്നു യുവാവിന്റെ പരാതി.

woman ate 48 Oysters in date man disappointed and left without paying bill rlp
Author
First Published Oct 17, 2023, 1:56 PM IST

ഡേറ്റുകൾക്ക് പോയാൽ ചിലരെല്ലാം വളരെ ലഘുവായ ഭക്ഷണമാണ് കഴിക്കാറ് അല്ലേ? എന്നാൽ, അങ്ങനെ അല്ലാതെ തങ്ങൾക്ക് ഇഷ്ടപ്പെട്ടതെല്ലാം കഴിക്കുന്നവരും ഉണ്ട്. ഏതായാലും അങ്ങനെ കഴിച്ചതിന്റെ പേരിൽ കാമുകൻ റെസ്റ്റോറൻ‌റിൽ തന്നെ തനിച്ചാക്കിപ്പോയ അനുഭവമാണ് ഒരു യുവതി പങ്ക് വയ്ക്കുന്നത്. യുവതി റെസ്റ്റോറന്റിൽ കയറി അനേകം ഭക്ഷണസാധനങ്ങൾ ഓർഡർ ചെയ്തു. അവസാനം ബില്ല് വന്നപ്പോൾ 15,000 -ത്തിൽ കൂടുതലായി. ഇതോടെ കാമുകൻ റെസ്റ്റ്‍റൂമിൽ പോകുന്നു എന്നും പറഞ്ഞ് അവിടെ നിന്നും മുങ്ങുകയായിരുന്നു. 

ടിക്ടോക്ക് യൂസറായ @equanaaa -യാണ് കാമുകനൊപ്പം ഡേറ്റിന് പോയത്. ഇരുവരും തെരഞ്ഞെടുത്തത് അറ്റ്ലാന്റയിലെ ഫോണ്ടൈന്റെ ഓയ്‌സ്റ്റർ ഹൗസാണ്. അവിടെ വച്ച് യുവതി 48 ഓയിസ്റ്റർ ഓർഡർ ചെയ്തു. അപ്പോൾ‌ തന്നെ കാമുകൻ അന്തംവിട്ടു പോയി. എന്നാൽ, അവിടം കൊണ്ടും തീർന്നില്ല. അത് കഴിച്ചു കഴിഞ്ഞ് അവൾ ലെമൺ ഡ്രോപ്പ് മാർട്ടിനിയും ക്രാബ് കേക്കും ഉരുളക്കിഴങ്ങും ഓർഡർ ചെയ്തു. അതോടെ കാമുകൻ ആകെ അസ്വസ്ഥനാവുകയായിരുന്നു. 

ഇതെന്താണ് ഇങ്ങനെ ഭക്ഷണം കഴിക്കുന്നത് എന്നതായിരുന്നു ആളുടെ ചോദ്യം. അതിന് യുവതി പറഞ്ഞ മറുപടി നിങ്ങളെന്നെ പുറത്തുപോകാൻ ക്ഷണിച്ചു, ഞാനവിടെ എന്റെ ഭക്ഷണം ആസ്വദിക്കുന്നു എന്നാണ്. എന്നാൽ, യുവാവ് ഈ മറുപടിയിലൊന്നും തൃപ്തനായില്ല. ശേഷം ബില്ല് വന്നതിന് പിന്നാലെ യുവാവ് താൻ റെസ്റ്റ്‍റൂമിൽ പോവുകയാണ് എന്നും പറഞ്ഞ് പോയി. അവിടെ നിന്നും അയാൾ തിരികെ വരാതെ ഒറ്റമുങ്ങലായിരുന്നു. 

അയാൾ കഴിച്ചത് ഒരു ഡ്രിങ്ക് മാത്രമായിരുന്നു. പിന്നീട്, ഇരുവരും തമ്മിൽ നടന്ന സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടും യുവതി പങ്കുവെച്ചു. താൻ കുറച്ച് ഡ്രിങ്ക്സ് കഴിക്കാമെന്നേ പ്രതീക്ഷിച്ചുള്ളൂ. പക്ഷേ, യുവതി അവിടുത്തെ ഭക്ഷണം മൊത്തം ഓർഡർ ചെയ്തു എന്നായിരുന്നു യുവാവിന്റെ പരാതി. താൻ കഴിച്ച ഡ്രിങ്കിന്റെ പൈസ താൻ തരാം എന്നും യുവാവ് പറയുന്നുണ്ട്. 

ഏതായാലും യുവതിയുടെ വീഡിയോ വൈറലായതോടെ നിരവധിപ്പേർ കമന്റുകളുമായി എത്തി. മിക്കവരും പറഞ്ഞത് തങ്ങളാണെങ്കിലും ഇങ്ങനെ ചെയ്തുപോയേനെ എന്നാണ്. 

വായിക്കാം: ആദ്യമായി ബട്ടർ ചിക്കനും നാനും കഴിച്ച അമേരിക്കക്കാരന്റെ വാക്കുകൾ, വീഡിയോ കണ്ടത് 35 മില്ല്യൺ പേർ!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

Follow Us:
Download App:
  • android
  • ios