Asianet News MalayalamAsianet News Malayalam

ആദ്യമായി ബട്ടർ ചിക്കനും നാനും കഴിച്ച അമേരിക്കക്കാരന്റെ വാക്കുകൾ, വീഡിയോ കണ്ടത് 35 മില്ല്യൺ പേർ!

പിന്നീട്, യുവാവ് രുചിച്ച് നോക്കുന്നത് ​ഗാർലിക് നാനാണ്. അതിന് പത്തിൽ 9.5 ആണ് യുവാവ് നൽകുന്ന മാർക്ക്. താൻ ഇന്നേവരെ കഴിച്ചതിൽ ഏറ്റവും മികച്ച റൊട്ടി എന്നാണ് യുവാവ് അതിനെ വിശേഷിപ്പിച്ചത്.

US man trying butter chicken and naan first time rlp
Author
First Published Oct 17, 2023, 12:30 PM IST

വ്യത്യസ്തമായ പലതരം വിഭവങ്ങൾ കൊണ്ടും പ്രശസ്തമായ രാജ്യമാണ് ഇന്ത്യ. നമ്മുടെ രാജ്യത്ത് ഓരോ നഗരത്തിനെന്നോണം കാണും ഓരോ വിഭവങ്ങൾ. അത്രയേറെയുണ്ട് നമ്മുടെ രുചിപ്പെരുമ. നമ്മുടെ ഭക്ഷണം രുചിച്ചും അനുഭവിച്ചും അറിയുന്ന വിദേശികളുടെയും മറ്റും അനേകം വീഡിയോകൾ നാം കാണാറുണ്ട്. അതുപോലെ ഒരു വീഡിയോ ഇപ്പോൾ X -ൽ വൈറലായിരിക്കയാണ്. 35 മില്ല്യൺ പേരാണ് വീഡിയോ കണ്ടത്. 

വീഡിയോയിൽ യുഎസ്സിൽ നിന്നുള്ള ഒരാൾ ആദ്യമായി നാനും ബട്ടർ ചിക്കനും കഴിക്കുന്നതാണ് കാണാൻ കഴിയുക. കെന്റക്കിയിലെ ഒരു ലോക്കൽ റെസ്റ്റോറന്റായ ഇന്ത്യൻ ഓവനിൽ നിന്നാണ് ഈ അമേരിക്കൻ യുവാവ് ഭക്ഷണം വാങ്ങുന്നത്. ഉള്ളി ഭാജിയ, ബട്ടർ ചിക്കൻ, ​ഗാർലിക് നാൻ, ചോറ്, ​ഗുലാബ് ജാമുൻ തുടങ്ങിയവയാണ് യുവാവ് വാങ്ങിച്ചത്. ആദ്യം തന്നെ ഉള്ളി ഭാജിയ കഴിച്ചാണ് തുടങ്ങിയത്. അതിന്റെ രുചിയിൽ സംതൃപ്തനായ യുവാവ് പത്തിൽ എട്ട് മാർക്കും അതിന് നൽകുന്നുണ്ട്. 

പിന്നീട്, യുവാവ് രുചിച്ച് നോക്കുന്നത് ​ഗാർലിക് നാനാണ്. അതിന് പത്തിൽ 9.5 ആണ് യുവാവ് നൽകുന്ന മാർക്ക്. താൻ ഇന്നേവരെ കഴിച്ചതിൽ ഏറ്റവും മികച്ച റൊട്ടി എന്നാണ് യുവാവ് അതിനെ വിശേഷിപ്പിച്ചത്. പിന്നീട് യുവാവ് രുചിച്ച് നോക്കിയത് ബട്ടർ ചിക്കനാണ്. അതോടെ യുവാവിന് തന്റെ സന്തോഷവും ആശ്ചര്യവും അടക്കാനായില്ല. അങ്ങേയറ്റം സ്വാദിഷ്ടമായതും ദിവ്യമായതും എന്നാണ് യുവാവ് ബട്ടർ ചിക്കനെ കുറിച്ച് പറഞ്ഞത്. മാത്രമല്ല 9.9 മാർക്കും നൽകി. പിന്നീട്, ​ഗുലാബ് ജാമുൻ കഴിച്ചു കൊണ്ട് യുവാവ് തന്റെ മീൽ അവസാനിപ്പിക്കുന്നു.

 

ഏതായാലും യുവാവിന്റെ വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഇത് വളരെ മനോഹരമായ ഭക്ഷണമാണ് എന്നും, ഉറപ്പായും ഇത് കഴിച്ചുനോക്കണം എന്നും പലരും കമന്റ് ചെയ്തു. 

വായിക്കാം: പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോ... യുകെ പൊലീസിനെ വെട്ടിലാക്കി പ്രതിയുടെ പരസ്യവെല്ലുവിളി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

Follow Us:
Download App:
  • android
  • ios