''2020-ലായിരുന്നു ആദ്യത്തെ സംഭവം. ഒരു ദിവസം ബാത്ത് റൂമില്‍ ആയിരിക്കെ കതകു തുറന്നു കടന്നു വന്ന ക്യാപ്റ്റന്‍ ജെഫ്രി എന്നെ പുറകില്‍നിന്നും അടക്കംപിടിച്ചു. ഞാന്‍ കൈ വിടുവിക്കാന്‍ നോക്കിയപ്പോള്‍ അയാള്‍ എന്നെ വലിച്ചടുപ്പിക്കുകയും നിര്‍ബന്ധിച്ച് ഓറല്‍ സെക്‌സ് ചെയ്യിപ്പിക്കുകയും ചെയ്തു. പ്രതിഷേധിച്ചപ്പോള്‍, ബലം പ്രയോഗിച്ച് അവിടെ കിടത്തി ബലാല്‍സംഗം ചെയ്തു. '

ന്യൂയോര്‍ക്ക് പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജോലിസ്ഥ്‌ലത്തുവെച്ച് നിരന്തരം ബലാല്‍സംഗം ചെയ്തതായി സഹപ്രവര്‍ത്തക. 20 വര്‍ഷമായി പൊലീസില്‍ പ്രവര്‍ത്തിക്കുന്ന 47-കാരിയായ പൊലീസ് ഉദ്യോഗസ്ഥയാണ് മേലേുദ്യോഗസ്ഥനെതിരെ കോടതിയെ സമീപിച്ചത്. ഒരു വര്‍ഷത്തോളമായി മേലുദ്യോഗസ്ഥന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ബ്രോങ്‌സ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ഉദ്യോഗസ്ഥ വ്യക്തമാക്കി. പീഡനങ്ങള്‍ക്ക് അവസാനമില്ലെന്ന് കണ്ട് താന്‍ ജോലി രാജിവെച്ചതായും ഇവര്‍ പറഞ്ഞു. 

ന്യൂയോര്‍ക്ക് പൊലീസ് വകുപ്പിലെ ക്യാപ്റ്റന്‍ ജെഫ്രി ബ്രയന്‍സയ്ക്ക് എതിരെയാണ് സഹപ്രവര്‍ത്തയായിരുന്ന വനിത കോടതിയെ സമീപിച്ചത്. ബ്രോങ്‌സിലുള്ള ബേസ്‌ബോള്‍ പാര്‍ക്കായ യാങ്കീ സ്‌റ്റേഡിയത്തില്‍ ക്യാപ്റ്റന്‍ ജെഫ്രിയുടെ കീഴിലായിരുന്നു താന്‍ ജോലി ചെയ്തതെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. ഇവിടെ നിരീക്ഷണ ചുമതലയായിരുന്നു ഇവര്‍ക്ക്. 

''2020-ലായിരുന്നു ആദ്യത്തെ സംഭവം. ഒരു ദിവസം ബാത്ത് റൂമില്‍ ആയിരിക്കെ കതകു തുറന്നു കടന്നു വന്ന ക്യാപ്റ്റന്‍ ജെഫ്രി എന്നെ പുറകില്‍നിന്നും അടക്കംപിടിച്ചു. ഞാന്‍ കൈ വിടുവിക്കാന്‍ നോക്കിയപ്പോള്‍ അയാള്‍ എന്നെ വലിച്ചടുപ്പിക്കുകയും നിര്‍ബന്ധിച്ച് ഓറല്‍ സെക്‌സ് ചെയ്യിപ്പിക്കുകയും ചെയ്തു. പ്രതിഷേധിച്ചപ്പോള്‍, ബലം പ്രയോഗിച്ച് അവിടെ കിടത്തി ബലാല്‍സംഗം ചെയ്തു. ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ അനുവമായിരുന്നു അത്. അതവിടെ നിര്‍ത്തിയില്ല. ഒരു വര്‍ഷത്തോളം അയാള്‍ എന്നെ ലൈംഗികമായി പീഡിപ്പിച്ചു.'' ഉദ്യോഗസ്ഥ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. 

''ഞാനാകെ ഭയന്നു പോയി. എന്തു ചെയ്യണമെന്നറിഞ്ഞില്ല. എനിക്ക് എന്നോടു തന്നെ ദേഷ്യം തോന്നി. എനിക്കുച്ചത്തില്‍ കരയദമായിരുന്നുവെന്നു തോന്നി. ദിവസങ്ങള്‍ക്ക് ശേഷം അയാള്‍ വീണ്ടും മുറിയിലേക്ക് വിളിപ്പിച്ചു. ബാത് റൂമില്‍ നടന്ന കാര്യം ആരോടെങ്കിലും പറഞ്ഞാല്‍, പിന്നെ ബാക്കിയുണ്ടാവില്ലെന്ന് പറഞ്ഞു. ഞാനാകെ ഭയന്നുപോയി. ഒരു ക്യാപ്റ്റനെതിരെ പരാതിപ്പെടുക എന്നു പറയുന്നത് ഒട്ടും എളുപ്പമായിരുന്നില്ല അവിടെ. മാത്രമല്ല, മറ്റുള്ളവരുടെ മുന്നില്‍ നല്ലവനായിരുന്നു അയാള്‍. ഞാനാണെങ്കില്‍, ആ സ്ഥലത്ത് പുതിയ ആളും. വീണ്ടും പീഡനം തുടര്‍ന്നു. നിരവധി തവണ അയാളെന്നെ ഓഫീസിലും ഓഫീസ് കാറിലും വെച്ച് ഓറല്‍ സെക്‌സ് ചെയ്യാന്‍ പ്രേരിപ്പിച്ചു. ചില ദിവസം ഒന്നില്‍ കൂടുതല്‍ തവണ അതുണ്ടായി. പല തവണ പല സ്ഥലങ്ങളിലായി അയാളെന്നെ ബലാല്‍സംഗം ചെയ്തു.''-പരാതിയില്‍ പറയുന്നു. 

പീഡനങ്ങള്‍ തുടര്‍ന്നതിനെ തുടര്‍ന്ന് അവര്‍ ഒരു സഹപ്രവര്‍ത്തകയോട് ഈ വിവരം അറിയിച്ചു. തുടര്‍ന്ന് അവരുടെ ഉപദേശ പ്രകാരം പരാതി നല്‍കി. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ന്യൂയോര്‍ക്ക് പൊലീസ് വകുപ്പ് അറിയിച്ചുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല. പരാതിക്കു പിന്നാലെയാണ് അവിടെ നില്‍ക്കാനാവില്ലെന്ന് മനസ്സിലാക്കി താന്‍ ജോലി രാജിവെച്ചതെന്ന് ഉദ്യോഗസ്ഥ മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ വകുപ്പു തല അന്വേഷണം നീതിപൂര്‍വ്വകമാവില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നും അവര്‍ പറഞ്ഞു. 

''ഇതൊരിക്കലും അവസാനിക്കില്ല എന്നാണ് ഞാന്‍ കരുതിയത്. ഞാന്‍ ഒരുപാട് കരഞ്ഞു. ഒന്നിനും കൊള്ളാതായെന്ന് ചിന്തിച്ച് ഞാന്‍ വിഷാദരോഗിയായി. ഇതില്‍നിന്നും പുറത്തുകടക്കാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ക്യാപ്റ്റന്‍ ജെഫ്രിയുടെ സഹായിയും ഡ്രൈവറുമായിരുന്നു ഞാന്‍.''-പരാതിയില്‍ പറയുന്നു. 

റിവര്‍ഡെയിലില്‍ പൊലീസ് ഉദ്യോഗസ്ഥയായി പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥയെ 2020 മാര്‍ച്ചിലാണ് സ്‌റ്റേഡിയം ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. ഇവിടെ നിരീക്ഷണ ചുമതലയായിരുന്നു. ഇവിടെ തന്നെ പ്രവര്‍ത്തിക്കുന്ന പൊലീസ് ഔട്ട് പോസ്റ്റിലായിരുന്നു ജോലി. ക്യാപ്റ്റന്‍ ജെഫ്രി ആയിരുന്നു അവിടെ മേലധികാരി. വൈകാതെ, ഈ ഉദ്യോഗസ്ഥയെ ജെഫ്രി തന്റെ സഹായിയും ഡ്രൈവറുമായി മാറ്റുകയായിരുന്നു.