'ഈ സ്ത്രീ തന്റെ ആടിനെയും ട്രെയിനിൽ കൊണ്ടുവന്നു. അതിനും അവർ ടിക്കറ്റ് എടുത്തിട്ടുണ്ട്. ടിക്കറ്റ് കളക്ടിങ് ഓഫീസർ ടിക്കറ്റിന് വേണ്ടി ചോദിക്കുമ്പോൾ തന്റെ സത്യസന്ധതയിൽ അവർക്കുള്ള അഭിമാനം നോക്കൂ' എന്നാണ് വീഡിയോയ്‍ക്ക് കാപ്ഷന്‍ നൽകിയിരിക്കുന്നത്. 

ദിവസവും എത്രയെത്ര വീഡിയോകളും ചിത്രങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത് അല്ലേ? അതിൽ തന്നെ വളരെ രസകരമായതും ഭയാനകമായതും സങ്കടം തോന്നിക്കുന്നതും കൗതുകമുണർത്തുന്നതുമായ വീഡിയോകൾ ഉണ്ട്. അതുപോലെ കൗതുകകരമായ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്ന ഈ വീഡിയോയും. ഒരു ട്രെയിനിന്റെ അകത്ത് നിന്നുമാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. 

വീഡിയോയിൽ ഒരു ടിക്കറ്റ് എക്സാമിനർ ഒരു പ്രായമായ സ്ത്രീയുടെ അടുത്തെത്തി ടിക്കറ്റ് പരിശോധിക്കുന്നത് കാണാം. എന്നാൽ, സ്ത്രീ മാത്രമല്ല അവർക്കൊപ്പം തീരെ പ്രതീക്ഷിക്കാത്ത ഒരു അതിഥി കൂടിയുണ്ട് വണ്ടിയിൽ. അത് ഒരു ആടാണ്. മധ്യവയസ്കയായ സ്ത്രീയോട് ടിക്കറ്റിന് ചോദിക്കുമ്പോൾ വളരെ ആത്മവിശ്വാസത്തോടെ തന്നെ അവർ തന്റെ ടിക്കറ്റ് കാണിച്ചു കൊടുക്കുന്നു. എന്നാൽ, അതേ സമയത്ത് ഒപ്പമുള്ള ആടിന്റെ ടിക്കറ്റും എക്സാമിനർ ചോദിക്കുന്നുണ്ട്. എന്നാൽ, യാതൊരു പതർച്ചയും കൂടാതെ തനിക്കൊപ്പമുള്ള തന്റെ ആടിന്റെയും ടിക്കറ്റ് കാണിച്ചു കൊടുക്കുകയാണ് സ്ത്രീ. 

ടിക്കറ്റ് എക്സാമിനർ തിരികെ കൊടുക്കുന്നു. എന്നാൽ, അതേ സമയം തന്നെ അയാൾക്ക് ഈ കൗതുകകരമായ സംഭവത്തിൽ പുഞ്ചിരിക്കാതിരിക്കാൻ സാധിച്ചില്ല. 'ഈ സ്ത്രീ തന്റെ ആടിനെയും ട്രെയിനിൽ കൊണ്ടുവന്നു. അതിനും അവർ ടിക്കറ്റ് എടുത്തിട്ടുണ്ട്. ടിക്കറ്റ് കളക്ടിങ് ഓഫീസർ ടിക്കറ്റിന് വേണ്ടി ചോദിക്കുമ്പോൾ തന്റെ സത്യസന്ധതയിൽ അവർക്കുള്ള അഭിമാനം നോക്കൂ' എന്നാണ് വീഡിയോയ്‍ക്ക് കാപ്ഷന്‍ നൽകിയിരിക്കുന്നത്. 

Scroll to load tweet…

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധിപ്പേരാണ് വീഡിയോ കണ്ടതും അതിന് കമന്റുകളുമായി എത്തിയതും. ആ ആട് വെറും ഒരു മൃ​ഗമല്ല, മറിച്ച് അവരുടെ വീട്ടിലെ ഒരു അം​ഗത്തെ പോലെ തന്നെ ആയിരിക്കാം എന്നും സത്യസന്ധത അവരെ കണ്ട് പഠിക്കണം എന്നും പലരും കമന്റ് നൽകി.